Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ശുഭാംശുവിനും സംഘത്തിനും യാത്രയയപ്പ് നല്‍കി... ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടും


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

ഇത്തരം പേ​ക്കൂ​ത്തു​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണം..! ആ​ഘോ​ഷ​ങ്ങ​ളു​ടെ മറയിൽ എ​ന്ത് ആ​ഭാ​സ പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്താ​മെ​ന്നായി, വി​വാ​ഹാ​ഘോ​ഷ​ങ്ങളിൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ന​ട​ത്തു​ന്ന പേ​ക്കൂ​ത്തു​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണം, കടുത്ത ഭാഷയിൽ പ്രതികരണവുമായി മു​ന്‍ ആരോ​ഗ്യ മ​ന്ത്രി കെ.​കെ ശൈ​ല​ജ

15 FEBRUARY 2022 12:30 PM IST
മലയാളി വാര്‍ത്ത

വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ന​ട​ത്തു​ന്ന പേ​ക്കൂ​ത്തു​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്രതികരിച്ച് മു​ന്‍ ആരോ​ഗ്യ മ​ന്ത്രി കെ.​കെ ശൈ​ല​ജ. ഇതിനെതിരെ പ്രതികരിക്കാന്‍ നാം തയ്യാറാകണം. ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ള്‍ ക്രി​മി​ന​ല്‍ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കി പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും കൃ​ത്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​വ​ണമെന്നും ശൈ​ല​ജ ടീച്ചര്‍ പ്രതികരിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് കടുത്ത ഭാഷയിൽ ശൈ​ല​ജ ടീച്ചര്‍ നിലപാ‌ട് വ്യക്തമാക്കിയത്.ക​ണ്ണൂരില്‍ വി​വാ​ഹ സം​ഘ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ബോം​ബേ​റി​ല്‍ യുവാവ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്ര​തി​ക​രണം.

ശൈ​ല​ജ റ്റീച്ചറിന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം

 

വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ന​ട​ത്തു​ന്ന പേ​ക്കൂ​ത്തു​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണം.......

ന​മ്മു​ടെ നാ​ട്ടി​ല്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ മ​റ​പി​ടി​ച്ച്‌ സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍​ക്ക് ഏ​ത് ആ​ഭാ​സ പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്താ​മെ​ന്ന നി​ല​വ​ന്നി​രി​ക്കു​ക​യാ​ണ് പ്ര​ത്യേ​കി​ച്ച്‌ വി​വാ​ഹാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്. സം​സ്‌​കാ​ര സ​മ്ബ​ന്ന​മാ​യ ഒ​രു ജ​ന​ത​യ്ക്ക് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ര്‍ തോ​ട്ട​ട​യി​ല്‍ വി​വാ​ഹ സം​ഘ​ത്തോ​ടൊ​പ്പം എ​ത്തി​യ ചി​ല​ര്‍ ന​ട​ത്തി​യ ബോം​ബേ​റി​ല്‍ അ​തേ​സം​ഘ​ത്തി​ല്‍​പ്പെ​ട്ട യു​വാ​വി​ന്‍റെ ത​ല​ത​ക​ര്‍​ന്ന് കൊ​ല്ല​പ്പെ​ടു​ന്ന സ്ഥി​തി​യു​ണ്ടാ​യി. അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യാ​ണ് ഈ ​മ​ര​ണം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

വി​വാ​ഹ വീ​ടു​ക​ളി​ല്‍ വി​വാ​ഹ​ത്ത​ലേ​ന്ന് മ​ദ്യ​പി​ച്ച്‌ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും, ആ​ഭാ​സ നൃ​ത്തം ച​വി​ട്ടു​ക​യും, കേ​ട്ടാ​ല​റ​യ്ക്കു​ന്ന ഭാ​ഷ സം​സാ​രി​ക്കു​ക​യും ഒ​ക്കെ ചെ​യ്യു​ന്ന​ത് വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. പു​രു​ഷ​ന്‍​മാ​ര്‍ സ്ത്രീ​ക​ളു​ടെ വേ​ഷം കെ​ട്ടി ആ​ഭാ​സ നൃ​ത്തം ച​വി​ട്ടു​ക, വ​ധു​വി​ന്‍റെ ചെ​രി​പ്പി​ല്‍ എ​ണ്ണ​യൊ​ഴി​ച്ച്‌ ആ ​ചെ​രി​പ്പി​ല്‍ ക​യ​റി ന​ട​ക്കാ​ന്‍ ആ​ജ്ഞാ​പി​ക്കു​ക, വ​ധൂ​വ​ര​ന്‍​മാ​രു​ടെ ക​ഴു​ത്തി​ല്‍ ചെ​രി​പ്പ് മാ​ല​യി​ട്ട് ന​ട​ത്തി​ക്കു​ക, അ​വ​രു​ടെ കി​ട​പ്പു​മു​റി അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ക, കി​ട​ക്ക​യി​ല്‍ വെ​ള്ളം ന​ന​ച്ച കു​തി​ര്‍​ക്കു​ക, തു​ട​ങ്ങി​യ ക്രൂ​ര വി​നോ​ദ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

ഇ​ത്ര​യും ആ​ഭാ​സ​ക​ര​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ക്കുമ്പോ​ഴും സ​മൂ​ഹം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​ത് അ​പ​ട​ക​ക​ര​മാ​ണ്. സ്വ​ന്തം മ​ക്ക​ളോ, ബ​ന്ധു​ക്ക​ളോ, സു​ഹൃ​ത്തു​ക്ക​ളോ ആ​രാ​യാ​ലും ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി യു​വ​ജ​ന സം​ഘ​ട​ന​ക​ളും മ​ഹി​ളാ സം​ഘ​ട​ന​ക​ളും ഇ​തി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​ര​ണം. ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ള്‍ ക്രി​മി​ന​ല്‍ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കി പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും കൃ​ത്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​വ​ണം. ന​മ്മു​ടെ നാ​ടി​ന്‍റെ അ​ന്ത​സും, കൂ​ട്ടാ​യ്മ​യും, സ്‌​നേ​ഹ​വും ത​ക​ര്‍​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഈ ​നാ​ട് ഒ​രു​മി​ച്ചു​നി​ല്‍​ക്ക​ണം.എന്ന് കുറിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചു....  (15 minutes ago)

മേജര്‍ ലീഗ് സോക്കറില്‍ തുടര്‍ച്ചയായ അഞ്ച് കളിയില്‍ ഇരട്ടഗോളുമായി..  (31 minutes ago)

കുളിക്കുന്നതിനിടെ യുവാവ് മുങ്ങി ....  (34 minutes ago)

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം....  (45 minutes ago)

അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക...  (53 minutes ago)

പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക  (1 hour ago)

പിഎസ്ജിയെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്...  (1 hour ago)

രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഹാട്രിക് മോഹിച്ചെത്തിയ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ  (1 hour ago)

മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചര്‍ച്ച ആലോചിക്കും.  (1 hour ago)

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല  (1 hour ago)

ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് ...  (1 hour ago)

നവഗ്രഹ ക്ഷേത്രത്തിന്റെ താഴികക്കുടവും പ്രതിഷ്ഠിച്ചു  (2 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം .....  (2 hours ago)

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (7 hours ago)

Malayali Vartha Recommends