സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നതിനു മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്വയംഭരണ / ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗം വിളിച്ചുചേര്‍ത്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ; സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടും വാര്‍ഷിക പരീക്ഷ മുന്നില്‍കണ്ടുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് മന്ത്രിയുടെ നിര്‍ദേശം

സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നതിനു മുന്നോടിയായി പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്വയംഭരണ/ ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്തു.
എസ് സി ഇ ആര്‍ ടി, എസ് എസ് കെ, എസ് ഐ ഇ എം എ ടി, സ്‌കോള്‍ കേരള, കൈറ്റ്, സാക്ഷരതാ മിഷന്‍, എസ് ഐ ഇ ടി തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറും ഹയര്‍സെക്കന്‍ഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടറും യോഗത്തില്‍ ഉണ്ടായിരുന്നു.
സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥാപനങ്ങള്‍ വേണ്ട സഹായങ്ങള്‍ നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്ന 21 ആം തിയതി മുതല്‍ വിക്ടെഴ്സ് ക്‌ളാസുകളുടെ ടൈം ടേബിളില്‍ മാറ്റം വരും. പോര്‍ഷന്‍ തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന മേല്‍നോട്ടം വേണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
എസ് ഐ ഇ ടി, എസ് ഐ ഇ എം എ ടി തുടങ്ങിയ സ്ഥാപനങ്ങള്‍ പരീക്ഷക്ക് ഉതകുന്ന തരത്തില്‍ കൂടുതല്‍ വിഭവങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യണം. സാക്ഷരതാ മിഷന് കീഴിലുള്ള പ്രേരക്മാരുടെ സേവനം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
" f
https://www.facebook.com/Malayalivartha