കാറിനുള്ളില്‍ സംസാരിച്ചിരുന്ന യുവാവിനെയും യുവതിയെയും ചോദ്യം ചെയ്ത പ്രദേശവാസിക്ക് ക്രൂര മര്‍ദനം

കാറിനുള്ളില്‍ സംസാരിച്ചിരുന്ന സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും ചോദ്യം ചെയ്ത പ്രദേശവാസിക്ക് മര്‍ദനമേറ്റു. ബുധനാഴ്ച വൈകിട്ട് കോട്ടയം കാരാപ്പുഴ പാലത്തിന് സമീപമാണ് സംഭവം നടന്നത്. റോഡരികില്‍ കാറിനുള്ളിലിരുന്ന് സംസാരിക്കുകയായിരുന്നു യുവാവും യുവതിയും. ഈ സമയം പ്രദേശവാസിയായ മറ്റൊരു യുവാവ് ഇതുവഴി എത്തി കാറിന്റെ ചില്ലില്‍ തട്ടിയ ശേഷം ഇരുവരെയും യുവാവ് ചോദ്യം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് കാറിനുള്ളില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവും പ്രദേശവാസിയും തമ്മില്‍ വാക്കുതര്‍ക്കമാകുകയും പ്രദേശവാസിയായ യുവാവിനെ കാറിനുള്ളില്‍ നിന്ന് ഇറങ്ങിയെത്തിയ യുവാവ് മര്‍ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനമേറ്റ് ശരീരത്തില്‍ മുറിവുകളുമായി പ്രദേശവാസിയായ യുവാവ് റോഡില്‍ കിടന്നു. സ്ഥലത്ത് നാട്ടുകാര്‍ ഓടിക്കൂടിയതോടെ യുവാവും യുവതിയും കാറുമായി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ സംഭവം പോലീസ് കണ്‍ട്രോള്‍ റൂമിലും വെസ്റ്റ് പോലീസ് സ്‌റ്റേഷനിലും അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘമാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കാര്‍ നമ്ബര്‍ സഹിതം നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു.
https://www.facebook.com/Malayalivartha




















