Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇങ്ങനെയായിരിക്കണം ജനനായകന്‍.... ഞാന്‍ ഒരു തൃശൂര്‍ക്കാരിയാണ്; ബുദ്ധിമുട്ടുകള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കാനും ആശ്വസിപ്പിയ്ക്കാനും ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കാനും താങ്കള്‍ കാണിച്ച ആ മനസ്സുണ്ടല്ലോ, അതാണ് ഒരു യഥാര്‍ത്ഥ ജനനായകന് ഉണ്ടാകേണ്ടത്

16 FEBRUARY 2022 09:48 PM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍

പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..

സുരേഷ് ഗോപി എംപി തന്നെ വിളിക്കുന്ന വിഭിന്ന രാഷ്ട്രീയത്തിലുള്ളവരെയും മുഖം നോക്കാതെ അര്‍ഹരായവരെ സഹായിക്കും എന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരത്തില്‍ അസുഖബാധിതനായ തന്റെ പിതാവിന്റെ അടുത്തെത്താന്‍ വിദേശത്തു നിന്ന് തന്നെ നാട്ടിലെത്തിക്കാന്‍ സുരേഷ് ഗോപി സഹായിച്ചതിനെ കുറിച്ച് യുവതിയുടെ കുറിപ്പ് വൈറലാകുന്നു. ഇങ്ങനെ ഒരു ജനനായകനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല. ബുദ്ധിമുട്ടുകള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കാനും ആശ്വസിപ്പിയ്ക്കാനും ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കാനും താങ്കള്‍ കാണിച്ച ആ മനസ്സുണ്ടല്ലോ, അതാണ് ഒരു യഥാര്‍ത്ഥ ജനനായകന് ഉണ്ടാകേണ്ടത്

ജ്യോതിലക്ഷ്മിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇതാണ് ആ അച്ഛനും മകളും?
ജനുവരിയോടെ തുടക്കത്തോടെ നാട്ടിലേക്ക് പോകണം എന്ന ആഗ്രഹം മനസ്സില്‍ കലശലായി തുടങ്ങിയിരുന്നു.

കോവിഡ് തുടങ്ങിയതിനു ശേഷം രാജ്യാന്തര യാത്രകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. നാട്ടില്‍ അച്ഛന് കുറച്ചായി നല്ല സുഖമില്ലാതിരിയ്ക്കുകയായിരുന്നു. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ചെറിയതോതില്‍ ഉണ്ടായ ഒരു പക്ഷാഘാതം അച്ഛന്റെ ചലനശേഷിയെ വളരെ പരിമിതപ്പെടുത്തിയിരുന്നു. വീടുവിട്ട് പുറത്തെങ്ങും പോകാന്‍ കഴിയാതെ, സ്വന്തം ദൈന്യംദിന ആവശ്യങ്ങള്‍ക്കുപോലും കുടുംബത്തിലുള്ളവരെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് അച്ഛന്‍ എത്തിയതു തന്നെ ആയിരുന്നു നാട്ടില്‍ പോകണം എന്ന എന്റെ ആഗ്രഹത്തെ മൂര്‍ച്ചകൂട്ടി കൊണ്ടിരുന്നത്.

അപ്പോഴാണ് ജനുവരി പാതിയില്‍ കോവിഡ് വന്ന് ഞാന്‍ കിടപ്പിലായത്. രണ്ടാഴ്ചത്തെ കോറന്റ്റീന്‍ കാലം കഴിഞ്ഞു തിരികെ ജോലിക്കു പ്രവേശിയ്ക്കുമ്‌ബോള്‍ മനസ്സില്‍ കരുതിയത് ഒന്നോ രണ്ടോ മാസം കഴിഞ്ഞു വീണ്ടും ലീവ് എടുത്ത് നാട്ടില്‍ പോകണം എന്നായിരുന്നു. കനേഡിയന്‍ ആയ എന്നാല്‍ ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ കാര്‍ഡ് എടുക്കാന്‍ വിട്ടുപോയ എനിക്ക് നാട്ടില്‍ പോകാനുള്ള വിസ എടുക്കാന്‍ ഉള്ള സമയം ആയിരുന്നു ആ ഒന്നു രണ്ടു മാസ കാലയളവ്.

പക്ഷെ കാര്യങ്ങള്‍ നമ്മള്‍ പ്ലാന്‍ ചെയ്യുന്ന പോലെ എപ്പോഴും വരില്ലല്ലോ. എന്റെ കാര്യവും അതില്‍ നിന്ന് ഒട്ടും വിഭിന്നമായിരുന്നില്ല. ജോലിക്കു തിരിച്ചു പോയി രണ്ടു ദിവസം ആയപ്പോഴാണ് നാട്ടില്‍ അച്ഛന്റെ ആരോഗ്യസ്ഥിതി പെട്ടന്ന് വഷളായത്. അച്ഛനെ സ്ഥിരമായി കാണിയ്ക്കുന്നത് തൃശൂര്‍ അമല ഹോസ്പിറ്റലിലെ ഡോക്ടര്‍ തോമസ് ജോണ്‍ എന്ന ന്യൂറോളജിസ്റ്റിനെ ആയിരുന്നു. ഉടനെ ആംബുലന്‍സ് വിളിച്ച് ഡോക്ടറെ കാണാന്‍ അമലയിലേക്ക് കൊണ്ടുപോയപ്പോള്‍ ഇനിയൊന്നും ചെയ്യാനില്ലെന്നും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നത് ഒമിക്രോണ്‍ രോഗികള്‍ ഉള്ളതിനാല്‍ റിസ്‌ക് ആണെന്ന് പറഞ്ഞു തിരിച്ചയക്കുക ആണ് ഉണ്ടായത്.

വിവരം അറിഞ്ഞ ഞാന്‍ ഉടനെ നാട്ടിലേക്ക് പോകാനുള്ള വിസ എടുക്കാന്‍ അന്വേഷിച്ചപ്പോഴാണ് കോവിഡിന് മുന്‍കാലങ്ങളില്‍ ചെയ്തിരുന്ന പോലുള്ള വിസിറ്റിംഗ് വിസകള്‍ ഇപ്പോള്‍ അങ്ങനെ എളുപ്പം സാധിയ്ക്കുന്ന ഒന്ന് അല്ലെന്ന ആ ഞെട്ടിക്കുന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്. ഓവര്‍സീസ് കാര്‍ഡ് എടുത്തിട്ടു നാട്ടില്‍ പോകാനാണെങ്കില്‍ രണ്ടുമൂന്നു മാസം എടുക്കും. ഒട്ടാവയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ മറ്റ് വിസ പ്രോസസിങ് ഓഫീസുകളിലോ മുന്‍കൂട്ടി അനുവദിച്ച അപ്പോയിന്‍മെന്റ്‌സ് ഇല്ലാതെ ആര്‍ക്കും കയറിച്ചെല്ലാന്‍ അനുവാദം ഇല്ലാത്ത അവസ്ഥയാണ് ഈ കോവിഡ് കാലത്ത്.

താമസിക്കുന്നതിന് ഏറ്റവും അടുത്തുള്ള മോണ്‍ട്രിയല്‍ വിസ ഓഫീസില്‍ ഓണ്‍ലൈന്‍ അപ്പോയ്ന്റ്‌മെന്റ് കിട്ടിയതാകട്ടെ ഏപ്രില്‍ ഒന്നിനും. അച്ഛന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നതിനാല്‍ അത് വരെ കാത്തിരിയ്ക്കാന്‍ പറ്റാത്ത അവസ്ഥ. ഞാന്‍ മൂന്നുദിവസം ജോലിയില്‍ നിന്ന് വീണ്ടും ലീവെടുത്തിരുന്നു ഉടനെ ഒരു വിസ അപ്പോയ്ന്റ്‌മെന്റിനായി പറ്റാവുന്നയിടങ്ങളിലെല്ലാം ഫോണ്‍ വിളിച്ചു നോക്കി. ഒട്ടാവയിലെ കനേഡിയന്‍ കോണ്‍സലേറ്റിന്റെ മൂന്നു നമ്ബറുകളും മൂന്നുദിവസം ആയിട്ടും ആരും എടുക്കുന്നതോ വോയിസ് മെസ്സേജുകള്‍ക്ക് മറുപടി തരുന്നതോ ഇല്ല.

വിസ പ്രോസസ്സിംഗ് ഏജന്‍സി ഓഫീസുകളിക്ക് വിളിക്കുമ്‌ബോള്‍ ഇന്ത്യയില്‍ എവിടെയോ ഉള്ള കാള്‍ സെന്ററുകളില്‍ ഇരുന്ന കുട്ടികള്‍ തത്തമ്മേ പൂച്ച പൂച്ച എന്ന് പഠിച്ചുവെച്ച ഡയലോഗുകള്‍ പറയുന്നു. അവരില്‍ പലരും വിസ സംബന്ധിച്ച സംശയങ്ങള്‍ ചോദിയ്ക്കുമ്‌ബോള്‍ ഹിന്ദിയില്‍ സംസാരിക്കാമോ എന്ന് തിരിച്ച് ആവശ്യപ്പെടുന്നു! എങ്ങനെയെങ്കിലും കോണ്‍സുലേറ്ററില്‍ ഒരു എമര്‍ജന്‍സി അപ്പോയിന്മെന്റ് തരപ്പെടുത്തി എടുക്കാന്‍ ഞാന്‍ പല രാഷ്ട്രീയ പ്രമുഖന്‍മാരുടെയും ഫോറിന്‍ അഫയേഴ്‌സിന്റെ വെബ്‌സൈറ്റിലെ പ്രമുഖന്‍മാരുടെയും ഒക്കെ കിട്ടാവുന്ന ഫോണ്‍ നമ്ബറുകളില്‍ ഒക്കെ വിളിച്ചു നോക്കുകയും ഇമെയില്‍ അയക്കുകയും ചെയ്തിട്ടും ഒന്നിനും ഒരു മറുപടിയും കിട്ടിയില്ല.

വേറെ വഴിയൊന്നും കാണാതെ വിഷമിച്ചിരിക്കുമ്‌ബോള്‍ ഒരു സുഹൃത്തു സംഘടിപ്പിച്ചു തന്ന ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജോലിചെയ്യുന്ന ഒരു മലയാളി വനിതയുടെ ഫോണ്‍ നമ്ബറില്‍ എട്ടുപ്രാവശ്യം വിളിക്കുകയും കോണ്‍സുലേറ്റില്‍ വിസ ശരിയാക്കാനുള്ള ഒരു അപ്പോയ്ന്റ്‌മെന്റ് കിട്ടാന്‍ എന്തു ചെയ്യണം എന്ന് ചോദിച്ചുകൊണ്ട് പലതവണ മെസ്സേജിടുകയും ചെയ്തു. രണ്ടു ദിവസം ആയപ്പോള്‍ അവര്‍ തിരിച്ചു വിളിച്ചു എന്നോട് കോണ്‍സുലേറ്റ് വെബ്‌സൈറ്റ് നോക്കി ചെയ്യൂ, എനിക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല ഞാന്‍ വിസ ഡിപ്പാര്‍ട്‌മെന്റില്‍ അല്ല ഇപ്പോള്‍ എന്ന് പറഞ്ഞു ഫോണ്‍ വെച്ചു കളഞ്ഞു.

അതോടെ ജീവനോടെ അച്ഛനെ ഒരു നോക്ക് കാണാനാവും എന്ന പ്രതീക്ഷ എനിയ്ക്ക് അസ്തമിച്ചു തുടങ്ങിയിരുന്നു.
ഒടുവില്‍ ഒരു അവസാന ശ്രമം എന്ന നിലയില്‍ എന്തു ചെയ്യാം എന്നുള്ള ആലോചനയില്‍ ആണ് ഞാന്‍ സുരേഷ് ഗോപി എം പി യെ ഒന്നു വിളിച്ചു നോക്കിയത്. വിളിക്കുമ്‌ബോള്‍ നാട്ടില്‍ രാത്രി പത്തര കഴിഞ്ഞിരുന്നു. ആദ്യത്തെ രണ്ടു ബെല്‍ റിങ് ചെയ്തപ്പോഴേക്കും ആരോ ഫോണ്‍ എടുത്തപ്പോള്‍ നമ്ബര്‍ തെറ്റിപ്പോയൊ എന്ന് എനിയ്ക്കു സംശയാമായി. സുരേഷ് ഗോപി സാറിനെ ഒന്നു കിട്ടുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം തന്നെ ആണ് സംസാരിക്കുന്നത് എന്നായിരുന്നു മറുപടി.

എന്റെ ബുദ്ധിമുട്ടുകള്‍ ഞാന്‍ വിശദീകരിച്ചപ്പോള്‍ അദ്ദ്യേഹം ഉടനടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ടൊറോന്റോ കോണ്‍സുലേറ്റില്‍ ഉള്ള അപൂര്‍വ്വ എന്ന ഒരു സ്ത്രീയുമായി എന്നെ കണക്ട് ചെയ്തു തന്നു. അപൂര്‍വ മാഡം എനിയ്ക്ക് വളരെ പെട്ടന്ന് പ്രതികരണങ്ങള്‍ തന്നു . അവര്‍ മുഖേന ഒട്ടാവ എംബസ്സിയില്‍ എന്റെ വിസ സ്റ്റാമ്ബ് എടുക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ത്വരിതപ്പെടുത്തുകയും മൂന്നു നാലു ദിവസത്തിനുള്ളില്‍ എനിയ്ക്ക് നാട്ടിലേക്ക് പോരാനാവുകയും ചെയ്തു. ഈ ദിവസങ്ങളിലോരോന്നിലും സുരേഷ് ഗോപി എന്ന ആ മനുഷ്യസ്‌നേഹി എന്നെ എല്ലാ ദിവസവും രണ്ടുനേരവും ഇങ്ങോട്ട് വിളിക്കുകയും നാട്ടില്‍ പോരാനുള്ള ഒരുക്കങ്ങളെക്കുറിച്ചും അച്ഛന്റെ ആരോഗ്യ സ്ഥിതി വിവരങ്ങളെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരുന്നത് എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.

ഇങ്ങനെ ഒരു ജനനായകനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസങ്ങളില്‍ നിന്ന് വിഭിന്നമാണ് എന്റെ വിശ്വാസങ്ങള്‍ എങ്കിലും അദ്ദേഹത്തില്‍ നിന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞ മനുഷ്യസ്‌നേഹവും സഹാനുഭൂതിയും ആണ് എന്നെക്കൊണ്ട് ഈ വരികള്‍ ഇവിടെ കുറിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്. ഇത്രയെങ്കിലും എന്റെ അനുഭവത്തെക്കുറിച്ച് ഞാന്‍ എഴുതിയില്ലെങ്കില്‍ ഞാന്‍ നന്ദികേടിന്റെ പര്യായമായിപ്പോകും.

പ്രിയ സുരേഷ് ഗോപി സാര്‍, താങ്കള്‍ ഈ പോസ്റ്റ് കാണുമോ വായിക്കുമോ എന്നൊന്നും എനിയ്ക്കറിയില്ല. ഞാന്‍ ഒരു തൃശൂര്‍ക്കാരിയാണ്. താങ്കളുടെ രാഷ്ടീയം അല്ല എന്റേത്, എങ്കിലും പറയാതെ വയ്യ എന്റെ ബുദ്ധിമുട്ടുകള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കാനും ആശ്വസിപ്പിയ്ക്കാനും ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കാനും താങ്കള്‍ കാണിച്ച ആ മനസ്സുണ്ടല്ലോ, അതാണ് ഒരു യഥാര്‍ത്ഥ ജനനായകന് ഉണ്ടാകേണ്ടത്. താങ്കളേപ്പൊലുള്ളവരെ ആണ് തൃശൂരിന് ആവശ്യം. താങ്കളോടുള്ള നന്ദി വാക്കുകള്‍ക്ക് അതീതമാണ്. ഈ ഫോട്ടോ താങ്കള്‍ക്ക് തരാന്‍ വേണ്ടി മാത്രം എടുത്തതാണ്.
സ്‌നേഹം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (6 minutes ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (11 minutes ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (1 hour ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (1 hour ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (1 hour ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (1 hour ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി  (1 hour ago)

Mysuru നാടുവിട്ട പ്രതി അര്‍ധരാത്രിയോടെ പിടിയില്‍  (1 hour ago)

QATAR ഇന്ത്യൻ എംബസിയുടെ വിവരങ്ങൾ  (1 hour ago)

ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി..!  (2 hours ago)

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി  (2 hours ago)

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (3 hours ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (5 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (5 hours ago)

Malayali Vartha Recommends