കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഇളവുകളാണ് പിന്‍വലിച്ചത്. ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
മൂന്നാം തരംഗം വ്യാപകമായ പശ്ചാത്തലത്തില്‍ ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, രോഗബാധിതര്‍ എന്നിവര്‍ക്കായിരുന്നു വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നത്. സംസ്ഥനത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇളവുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് സംസ്ഥാനത്ത് രേഖപ്പടുത്തിയത്. മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ 49 ശതമാനം വരെയായി ഉയര്‍ന്ന ടിപിആര്‍ കഴിഞ്ഞ ഒരാഴ്ചയായി 20ല്‍ താഴെയാണ്. അരലക്ഷം വരെയെത്തിയ പ്രതിദിന രോഗികളുടെ എണ്ണവും നിലവില്‍ 10,000ന് അടുത്താണ്.
https://www.facebook.com/Malayalivartha






















