Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അടിപൊളി തീരുമാനം... നിലപാട് മാറ്റി ബാബുവിനെ കുടുക്കി... മല കയറിയ ബാബുവിന് തടവ് ശിക്ഷയും പിഴയും! മന്ത്രിയെ തള്ളി വനംവകുപ്പ്?

15 FEBRUARY 2022 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

അനധികൃതമായി റിസർവ് വനത്തിനുള്ളിൽ കടന്ന്, അവിടെ വച്ച് അപകടം സംഭവിച്ച് മലയിടുക്കിൽ കുടുങ്ങി ഹീറോ പരിവേഷം ലഭിച്ച് സൂപ്പർ ഹീറോയായി മാറിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ സർക്കാർ കേസെടുത്ത വാർത്തകൾ ഇന്നലെ മുതൽ പുറത്ത് വന്നിരുന്നു. എന്നാൽ കേസെടുക്കില്ലെന്നും, ബാബുവിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് ബാബുവിനെതിരെ കോസെടുത്തു? ബാബുവിനെ പ്രകീർത്തിക്കുകയും അയാൾക്ക് വേണ്ടി മുക്കാൽ കോടിയിലധികം രൂപ ചെലവഴിക്കുകയും ചെയ്ത സർക്കാർ പണി കിട്ടുമെന്ന് ഉറപ്പായതോടെയാണ് കളം മാറ്റി ചവിട്ടിയത്.

ബാബുവിന് പിന്നാലെ നിരവധിയാളുകൾ മലക്കയറ്റം തുടങ്ങിയതോടെയാണ് സർക്കാർ പുലിവാൽ പിടിച്ചത്. ബാബുവാണ് എല്ലാമെല്ലാം എന്ന് ഇന്നലെ വരെ പറഞ്ഞു കൊണ്ടിരുന്ന സർക്കാർ പൊടുന്നനെ ബാബുവിനെതിരെ കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇപ്പോൾ രാത്രിയായാൽ ഫ്ലാഷ് ലൈറ്റുമായി നിരവധിയാളുകൾ മല കയറുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

അതുകൊണ്ട്, ചേറാട് കുമ്പാച്ചി മലയിൽ കയറി രണ്ടു ദിവസം കുടുങ്ങിയ ബാബുവിനെതിരെ വനംവകുപ്പ് കേസെടുക്കാൻ തീരുമാനിക്കുകയായിരുന്നു. വനമേഖലയിൽ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. കേരള ഫോറസ്റ്റ് ആക്ട് സെക്‌ഷൻ 27 പ്രകാരമാണ് കേസെടുക്കുക. ആറു മാസം വരെ തടവോ അല്ലെങ്കിൽ 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ റേഞ്ച് ഓഫിസർ ആഷിക് അലി, ബാബുവിന്റെ വീട്ടിലെത്തി മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒപ്പമുണ്ടായിരുന്ന 3 സുഹൃത്തുക്കൾക്ക് എതിരെയും കേസെടുത്തു. ഈ മാസം എട്ടിന് ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചേറോട് മല കയറിയത്.

തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് വിവരം പുറംലോകത്തെ അറിയിച്ചത്. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഫയർഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സൈന്യവും എൻഡിആർഎഫും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ബാബു തിരികെ ജീവിതത്തിലേക്ക് എത്തിയത്.

എന്നാല്‍, ബാബുവിന്റെ സംഭവത്തിന് പിന്നില്‍ കഴിഞ്ഞ ദിവസവും മലയില്‍ ആളുകള്‍ കയറിയിരുന്നു. ഞായറാഴ്ച രാത്രി ചെറാട് കുര്‍മ്പാച്ചി മലയില്‍ കയറിയ ഒരാളെ വനം വകുപ്പ് അധികൃതര്‍ തിരികെ എത്തിക്കുകയും ചെയ്കു. രാധാകൃഷ്ണന്‍ എന്ന ആളെയാണ് താഴെ എത്തിച്ചത്. രാധാകൃഷ്ണനെ വാളയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ എത്തിച്ചു. മല മുകളില്‍ വേറെയും ആളുകള്‍ ഉണ്ടെന്ന സംശയവും നാട്ടുകാര്‍ മുന്നോട്ട് വച്ചിരുന്നു.

മലയുടെ മുകള്‍ഭാഗത്ത് നിന്നും ഫ്‌ലാഷ് ലൈറ്റുകള്‍ തെളിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീണ്ടും മലമുകളിലേക്ക് ആളുകള്‍ പോയെന്ന സംശയത്തിന് ഇടയാക്കിയത്. ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് രാധാകൃഷ്ണന്‍ മല കയറിയത്. ഇയാളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല.

സംഭവത്തിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച മന്ത്രി എകെ ശശീന്ദ്രന്‍ മലയില്‍ കയറിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അസാധാരണ സാഹചര്യം ആയതിനാലാണ് ബാബുവിനെതിരെ കേസെടുക്കാതിരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ പാലക്കാട് മന്ത്രിതല യോഗം ചേരാനും തീരുമാനിച്ചു. വനം മന്ത്രിയും റവന്യൂ മന്ത്രിയും വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുക്കുയും ചെയ്തു. ഇതിന് പിന്നാലെയാണ് ബാബുവിന് എതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

ബാബുവിനെ രക്ഷപ്പെടുത്താന്‍ മുക്കാല്‍ കോടിയോളം രുപ ചെലവാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഹെലികോപ്ടര്‍, വ്യോമസേന, കരസേന, എന്‍ഡിആര്‍എഫ്, പൊലീസ് തുടങ്ങിയവര്‍ക്ക് മാത്രം ചെലവായത് അരകോടി രൂപയാണെന്നാണ് കണക്കുകള്‍.

മന്ത്രിക്കെതിരെ വനം വകുപ്പിലെ പ്രമുഖ സംഘടന പരസ്യമായി രംഗത്തു വന്നതും നിലപാടു മാറ്റാൻ പ്രേരിപ്പിച്ചു. വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് വനം വകുപ്പ് ഇന്റലിജൻസും മന്ത്രിക്ക് റിപ്പോ‍ർട്ടു നൽകിയിരുന്നു. വനത്തിനുള്ളിൽ അതിക്രമിച്ചു കയറി മലമ്പുഴ കു‍മ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെതിരെ കേസെടുക്കണം എന്നായിരുന്നു പാലക്കാട്ടെ വനം വകുപ്പ് അധികൃത‍ർക്കെങ്കിലും, ഇതിനെ നിരുത്സാഹപ്പെടുത്തുന്ന സമീപനമായിരുന്നു വനം വകുപ്പ് ആസ്ഥാനത്തെ ചില ഉദ്യോഗസ്ഥർ‍ക്കുണ്ടായിരുന്നത്.

അതേസമയം, ബാബുവും സംഘവും വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയത് വനം വകുപ്പിന്റെ സുരക്ഷാ വീഴ്ചയായി ഇന്റലിജൻസ് റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ, അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും, അന്വേഷണത്തിനും സാധ്യതയുണ്ട്. ബാബുവിനെതിരെ കേസെടുത്തതോടെ, ഉദ്യോഗസ്ഥരും ആശങ്കയിലാണ്. ഉദ്യോഗസ്ഥർക്കെതിരായ നടപടി വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.

നിയമ രംഗത്തെ ചിലർ ഇക്കാര്യം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേസെടുക്കാൻ സർക്കാർ തയ്യാറായില്ല. പൊതു സമൂഹം തനിക്കെതിരാകുമോ എന്ന ഭയമാണ് മന്ത്രിയെ നയിച്ചത്. വന‍നിയമം ലംഘിക്കുന്നവരെ ശിക്ഷയിൽനിന്നും ഒഴിവാക്കുന്നത് ഭാവിയിൽ ദോഷകരമാകുമെന്നും നിയമപ്രശ്നങ്ങൾക്കു സാധ്യതയു‍ണ്ടെന്നും കോടതി കയറേണ്ടി വരുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. മന്ത്രി നടത്തിയത് നിയമലംഘന‍മാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചാൽ മന്ത്രി കുടുങ്ങുമെന്നും വനം വകുപ്പ് റിപ്പോർട്ട് നൽകി.

കൂടാതെ, ബാബുവിനെതിരെ കേസെടു‍ക്കേണ്ടന്നു മന്ത്രി ശശീന്ദ്രൻ നിർദേശിച്ചതിനു തൊട്ടുപിന്നാലെ മന്ത്രിയുടെ നിലപാടിനെ പരോക്ഷമായി വിമർശിച്ച് വനം വകുപ്പിലെ പ്രമുഖ സംഘടനയായ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. മന്ത്രിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും പേരെടുത്തു പറയാതെയായിരുന്നു വിമർശനം.

അസോസിയേഷൻ ജില്ലാ നേതൃത്വം പാലക്കാട് യോഗം ചേരുകയും, അനുമതിയില്ലാതെ വനഭൂമിയിൽ ട്രക്കിങ് നടത്തിയ‍ത് കേരള വന‍നിയമ പ്രകാരം കുറ്റകരവും ശിക്ഷാർഹവു‍മാണെന്നും, ബാബുവിനെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അനധികൃത ട്രെക്കി‍ങിനും വന്യജീവി വേട്ട‍യ്ക്കും, കഞ്ചാവ് കൃഷി നടത്താനും സാധ്യതയുണ്ടെന്നും അസോസിയേഷന്റെ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ചു കട‍ക്കുകയോ നിരോധിക്കപ്പെട്ട പ്രവൃത്തി ചെയ്താലോ കുറഞ്ഞത് ഒരു വർഷം മുതൽ 5 വർഷം വരെ തടവും, 1000 മുതൽ 5000 രൂപ വരെ പിഴയുമാണ് ശിക്ഷ. വനത്തിനുള്ളിൽ ഇല‍ പറിച്ചാലും, ചെടി ന‍ട്ടാലും, വേരോടെ പിഴു‍തെടുത്താലും കൃഷി ചെയ്താലും കുടുങ്ങും. വനത്തിന് നാശം ഉണ്ടാക്കിയാൽ നഷ്ടപരിഹാരം ഈടാക്കാനും വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിനു പുറമേയാണ് തടവും പിഴയും ചുമത്തുക. അശ്രദ്ധ മൂലം വനത്തിന് നാശം വരുത്തിയാലും കുറ്റക്കാരിൽനിന്നു നഷ്ടപരിഹാരം ഈടാക്കാം.

ഇതിനിടയിൽ എൻസിപിയിൽ തന്നെയുള്ള ചില നേതാക്കൾ ശശീന്ദ്രനെതിരെ നീക്കം തുടങ്ങി.ശശീന്ദ്രനെ കുടുക്കാൻ ഇതിലും നല്ല ഒരവസരമില്ലെന്ന് അവർ മനസിലാക്കി. മന്ത്രിക്കെതിരെ ഹൈക്കോടതിയിൽ പോയാൽ കുടുക്കാമെന്ന് നേതാക്കൾ മനസിലാക്കി. ഇക്കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽ പെട്ടു. എത്രയും വേഗം ബാബുവിനെതിരെ കേസെടുക്കാൻ വനം മന്ത്രിക്ക് നിർദ്ദേശം ലഭിച്ചു. മുമ്പും പാളയത്തിലെ പട കാരണം രാജിവയ്ക്കേണ്ടി വന്ന മന്ത്രിയാണ് ശശീന്ദ്രൻ. അതിന് ഇനി ഒരു ഇട നൽകാതെ സുരക്ഷിതമായി നിൽക്കുകയാണ് മന്ത്രി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (9 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (13 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (19 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (31 minutes ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (35 minutes ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (49 minutes ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (2 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (3 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends