Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ശുഭാംശുവിനും സംഘത്തിനും യാത്രയയപ്പ് നല്‍കി... ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടും


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

ആരോഗ്യ രംഗത്ത് ആദിവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിലും സർക്കാർ വലിയ പരാജയമാണ്; പട്ടിക ജാതി പട്ടി വർഗ വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ വകുപ്പുകൾ തമ്മിൽ വലിയ തോതിലുള്ള ഏകോപനം ആവശ്യമാണ്; നിർഭാഗ്യകരമെന്ന് പറയട്ടെ രണ്ട് ഇടതമുന്നണി സർക്കാരുകളുടെ കാലത്തും അത്തരത്തിലൊരു ഏകോപനം ഉണ്ടായില്ല; ദളിത് – ആദിവാസി പ്രശ്‌നങ്ങൾക്ക് നേരെയുള്ള അലംഭാവം സർക്കാർ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

15 FEBRUARY 2022 04:33 PM IST
മലയാളി വാര്‍ത്ത

ദളിത് – ആദിവാസി പ്രശ്‌നങ്ങൾക്ക് നേരെയുള്ള അലംഭാവം സർക്കാർ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽപങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ; ദളിത് – ആദിവാസി പ്രശ്‌നങ്ങൾക്ക് നേരെയുള്ള അലംഭാവം സർക്കാർ ഉപേക്ഷിക്കണം. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും സർക്കാർ തലത്തിൽ നിരന്തരം അവഗണിക്കപ്പെടുകയാണ്.

അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ യാതൊരു ആത്മാർത്ഥയുമില്ലാതെയാണ് രണ്ട് ഇടതുമുന്നണി സർക്കാരുകളും കൈകാര്യം ചെയ്തുപോരുന്നത്. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എസ് സി എസ് ടി ഫണ്ട് തട്ടിപ്പുകൾ മുതൽ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ച കൊന്ന കേസിൽ സെപ്ഷ്യൽ പ്രോസിക്കൂട്ടറെ നിയമിക്കാൻ കാണിച്ച ഗുരുതരമായ അലംഭാവമുൾപ്പെടെ ഈ സർക്കാരിന്റെ പട്ടിക ജാതി പട്ടിക വർഗ അവഗണനക്ക് നിരവധി ഉദാഹരണൾ നമ്മുടെ മൂമ്പിലുണ്ട്.

ദളിത് ആദിവാസി വിഷയങ്ങളിലുള്ള സർക്കാരിന്റെ നിരന്തരമായ അവഗണയും അലംഭാവവും പലപ്പോഴും മറ്റ് വിഷയങ്ങളുടെ കുത്തൊഴുക്കിൽ മുങ്ങിപ്പോകുന്നു എന്നതാണ് യാഥാർത്ഥ്യം. ദളത്- ആദിവാസി സമൂഹവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നങ്ങൾ ഉണ്ടായാലും അവയെയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ചൂണ്ടിക്കാട്ടി അവഗണിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

തിരുവനന്തപുരം നഗരസഭയിലും, മലപ്പുറം അരീക്കോട് ബ്‌ളോക്കിലും എസ് സി- എസ് എസടി ഫണ്ടിൽ നിന്നും ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടന്നത്. എന്നാൽ വളരെ താഴേക്കിടയിലുള്ള ചില ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്ത് കൊണ്ട് വലിയ വ്യാപ്തിയുള്ള ഈ വെട്ടിപ്പിന്റെ അന്വേഷണം സർക്കാർ മരവിപ്പിച്ചു.

ഈ തട്ടിപ്പിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ഇപ്പോഴും കാണാമറയത്താണ്. വലിയ തോതിലുളള രാഷ്ട്രീയ സംരക്ഷണം അവർക്ക് ലഭിക്കുകയും ചെയ്യുന്നു. അറസ്റ്റിലായ പ്രതികൾ ഇതിനെക്കുറിച്ച് സൂചിപ്പിച്ചിട്ട് പോലും അന്വേഷണം എങ്ങുമെത്താതെ പോവുകയായിരുന്നു.

2021-22 സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി കഷ്ടിച്ച് ഒരു മാസം മാത്രമേ ബാക്കിയുള്ളു. പട്ടിക ജാതി വകുപ്പിലെ പദ്ധതി വിനിയോഗം കേവലം നാൽപ്പത്താറ് ശതമാനം മാത്രമാണെന്ന് ആസൂത്രണ ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. പദ്ധതി തുകയുടെ പകുതി പോലും ചിലവഴിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

പട്ടി വർഗ വകുപ്പിലാകട്ടെ പദ്ധതി വിഹിതം ചിലവഴിച്ചത് കേവലം 37 ശതമാനം മാത്രമാണ്. പട്ടിക ജാതി വിഭാഗത്തിന്റെ ഭവന നിർമാണ പദ്ധതി അഴിമതിയുടെ കൂടാരമായ ലൈഫിൽ ലയിപ്പിച്ചതോടെ ഇപ്പോൾ വീടുകളും അവര്ക്ക് ലഭിക്കുന്നില്ല. അതോടൊപ്പം തന്നെ സർക്കാർ വകുപ്പുകളിൽ ഈ വിഭാഗങ്ങളുടെ ഒഴിവുകൾ എത്രയുണ്ടെന്ന് ഇതുവരെ കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല, അതോടെ ഈ വിഭാഗങ്ങൾക്കുണ്ടായിരുന്ന സെപ്ഷ്യൽ റിക്രൂട്ട്‌മെന്റെും അവസാനിച്ചു.

പട്ടിക വർഗക്കോളനികളിലും ഊരുകളിലും നവജാത ശിശു മരണങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ദുരൂഹമരണങ്ങളുമുണ്ടായിട്ടും അതെല്ലാം ഒന്നോ രണ്ടോ ദിവസം വാർത്തകളിൽ നിറയുന്നതിനപ്പുറത്തേക്ക് യാതൊരു ചലനങ്ങളുമുണ്ടാക്കുന്നില്ല എന്നതാണ് ദുഖകരമായ വസ്തുത. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെല്ലാം ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥായാണ് പുലർത്തുന്നത്്. പെരിങ്ങമല , വിതുര ആദിവാസിക്കോളനികളിൽ അഞ്ച് പെൺകുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടുകയുല്ലാതെ സർക്കാരിന്റെ ഭാഗത്ത് നിന്നു മറ്റൊരു നടപടിയും ഉണ്ടായില്ല.

ആദിവാസി ഊരുകളിൽ ലഹരിമാഫിയയുടെ സാന്നിധ്യം വളരെ ശക്തമാണ്. ഇത്തരം ആത്മഹത്യകളിൽ ഈ് ക്രിമിനിൽ സംഘങ്ങൾക്കുളള പങ്ക് അന്വേഷിക്കാൻ സർക്കാർ തെയ്യാറാകുന്നില്ലന്നതാണ് ദുഖകരമായ വസ്തുത. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ ആൾക്കൂട്ട കൊലപാതകം നടന്ന് നാല് വർഷം കഴിഞ്ഞിട്ടും കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയിൽ ഒരു പ്രോസിക്യുട്ടറെ പോലും നിയോഗിക്കാൻ സർക്കാർ തയ്യാറായില്ല.

ആരോഗ്യ രംഗത്ത് ആദിവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിലും സർക്കാർ വലിയ പരാജയമാണ്. സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് ഈ മേഖലയിലെ വലിയൊരു പ്രശ്‌നമാണ്. നവജാത ശിശുമരണങ്ങൾ കൂടാതെ മറ്റനേകം രോഗങ്ങളും ഈ ആദിവാസി മേഖലയിൽ പടരുന്നുണ്ട് . അട്ടപ്പാടിക്കടുത്ത ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ ട്രൈബൽ സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രിയാകട്ടെ പരാധീനതകളും നടുവിലാണെന്നാണ് അറിയുന്നത്.

പലപ്പോഴും അവിടെ നിന്ന് റഫർ ചെയ്യുന്ന കേസുകൾ പെരിന്തൽമണ്ണ തുടങ്ങിയ സ്ഥലങ്ങളിലേ ആശുപത്രിയിലേക്കാണ് ചെല്ലുന്നത്. പട്ടിക ജാതി പട്ടി വർഗ വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ വകുപ്പുകൾ തമ്മിൽ വലിയ തോതിലുള്ള ഏകോപനം ആവശ്യമാണ്. നിർഭാഗ്യകരമെന്ന് പറയട്ടെ രണ്ട് ഇടതമുന്നണി സർക്കാരുകളുടെ കാലത്തും അത്തരത്തിലൊരു ഏകോപനം ഉണ്ടായില്ല.

പൊലീസ്- ആരോഗ്യ- സാമൂഹ്യക്ഷേമ – വനം വകുപ്പുകളുടെയും റവന്യു അധികൃതരുടെയും സംയോജിതമായ പ്രവർത്തനത്തിലൂടെയേ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ക്രിയാത്മകമായ പരിഹാരം സാധ്യമാവുകയുള്ളു. എന്നാൽ പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോൾ താൽക്കാലികമായ ചില തട്ടിക്കൂട്ടു പരിഹാര മാർഗങ്ങൾ അല്ലാതെ ദീർഘകാലാടിസ്ഥാനത്തിൽ ദളിത് ആദിവാസി വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ കണ്ടെത്താനും പരിഹരിക്കാനും യാതൊരുശ്രമവും സർക്കാരിന്റ ഭാഗത്ത് നിന്നുണ്ടാകുന്നില്ലന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേജര്‍ ലീഗ് സോക്കറില്‍ തുടര്‍ച്ചയായ അഞ്ച് കളിയില്‍ ഇരട്ടഗോളുമായി..  (13 minutes ago)

കുളിക്കുന്നതിനിടെ യുവാവ് മുങ്ങി ....  (16 minutes ago)

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം....  (27 minutes ago)

അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക...  (35 minutes ago)

പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക  (42 minutes ago)

പിഎസ്ജിയെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്...  (47 minutes ago)

രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (51 minutes ago)

ഹാട്രിക് മോഹിച്ചെത്തിയ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ  (1 hour ago)

മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചര്‍ച്ച ആലോചിക്കും.  (1 hour ago)

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല  (1 hour ago)

ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് ...  (1 hour ago)

നവഗ്രഹ ക്ഷേത്രത്തിന്റെ താഴികക്കുടവും പ്രതിഷ്ഠിച്ചു  (1 hour ago)

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം .....  (2 hours ago)

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (7 hours ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (7 hours ago)

Malayali Vartha Recommends