സി പി എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്.... കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക, ശേഷം മൃതദേഹം മൂന്ന് മണിയോടെ കിഴക്കമ്പലത്തെ ട്വന്റി 20 നഗറില്‍ പൊതുദര്‍ശനത്തിന് വയ്ക്കും

സി പി എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. കാവുങ്ങപറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ കുഞ്ഞാറുവിന്റെ മകന്‍ സി.കെ. ദീപുവാണ്(38) മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ്മോര്‍ട്ടം കോട്ടയത്തേക്ക് മാറ്റിയത്. മൃതദേഹം മൂന്ന് മണിയോടെ കിഴക്കമ്പലത്തെ ട്വന്റി 20 നഗറില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
തുടര്‍ന്ന് വിലാപാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും. അഞ്ച് മണിയോടെ അത്താണിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വീടിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകരുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് ദീപുവിന് മര്‍ദ്ദനമേറ്റത്.
https://www.facebook.com/Malayalivartha