കണ്ണ് നിറഞ്ഞ് സ്വപന... സ്വപ്ന സുരേഷ് പുതിയ ജോലിയില്‍ പ്രവേശിച്ചയുടന്‍ അവരുടെ നിയമനം റദ്ദാക്കാന്‍ തീരുമാനം; ജീവിക്കാന്‍ മറ്റ് നിര്‍വാഹമില്ലാതെ ഒരു ജോലി കിട്ടി സന്തോഷം പ്രകടിപ്പിച്ച് ആ ചിരി മായും മുമ്പേ ആരോ കളിച്ചു; സ്വപ്നയുടെ നിയമനം റദ്ദാക്കാന്‍ തീരുമാനം

അടുത്ത കാലത്താണ് സ്വപ്ന സുരേഷ് തന്റെ ദാരിദ്രാവസ്ഥ പറഞ്ഞത്. ജീവിക്കാനൊരു മാര്‍ഗവുമില്ല. കുട്ടികളെ നോക്കണം, ലോണ്‍ അങ്ങനെ വലിയ സാമ്പത്തിക ബാധ്യത. പലപ്പോഴും ആത്മഹത്യ പോലും ചിന്തിച്ചുപോയി. ഇതിനിടയിലാണ് സ്വപ്നയ്ക്ക് പുതിയ ജോലി കിട്ടിയത്. ആ വാര്‍ത്ത വലിയ വാര്‍ത്തയായി. സ്വപ്ന ജോലിയില്‍ പ്രവേശിച്ച് ഒരു ദിവസം ആകുന്നതിന് മുമ്പ് പിരിച്ചുവിടുമെന്ന വാര്‍ത്തയാണ് വരുന്നത്.
സ്വപ്ന സുരേഷ് പുതിയ ജോലിയില്‍ പ്രവേശിച്ചയുടന്‍ അവരുടെ നിയമനം റദ്ദാക്കാന്‍ തീരുമാനം. സ്വപ്ന സുരേഷിനു ജോലി നല്‍കിയത് നിയമവിരുദ്ധമായാണെന്നും തനിക്കോ ബോര്‍ഡിനോ ഇതില്‍ പങ്കില്ലെന്നും ഡല്‍ഹി ആസ്ഥാനമായ സര്‍ക്കാരിതര സംഘടനയായ ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി ഇന്ത്യയുടെ (എച്ച്ആര്‍ഡിഎസ്) കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. നിയമനം ബോര്‍ഡ് റദ്ദാക്കുകയാണെന്നും ശമ്പളം നല്‍കിയാല്‍ അതു തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പുതിയ ജോലി തന്റെ ജീവിതത്തിലെ രണ്ടാം ഭാഗത്തിന്റെ തുടക്കമാണെന്നും ആത്മഹത്യയുടെ വക്കില്‍നിന്നു പുതിയ ജോലി ലഭിച്ചതു വലിയ കാര്യമാണെന്നും സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയാകും തുടര്‍ന്നുള്ള പ്രവര്‍ത്തനമെന്നും സ്വപ്ന പറഞ്ഞു. തെറ്റു ചെയ്യാതെ ജയിലിലെത്തിയ സ്ത്രീകള്‍ക്കുവേണ്ടി തനിക്കു പ്രവര്‍ത്തിക്കാനാവും. കേസും ജോലിയുമായി കൂട്ടിക്കുഴയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങള്‍ പരിഗണിച്ചാണ് സ്ഥാപനം ജോലി നല്‍കിയതെന്നും സ്വപ്ന പ്രതികരിച്ചു. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം.
കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഓഫിസില്‍ എത്തിയാണ് എച്ച്ആര്‍ഡിഎസ് ഡയറക്ടറായി സ്വപ്ന ചുമതലയേറ്റത്. മലയാളികളടക്കമുള്ള ആര്‍എസ്എസ്, ബിജെപി നേതാക്കളാണ് സംഘടനയുടെ പല പ്രധാന പദവികളും വഹിക്കുന്നത്. നിയമവിരുദ്ധമായി ജോലി നല്‍കിയത് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണെന്നും നിയമനത്തിന് ബോര്‍ഡിന്റെയോ ചെയര്‍മാന്റെയോ അംഗീകാരം നേടിയിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. താനുള്‍പ്പെടെയുള്ള ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെ മാറ്റി ഡമ്മി ബോര്‍ഡിന്റെ വിവരങ്ങള്‍ അജി കൃഷ്ണന്‍ എച്ച്ആര്‍ഡിഎസ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.
അജി കൃഷ്ണന്റെ അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേരള റജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസിനു പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, പാലക്കാട് കലക്ടര്‍ എന്നിവര്‍ക്കും അയച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. അജി കൃഷ്ണന്‍, ജോയി മാത്യു എന്നിവര്‍ സൊസൈറ്റിയുടെ നിയന്ത്രണം പിടിച്ചെടുത്തെന്നും ഫണ്ട് നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കാണ് ചെലവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസമാണ് പുതിയ ജോലിയില്‍ പ്രവേശിച്ചത്. ഡല്‍ഹി ആസ്ഥാനമായ സര്‍ക്കാരിതര സംഘടനയായ എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായാണ് നിയമനം. വെള്ളിയാഴ്ച രാവിലെ തൊടുപുഴയിലെ ഓഫിസിലെത്തിയാണ് ചുമതലയേറ്റത്.
ഇന്ത്യയില്‍ 10 ലക്ഷം ആദിവാസി കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചു നല്‍കുന്ന 'സദ്ഗൃഹ' പദ്ധതിയാണു സംഘടന നിലവില്‍ ഏറ്റെടുത്തിരിക്കുന്നത്. അട്ടപ്പാടിയില്‍ 300 വീടുകള്‍ പൂര്‍ത്തിയാക്കി. സേലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വാമി ആത്മ നമ്പിയാണ് അധ്യക്ഷന്‍. മുന്‍ കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാര്‍ നേരത്തെ അധ്യക്ഷനായിരുന്നു.
കേസുകളും വിവാദങ്ങളും സ്വപ്നയുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും സാമൂഹികസേവന രംഗത്തെ താല്‍പര്യവും പ്രവര്‍ത്തനശേഷിയും ഉപകാരപ്പെടുത്തുക മാത്രമാണ് എച്ച്ആര്‍ഡിഎസിന്റെ ലക്ഷ്യമെന്നും സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ നിന്നും നിയമനം റദ്ദാക്കാന്‍ തീരുമാനം വന്നത്.
"
https://www.facebook.com/Malayalivartha