Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കള്ളുകുടിച്ചു ഹൈ ടെൻഷൻ കമ്പിയിൽ ഊഞ്ഞാൽ കളിക്കാൻ പോകുന്നവരെയൊക്കെ നാളെ മാധ്യമങ്ങൾ സെലിബ്രിറ്റികൾ ആക്കും. അവർ എന്താണ് കുപ്പിയിലാക്കാൻ പോകുന്നതെന്ന് എനിക്കിപ്പോൾ പറയാൻ പറ്റില്ല. ഒന്ന് മാത്രം പറയാം, അവർ എന്ത് കുപ്പിയിൽ ആക്കിയാലും വാങ്ങാൻ ഇവിടെ ആള് കാണും. തൊള്ളായിരത്തി അമ്പതുകളിൽ വിശ്വവിഖ്യാതമായ മൂക്ക് എന്ന കഥയെഴുതിയ ശ്രീ വൈക്കം മുഹമ്മദ് ബഷീർ കാലത്തിനും എത്രയോ മുൻപിലായിരുന്നു ! മുരളി തുമ്മാരുകുടി കുറിക്കുന്നു

15 FEBRUARY 2022 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

കീഴ്ശ്വാസത്തിലും ഒരു ബിസിനസ് സാധ്യതയുണ്ടെന്ന് കണ്ടെത്തി 90ഡി ഫിയാൻസ് താരം സ്റ്റെഫാനി മാറ്റൊ സമൂഹമാധ്യമങ്ങളിൽ അടക്കം വൈറലായത് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്. നൂറുകണക്കിന് ഡോളറുകൾ ആണ് തന്റെ കീഴ്ശ്വാസം അടങ്ങിയ കുപ്പികൾ വിറ്റുകൊണ്ട് താരം സമ്പാദിക്കുന്നത്. വാർത്ത അറിഞ്ഞതോടെ സ്റ്റെഫാനി സെലിബ്രിറ്റി ആയി അവസാനം ആശുപത്രിയിലായി. ഇതിനെ മുൻനിർത്തി ഏവരെയും ചിന്തിപ്പിക്കുന്ന വിധത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മുരളി തുമ്മാരുകുടി.

'കള്ളുകുടിച്ചു ഹൈ ടെൻഷൻ കമ്പിയിൽ ഊഞ്ഞാൽ കളിക്കാൻ പോകുന്നവരെയൊക്കെ നാളെ മാധ്യമങ്ങൾ സെലിബ്രിറ്റികൾ ആക്കും. അവർ എന്താണ് കുപ്പിയിലാക്കാൻ പോകുന്നതെന്ന് എനിക്കിപ്പോൾ പറയാൻ പറ്റില്ല. ഒന്ന് മാത്രം പറയാം, അവർ എന്ത് കുപ്പിയിൽ ആക്കിയാലും വാങ്ങാൻ ഇവിടെ ആള് കാണും. തൊള്ളായിരത്തി അമ്പതുകളിൽ വിശ്വവിഖ്യാതമായ മൂക്ക് എന്ന കഥയെഴുതിയ ശ്രീ വൈക്കം മുഹമ്മദ് ബഷീർ കാലത്തിനും എത്രയോ മുൻപിലായിരുന്നു...' എന്നും അദ്ദേഹം കുറിക്കുന്നു.

ഫേസ്ബുക്ക്ക് കുറിപ്പ് ഇങ്ങനെ;

വിശ്വ വിഖ്യാതമായ വളി

സെലിബ്രിറ്റി എന്ന വാക്കിന് ഒരു മലയാളം പരിഭാഷ കേട്ടിട്ടില്ല, പക്ഷെ പൊതുവെ ആളുകൾക്ക് അതറിയാം. സെലിബ്രിറ്റികൾ നമുക്ക് ചുറ്റും അനവധി ഉണ്ട്. രാഷ്ട്രീയക്കാർ, സിനിമാ താരങ്ങൾ, സ്പോർട്സ് രംഗത്തുള്ളവർ എന്നിങ്ങനെ. റിയാലിറ്റി ഷോ ഒക്കെ സെലിബ്രിറ്റികളെ സൃഷ്ടിക്കാറുമുണ്ട്. കാരണം എന്തായാലും അവരുടെ ജീവിതത്തിനെ പറ്റി അറിയാൻ മറ്റുള്ളവർക്ക് താല്പര്യമുണ്ടെന്നതാണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകുന്നത്. അവരുടെ അനുഭവങ്ങൾ മാത്രമല്ല, അവരുടെ കുടുംബം, കാർ എന്തിന് അവരുടെ പട്ടിയെ വരെ ജനം ഉറ്റു നോക്കുന്നു എന്ന് മാധ്യമങ്ങൾക്ക് അറിയാം. പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം സെലിബ്രിറ്റികളുടെ പുറകെ നടക്കാൻ തന്നെ ഒരു സംഘം ആളുകൾ ഉണ്ട്. അവരുടെ ഒരു ചിത്രത്തിന് ബ്രിട്ടനിലെ ടാബ്ലോയിഡ് പത്രങ്ങൾ ലക്ഷക്കണക്കിന് രൂപ കൊടുക്കും. അങ്ങനെ ഒരു ചിത്രം എടുക്കാൻ ആളുകൾ എന്തും ചെയ്യും. ഡയാന രാജകുമാരിയെ ഒക്കെ മരണത്തിലേക്ക് എത്തിച്ചത് ഇത്തരം ആളുകളുടെ പ്രവർത്തനമാണ്.

ഒരാൾ, എന്ത് കാരണം കൊണ്ടാകട്ടെ, സെലിബ്രിറ്റി ആയിക്കഴിഞ്ഞാൽ പിന്നെ അയാൾ ചെയ്യുന്നതിനൊക്കെ പിന്തുണ കൊടുക്കാൻ കുറേ ആളുകൾ ഉണ്ടാകും. ആളുകൾ പുറകെ കൂടുന്ന ഏതൊരു സെലിബ്രിറ്റിയുടേയും പുറകെ മാധ്യമങ്ങളും കൂടും. ഇങ്ങനെ വരുമ്പോൾ തങ്ങളിൽ ഉള്ള മാധ്യമ ശ്രദ്ധയും ജനപിന്തുണയും "മോണിറ്റൈസ് ചെയ്യാമെന്ന്" ചിലർക്ക് തോന്നും. സ്വാഭാവികമാണ്. ഏതെങ്കിലും പ്രൊഡക്ടിനെ എൻഡോർസ് ചെയ്യുക, ടെലിവിഷൻ ചർച്ചക്ക് കാശു മേടിക്കുക, എന്നിങ്ങനെ പലതും. ഇത്തരത്തിൽ ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അതിശയകരമായി തോന്നിയത് അമേരിക്കയിലെ ഒരു റിയാലിറ്റി ഷോ താരമായ സ്റ്റെഫാനി മാറ്റൊ ചെയ്ത കാര്യമാണ്. അവർ ഒരു വളി വിട്ടിട്ട് അതൊരു കുപ്പിയിലാക്കി ഓൺലൈൻ ആയി വിൽക്കാൻ തീരുമാനിച്ചു. പതിവ് പോലെ എൻ്റെ പുളു ആണെന്ന് വിശ്വസിക്കുന്നവർ "fart in a jar" എന്ന് ഒന്ന് ഗൂഗിൾ ചെയ്ത് നോക്കിയാൽ മതി.

എത്ര സെലിബ്രിറ്റി ആയാലും ഒരാളുടെ വളിയൊക്കെ മറ്റൊരാൾ കാശു കൊടുത്തു മേടിക്കുമോ എന്നൊക്കെ ചിന്തിക്കുന്നവർ ഉണ്ടാകും. പക്ഷെ നിങ്ങൾക്ക് ഈ സെലിബ്രിറ്റികളുടെ പുറകെ "ഉയിർ" എന്നും പറഞ്ഞു നടക്കുന്നവരെ പറ്റി ഒന്നുമറിയില്ല. ഒരു കുപ്പിക്ക് ആയിരം ഡോളർ, അല്ലെങ്കിൽ എഴുപത്തി അയ്യായിരം രൂപ. എന്നിട്ട്ഡി പോലും ആവശ്യത്തിന് സപ്പ്ളൈ ചെയ്യാൻ പറ്റിയില്ല. രണ്ടു ലക്ഷം ഡോളർ, അല്ലെങ്കിൽ ഒന്നരകോടി രൂപയാണ് അവർ വളി ബിസിനസ്സിലൂടെ ഉണ്ടാക്കിയത്. ഡിമാൻഡ് കൂടിയപ്പോൾ പ്രൊഡക്ഷൻ കൂട്ടേണ്ടി വന്നു, ദിവസം ഒന്നും രണ്ടും എന്നത് ആഴ്ചയിൽ അമ്പത് വളി വരെ വിടേണ്ടി വന്നു. അവസാനം അവർ ആശുപത്രിയിൽ ആയി. ഇതുകൊണ്ടൊക്കെ അവർ പണി നിർത്തിക്കാണും എന്നോ "ഉയിർ" ടീം അവരെ വെറുതെ വിട്ടുവെന്നോ കരുതിയാൽ തെറ്റി. കാര്യങ്ങൾ ഇപ്പോൾ ക്രിപ്റ്റോയിലേക്ക് മാറി എന്നാണ് ലേറ്റസ്റ്റ് റിപ്പോർട്ട്.

മലമ്പുഴയിലെ മലയിൽ കുടുങ്ങിയ ബാബു എന്ന പാവം പയ്യനെ മാധ്യമങ്ങൾ ഒക്കെക്കൂടി സെലിബ്രിറ്റി ആക്കുന്ന കണ്ടപ്പോഴാണ് ഇതൊക്കെ ഓർത്തത്. ഒരാൾ ഒരു മണ്ടത്തരം കാണിക്കുന്നു, നമ്മുടെ സംവിധാനങ്ങൾ ജീവൻ പണയം വച്ച് അയാളെ രക്ഷ പെടുത്തുന്നു. അയാൾക്ക് നല്ല ഒരു കൗൺസലിംഗ് കൊടുത്ത് വീട്ടിൽ വിടുന്നു. ഇനി ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സംസ്ഥാന വ്യാപകമായി മാർഗ രേഖകൾ ഉണ്ടാക്കുന്നു. ഇതാണ് നടക്കേണ്ടത്. അതിന് പകരം എന്താണ് നാട്ടിലെ ജനപ്രതിനിധികളും മാധ്യമങ്ങളും ഒക്കെ ചെയ്യുന്നത് ? ഇനി എന്താണ് വരാനിരിക്കുന്നത് ജൂവലറി ഉൽഘാടനം ? റിയാലിറ്റി ഷോയിലേക്ക് ക്ഷണം അസംബ്ലിയിലേക്ക് സീറ്റ് ? കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് ഏറെ മുന്നിലാണെന്നും വികസിത രാജ്യങ്ങളുമായിട്ടാണ് നമ്മുടെ താരതമ്യമെന്നും നമ്മൾ എപ്പോഴും പറയാറും അഭിമാനിക്കാറുമുണ്ടല്ലോ.

 

ടാബ്ലോയിഡ് ജേര്ണലിസത്തിന്റെ കാര്യത്തിലും സെലിബ്രിറ്റികളുടെ പുറകെ പോകുന്ന കാര്യത്തിൽ തീർച്ചയായും നമ്മൾ വികസിത രാജ്യങ്ങളോട് അടുക്കുകയാണ്. ഇവിടെയൊക്കെ ഇത്തരം വാർത്തകളുമായി നടക്കുന്നവരെ ടാബ്ലോയിഡ് എന്നൊരു തിരിവെങ്കിലും ഉണ്ട്, നാട്ടിൽ പക്ഷെ എല്ലാവരും മാത്തമാറ്റിക്സ് ആണ്. കള്ളുകുടിച്ചു ഹൈ ടെൻഷൻ കമ്പിയിൽ ഊഞ്ഞാൽ കളിക്കാൻ പോകുന്നവരെയൊക്കെ നാളെ മാധ്യമങ്ങൾ സെലിബ്രിറ്റികൾ ആക്കും. അവർ എന്താണ് കുപ്പിയിലാക്കാൻ പോകുന്നതെന്ന് എനിക്കിപ്പോൾ പറയാൻ പറ്റില്ല. ഒന്ന് മാത്രം പറയാം, അവർ എന്ത് കുപ്പിയിൽ ആക്കിയാലും വാങ്ങാൻ ഇവിടെ ആള് കാണും.
തൊള്ളായിരത്തി അമ്പതുകളിൽ വിശ്വവിഖ്യാതമായ മൂക്ക് എന്ന കഥയെഴുതിയ ശ്രീ വൈക്കം മുഹമ്മദ് ബഷീർ കാലത്തിനും എത്രയോ മുൻപിലായിരുന്നു !
മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (9 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (13 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (19 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (31 minutes ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (35 minutes ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (49 minutes ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (2 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (3 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends