Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

ദിലീപിനെ പൂട്ടാൻ ഇസ്രയേലിന്റെ വമ്പൻ; ഫോണുകള്‍ ഫോറന്‍സിക്‌ പരിശോധന നടത്തുന്നത്‌ ഇസ്രയേല്‍ കമ്പനിയായ സെലിബ്രൈറ്റിന്റെ "യുഫെഡ്‌" എന്ന ടൂൾ ഉപയോഗിച്ച്; നശിപ്പിച്ച ഡേറ്റകള്‍ വീണ്ടെടുക്കാന്‍ ഈ ടൂളുകൾ ഉപയോഗിച്ച് കഴിയും; ചൈനീസ്‌ നിര്‍മിത ചിപ്‌സെറ്റുകളും പരിശോധിക്കാന്‍ ഈ ടൂളിനാകും; കുരുക്ക് മുറുക്കി പോലീസ്

17 FEBRUARY 2022 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്

കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സുപ്രധാന വിവരങ്ങള്‍ ദിലീപിന്റെ ഫോണുകളില്‍ നിന്ന് ലഭിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം ഇപ്പോഴുമുള്ളത്. ഫോണിലുള്ള കോള്‍ വിവരങ്ങള്‍, അത് വച്ചിട്ടുള്ള ചാറ്റുകള്‍, തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കുവാൻ തയ്യാറെടുക്കുകയാണ് .മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം ദിലീപിന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയക്കാനായിരുന്നു.

പരിശോധനയുടെ റിസൾട്ട് വരുമ്പോൾ ദിലീപിനെ കുടുക്കുന്ന തലത്തിലൂടെ വിവരങ്ങൾ ഇതിലുണ്ട് എന്ന പ്രതീക്ഷയാണ് അന്വേഷണസംഘത്തിന് ഉള്ളത്. ഇസ്രയേലിന്റെ അത്യാധുനിക ഹാക്കിങ്‌ ടൂള്‍ ഉപയോഗിച്ചായിരിക്കും ദിലീപിന്റെയും മറ്റ്‌ പ്രതികളുടെയും ഫോണുകള്‍ ഫോറന്‍സിക്‌ പരിശോധന നടത്തുന്നത്‌ .ഇതിനുപയോഗിക്കുന്നത്‌ ഇസ്രയേല്‍ കമ്പനിയായ സെലിബ്രൈറ്റിന്റെ "യുഫെഡ്‌" എന്ന ടൂളാണ്‌ .

ഫോറന്‍സിക്‌ വിഭാഗത്തിന്‌ ഇതു ലഭ്യമായത്‌അടുത്തിടെയാണു. നശിപ്പിച്ച ഡേറ്റകള്‍ വീണ്ടെടുക്കാന്‍ ഈ ടൂളുകൾ ഉപയോഗിച്ച് കഴിയുമെന്നതാണു പ്രത്യേകത. സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറിയ വിവരങ്ങളും എടുക്കാൻ സാധിക്കും. ചൈനീസ്‌ നിര്‍മിത ചിപ്‌സെറ്റുകളും പരിശോധിക്കാന്‍ ഈ ടൂളിനാകുമെന്നതും സവിശേഷത ആണ് . പാസ്‌വേഡ്‌ തുറക്കല്‍, ഡീകോഡിങ്‌, വിശകലനം, റിപ്പോര്‍ട്ടിങ്‌, ലൊക്കേഷന്‍ ഹാക്കിങ്‌ തുടങ്ങിയവയും സാധിക്കും .

ഏഴ്‌ ഫോണുകള്‍ ദിലീപ്‌ ഉപയോഗിച്ചതില്‍ ആറെണ്ണമേ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുള്ളൂവെന്നതാണ് ശ്രദ്ധേയമായ കാര്യം . ഒരു ഫോണ്‍ കേടായതിനാല്‍ അഞ്ചുമാസം മുമ്പ്‌ മാറ്റിയെന്നാണു ദിലീപ് പരയുന്നത്. പക്ഷേ , 2017-ല്‍ ദിലീപ്‌ ജയില്‍മോചിതനായശേഷം, അടുത്തിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വരുന്നതുവരെ ഈ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നാണു ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരിക്കുന്നത്.

മറ്റ്‌ ഫോണുകള്‍ മുംബൈയില്‍ ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ അയച്ചെന്നും ദിലീപ്‌ വ്യക്തമാക്കി. പോലീസ്‌ കൃത്രിമത്വം കാട്ടുന്നതിനു മുമ്പ്‌ മൊബൈല്‍ ഡേറ്റ പരിശോധിക്കാനാണിതെന്നാണു വാദം. സ്വകാര്യപരിശോധന നടത്തിയതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിവരങ്ങള്‍ നശിപ്പിക്കാനാണു ഫോണുകള്‍ കൊണ്ടുപോയതെന്നാണു ക്രൈംബ്രാഞ്ച്‌ എത്തിയിരിക്കുന്ന നിഗമനം . അങ്ങനെ ചെയ്‌താലും ഇസ്രേലി സോഫ്‌റ്റ്‌വേര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ കണ്ടെത്താനാകുമെന്നതാണ് ശ്രദ്ധേയമായ കാര്യം .

യു.എസ്‌. ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഈ ഹാക്കിങ്‌ സംവിധാനം ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. ഫോണിലോ ആപ്പുകളിലോ സൂക്ഷിച്ച വ്യക്‌തിഗതവിവരങ്ങളും കണ്ടെത്താം. ആറുദിവസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കുമെന്നാണു ഫോറന്‍സിക്‌ ലാബ്‌ അറിയിച്ചതെങ്കിലും ഇതുവരെ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. അതേസമയം നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് അഞ്ച് വർഷം പൂർത്തിയാകുകയാണ്.

2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയത്. കേസിലെ ആദ്യത്തെ സംഭവങ്ങൾ ഒതുങ്ങി വരുന്നതിനിടയിലായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത് വന്നത്. പിന്നാലെ കേസ് മറ്റൊരു രീതിയിലേക്ക് നീങ്ങുകയായിരുന്നു. എന്നാൽ അന്വേഷണോദ്യോഗസ്‌ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടർക്കും ജാമ്യം കിട്ടിയെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (6 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (13 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (20 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (30 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (35 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (37 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (44 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (52 minutes ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (59 minutes ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (2 hours ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (2 hours ago)

Malayali Vartha Recommends