പുതിയ ദൃശ്യങ്ങള്‍ പുറത്ത്... കണ്ണൂരിലെ ബോംബേറ് നടന്നത് വിവാഹം കഴിഞ്ഞ് വധൂവരന്‍മാര്‍ വീട്ടില്‍ കയറുന്നതിന് തൊട്ട് മുമ്പ്; ബോംബ് പൊട്ടി തല ചിതറിത്തെറിച്ചത് വധൂവരന്‍മാരുടെ മുന്നില്‍; ബോംബേറിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂരില്‍ കല്യാണ വീട്ടില്‍ ബോംബ് പൊട്ടിത്തെറിച്ച സംഭവം മനുഷ്യ മനസാക്ഷിയെ നടുക്കുന്നത്. തോട്ടടയില്‍ വിവാഹ സംഘത്തിനൊപ്പം എത്തിയവര്‍ നടത്തിയ ബോംബേറിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. വധൂവരന്‍മാര്‍ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ബോംബ് പൊട്ടുന്നതെന്നാണ് പുതിയ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തല ചിതറിത്തെറിച്ചത് വധൂവരന്‍മാര്‍ അടക്കമുള്ള ആള്‍ക്കൂട്ടത്തിനിടയിലാണ്. വിവാഹ സംഘത്തിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ കാണാം.
ഞായറാഴ്ചയാണ് തോട്ടടയിലുണ്ടായ ബോംബേറില്‍ ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണു കൊല്ലപ്പെട്ടത്. വിവാഹപാര്‍ട്ടി വരന്റെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ബോംബാക്രമണം. ശനിയാഴ്ച രാത്രി വിവാഹ സത്കാരത്തിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ബോംബുമായി ഒരുസംഘം വിവാഹാഘോഷത്തിന് എത്തിയത്. തുടര്‍ന്ന് ഇവര്‍ ബോംബെറിഞ്ഞപ്പോള്‍ ഇതേ സംഘത്തില്‍പ്പെട്ട ജിഷ്ണുവിന്റെ തലയില്‍ ബോംബ് വീണ് പൊട്ടി കൊല്ലപ്പെടുകയായിരുന്നു
ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സല്‍ക്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏച്ചൂരില്‍ നിന്നും തോട്ടടയില്‍ നിന്നുമുള്ള 2 വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഞായറാഴ്ച ബോംബേറ്. വിവാഹ പാര്‍ട്ടി വരന്റെ വീട്ടിലേക്കു കയറിയ ഉടന്‍, 100 മീറ്റര്‍ പിന്നിലായി ചാല 12 കണ്ടി റോഡിലാണു സംഭവം നടന്നത്. ബോംബേറില്‍ വരന്റെ സുഹൃത്തായ ഏച്ചൂര്‍ പാതിരപ്പറമ്പില്‍ പരേതനായ മോഹനന്റെ മകന്‍ ജിഷ്ണു (26) മരിച്ചു. തല ചിന്നിച്ചിതറിയ നിലയിലായിരുന്ന മൃതദേഹം ഒന്നര മണിക്കൂറോളം റോഡില്‍ കിടക്കുകയായിരുന്നു. ബോംബ് ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 4 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കേസിലെ പ്രധാന പ്രതി മിഥുന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ബോബ് നിര്‍മിച്ചത് മിഥുനാണ്. മറ്റു പ്രതികളായ അക്ഷയ്, ഗോകുല്‍ എന്നിവര്‍ ബോംബ് നിര്‍മാണത്തിന് സഹായിച്ചെന്നും പൊലീസ് കണ്ടെത്തി. മിഥുന്റെ നേതൃത്വത്തിലുള്ള ഏച്ചൂര്‍ സംഘം എത്തിയതു കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഏച്ചൂര്‍ സംഘം 3 ബോംബുകളാണു രാവിലെ മുതല്‍ കൈയ്യില്‍ കരുതിയിരുന്നതെന്നും മൂന്നും തോട്ടട സംഘത്തിനു നേരെ എറിഞ്ഞതായും സ്ഥിരീകരിച്ചു. ഒരു ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് പൊട്ടി. മൂന്നാമത്തേതാണു ലക്ഷ്യം തെറ്റി ജിഷ്ണുവിന്റെ തലയില്‍ പതിച്ചത്.
അതേസമയം ബോംബേറില്‍ വരന്റെ സുഹൃത്തായ യുവാവ് മരിച്ച സംഭവത്തിലെ പ്രധാന പ്രതി മിഥുന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ബോബ് നിര്‍മിച്ചത് മിഥുനാണ്. മറ്റുപ്രതികളായ അക്ഷയ്, ഗോകുല്‍ എന്നിവര്‍ ബോംബ് നിര്‍മാണത്തിന് സഹായിച്ചെന്നും കണ്ടെത്തല്‍.
സുഹൃത്തിന്റെ വിവാഹ ദിവസമായ ഞായറാഴ്ച തോട്ടട 12 കണ്ടിയില്‍ മിഥുനിന്റെ നേതൃത്വത്തിലുള്ള ഏച്ചൂര്‍ സംഘം എത്തിയതു കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസിസ് കണ്ടെത്തിയിരുന്നു. ഏച്ചൂര്‍ സംഘം 3 ബോംബുകളാണു രാവിലെ മുതല്‍ കൈയില്‍ കരുതിയിരുന്നതെന്നും മൂന്നും തോട്ടട സംഘത്തിനു നേരെ എറിഞ്ഞതായും സ്ഥിരീകരിച്ചു. പൊട്ടാത്ത ബോംബ് സംഭവ സ്ഥലത്തു നിന്നു പൊലീസ് വീണ്ടെടുത്തിരുന്നു.
വിവാഹ വീട്ടില്‍ തലേന്നു രാത്രിയിലെ ആഘോഷത്തിനിടെ മിഥുനെ തോട്ടട സംഘത്തില്‍പ്പെട്ടയാള്‍ തല്ലിയെന്നും മിഥുന്‍ അയാളെ വാഹനത്തിന്റെ താക്കോല്‍ കൊണ്ട് കുത്തിയെന്നുമുളള വിവരവുമുണ്ട്. ഇതിനു വിവാഹദിവസം തിരിച്ചടിയുണ്ടായാല്‍ ബോംബെറിഞ്ഞ് എതിരാളികളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഏച്ചൂര്‍ സംഘം കാര്യങ്ങള്‍ ആസൂത്രണം ചെയ്തതെന്നു പൊലീസ് കരുതുന്നു. 3 ബോംബുകളും സംഘം തന്നെയാണ് ഉണ്ടാക്കിയതെന്നാണ് ഇതുവരെ ലഭിച്ച മൊഴികളില്‍ നിന്നുള്ള സൂചന. പ്രതിരോധമെന്ന നിലയ്ക്കു മറ്റൊരു ഗുണ്ടാ സംഘത്തിന്റെ സഹായം ഏച്ചൂര്‍ സംഘം തേടിയതായും വിവരമുണ്ട്. കല്യാണവീട്ടിലേക്കു കയറാന്‍ അനുവദിക്കാതെ തടഞ്ഞതിനു പിന്നാലെ സംഘര്‍ഷമുണ്ടായെന്നും ബോംബ് എറിഞ്ഞെന്നുമാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha




















