ഹിജാബ് വിവാദം: മുസ്ലിം സ്ത്രീകള്‍ ഉന്നതിയില്‍ എത്തുന്നതിലും പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിലും ആര്‍എസ്‌എസിന് വലിയ അസഹിഷ്ണുത, ഗവര്‍ണര്‍ മുസ്ലിം വിഭാഗത്തെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്നു; ഭരണഘടനയെ നിഷേധിച്ച് ഗവര്‍ണര്‍ നടത്തുന്ന പ്രസ്താവനകളെ രാഷ്ട്രപതി ഗൗരവത്തോടെ കാണണമെന്ന് ആനി രാജ

കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ മുസ്ലിം വിഭാഗത്തെ തുടര്‍ച്ചയായി അധിക്ഷേപിക്കുകയാണെന്നും ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തുന്ന പ്രസ്താവനകള്‍ ആര്‍എസ്‌എസിന് ഊര്‍ജംനല്‍കുന്നതാണെന്നും ആരോപണവുമായി ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ.
ഭരണഘടനയെ നിഷേധിച്ച് ഗവര്‍ണര്‍ നടത്തുന്ന പ്രസ്താവനകളെ രാഷ്ട്രപതി ഗൗരവത്തോടെ കാണണമെന്നും ആനി രാജ പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ ഉന്നതിയില്‍ എത്തുന്നതിലും പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിലും ആര്‍എസ്‌എസിന് വലിയ അസഹിഷ്ണുതയുണ്ടെന്നും അതുകൊണ്ടാണ് ഇത്തരമൊരു നിലപാട് സീകരിക്കുന്നതെന്നും ആനി രാജ ആരോപിച്ചു. ശിരോവസ്ത്രം ഇത്രയും വലിയ പ്രശ്നമാക്കിയത് കര്‍ണാടക സര്‍ക്കാറാണെന്നും തുടക്കത്തില്‍തന്നെ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ആനി രാജ പറഞ്ഞു.
https://www.facebook.com/Malayalivartha




















