പ്രണയം പോലെ ഒരാളെ വേദനിപ്പിക്കുന്നതോ , സന്തോഷിപ്പിക്കുന്നതോ ആയ ഒരു കാര്യം , അവസ്ഥാ ഈ ലോകത്തു മറ്റൊന്നുമില്ല; നമ്മുടെ ചില ആവശ്യങ്ങൾ നിറവേറ്റി തരുന്നവരെയല്ല പ്രണയിക്കേണ്ടത്; നമ്മുടെ എല്ലാ വികാരങ്ങളും പ്രശ്നങ്ങളും നമ്മോടോപ്പോം നിന്ന് അതിനെ മനസ്സിലാക്കുവാൻ എങ്കിലും കഴിവുള്ളവരെ മാത്രം പ്രണയിക്കുക; പ്രണയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

പ്രണയം പോലെ ഒരാളെ വേദനിപ്പിക്കുന്നതോ, സന്തോഷിപ്പിക്കുന്നതോ ആയ ഒരു കാര്യം, അവസ്ഥാ ഈ ലോകത്തു മറ്റൊന്നുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ പ്രണയ നിരീക്ഷണം പ്രണയം പോലെ ഒരാളെ വേദനിപ്പിക്കുന്നതോ , സന്തോഷിപ്പിക്കുന്നതോ ആയ ഒരു കാര്യം , അവസ്ഥാ ഈ ലോകത്തു മറ്റൊന്നുമില്ല .
ശരിയായ കമ്മ്യൂണിക്കേഷൻ ഇല്ലാത്തതാണ് ഈ ലോകത്തെ ഭൂരിഭാഗം പ്രണയങ്ങളും തകർക്കുവാൻ കാരണം . പലരും പലതും കാമുകീ കാമുകന്മാരോട് മറച്ചു പിടിക്കും . നിർണായക ഘട്ടങ്ങളിൽ ഫോൺ എടുക്കാത്തതും സംശയങ്ങൾക്ക് കാരണം ആകുന്നു . Love is like a glass, easy to break. But hard to repair. So be careful.
പ്രണയം ഒരു ഗ്ലാസ് പോലെയാണ് . എളുപ്പം തകരാം . പക്ഷെ ഒരിക്കൽ തകർന്നാൽ അത് ശരിയാക്കി എടുക്കുവാൻ വളരെ ബുദ്ധിമുട്ടാണ് . സൗന്ദര്യം കണ്ണിനെ ആകർഷിക്കുന്നു . എന്നാൽ വ്യക്തിത്വത്തെ ഹൃദയത്തെ ആകർഷിക്കുന്നു . നല്ല സ്വഭാവവും , അച്ചടക്കവും , ലഹരി ഉപയോഗിക്കാത്തവരും ആയ വ്യക്തിത്വമുള്ളവരെ പ്രണയിക്കുക . നിങ്ങൾ ഹാപ്പി ആകും .
നമ്മുടെ ചില ആവശ്യങ്ങൾ നിറവേറ്റി തരുന്നവരെയല്ല പ്രണയിക്കേണ്ടത് , എന്നാൽ നമ്മുടെ എല്ലാ വികാരങ്ങളും പ്രശ്നങ്ങളും നമ്മോടോപ്പോം നിന്ന് അതിനെ മനസ്സിലാക്കുവാൻ എങ്കിലും കഴിവുള്ളവരെ മാത്രം പ്രണയിക്കുക .Love means to consider others.
(വാൽകഷ്ണം .. ഈ ലോകത്തു ഒറ്റയ്ക്ക് ജീവിച്ചു എന്ന കാരണം കൊണ്ട് ഇന്നേവരെ ആരും കൊല്ലപ്പെട്ടിട്ടില്ല . എന്നാൽ മോശം കാമുകിയെ /കാമുകനെ തെരഞ്ഞെടുത്തു എന്ന കാരണത്താൽ എത്രയോ പേരെ അവരുടെ കാമുകനോ , കാമുകിയോ കൊന്നിട്ടുണ്ട് . അതിനാൽ കാമുകിയും , കാമുകനും ഇല്ലങ്കിൽ അത്രയേ ഉള്ളൂ . എന്നാൽ കുരുത്തം കേട്ടവർ ആണെങ്കിൽ നമ്മൾ തീർന്നു . Be careful)
https://www.facebook.com/Malayalivartha