മുസ്ലിം വിവാഹങ്ങളിൽ എത്ര പേർ വധുവിന് മെഹർ നൽകുന്നുണ്ട്; ഹിജാബ് നിരോധനം പൂർണമായും പിന്തുണക്കുന്നു; എന്നാൽ രാഷ്ട്രീയ ചർച്ചകൾക്കില്ല; മുസ്ലീം ലീഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാൻ ശ്രമിക്കുകയാണ്; ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ടെന്ന് ഗവർണ്ണർ

ഏക സിവിൽകോഡിനെ പിന്തുണച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരിക്കുകയാണ്. ഏക സിവിൽ കോഡ് ആരുടെയും അവകാശവും സ്വത്വവും ഹനിക്കാനല്ലെന്നും ഗവർണർ പറഞ്ഞു. ഏക സിവിൽ കോഡിലൂടെ വിവാഹനിയമങ്ങൾ ഏകീകരിക്കപ്പെടുമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാൻ മുസ്ലിം വിവാഹങ്ങളിൽ എത്ര പേർ വധുവിന് മെഹർ നൽകുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.
വിവിധ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹം. ഹിജാബ് നിരോധനം പൂർണമായും പിന്തുണക്കുന്നു. എന്നാൽ രാഷ്ട്രീയ ചർച്ചകൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീമിന്റെ നിറമല്ല പച്ചയെന്ന് പറഞ്ഞ അദ്ദേഹം താൻ സംസാരിക്കുന്നത് ഖുറാൻ അടിസ്ഥാനമാക്കിയാണെന്നും പറയുകയുണ്ടായി. മുസ്ലീം ലീഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാൻ ശ്രമിക്കുകയാണെന്നും ഗവർണർ ചൂണ്ടിക്കാണിച്ചു.
ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ട് എന്നദ്ദേഹം പറഞ്ഞു. ദുഷിച്ച ആസൂത്രണമാണത്. ഇസ്ലാമിൽ അന്തർലീനമാണ് ഹിജാബ് എന്ന് പറയുന്നവരാണ് ഗൂഢാലോചനക്കാരെന്നും ഗവർണർ വ്യക്തമാക്കി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ആശയപ്രകാശനത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നതും ഇന്ത്യൻ ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്.
സ്ത്രീ ധരിക്കേണ്ട ഷാളിനെക്കുറിച്ച് ഖുറാൻ പറയുന്നുണ്ട് എന്നദ്ദേഹം ചൂണ്ടിക്കാണിച്ചു . ഹിജാബ് വലിച്ചെറിയുന്നതിനെക്കുറിച്ചല്ല ചോദ്യം. ഞാൻ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. ധരിക്കേണ്ട വസ്ത്രം ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു എന്നും ഗവര്ണർ പറഞ്ഞു . 1986 മുതൽ അവർ (മുസ്ലീം ലീഗ്) എന്നെ കരിവാരിതേക്കുകയാണ്. ഞാൻ ഖുറാനെതിരാണെന്നാണ് പറയുന്നത്.
എനിക്ക് രാഷ്ട്രീയ ചർച്ചകളിലിടപെടാൻ താല്പര്യമില്ല. ഞാൻ ഖുറാനിലുള്ളതാണ് പറയുന്നത്. എന്നെ പഠിപ്പിക്കുന്നതിന് എനിക്ക് അവരോട് നന്ദിയുണ്ട് എന്നദ്ദേഹം പറഞ്ഞു . കാവി എനിക്ക് പരിത്യാഗത്തിന്റെ നിറമാണ്. ത്യാഗത്തിന്റെയും മറ്റുള്ളവർക്കായി ജീവിക്കുന്നതിന്റെയും സൂചകമാണത്. പച്ച മുസ്ലീങ്ങളുടെ നിറമല്ല. അത് സമൃദ്ധിയുടെ നിറമാണ് എന്നദ്ദേഹം പറഞ്ഞു . 1986ൽ ഞാൻ രാജിവെക്കുമ്പോൾ ബിജെപിക്ക് രണ്ട് എംപിമാർ മാത്രമാണ് ഉണ്ടായിരുന്നത്. 25ാമത്തെ വയസ്സിൽ മന്ത്രിയായതാണ് ഞാൻ. നരേന്ദ്രമോദിയുമായി മൂന്ന് തവണ മാത്രമാണ് നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുള്ളതെന്നും ഗവർണർ പറഞ്ഞു.
https://www.facebook.com/Malayalivartha
























