ശാസ്താംകോട്ട ഡി.ബി.കോളേജിലെ സംഘര്‍ഷം കാമ്പസിന് പുറത്തേക്കും വ്യാപിച്ചതിനെ തുടര്‍ന്ന് കൊല്ലം റൂറല്‍ പോലീസ് ജില്ലയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു... മതപരമായ ചടങ്ങുകള്‍ക്ക് നിയന്ത്രണം ബാധകമല്ല

ശാസ്താംകോട്ട ഡി.ബി.കോളേജിലെ സംഘര്‍ഷം കാമ്പസിന് പുറത്തേക്കും വ്യാപിച്ചതിനെ തുടര്‍ന്ന് കൊല്ലം റൂറല്‍ പോലീസ് ജില്ലയില്‍ തിങ്കളാഴ്ചവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കേരള പോലീസ് ആക്ട് 2011 വകുപ്പ് 79 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലീസ് ജില്ലാ പരിധിയില്‍ നാലിലധികം ആളുകള്‍ കൂട്ടംകൂടുന്നതും രാഷ്ട്രീയ യോഗങ്ങള്‍, പ്രകടനങ്ങള്‍, സമാധാനലംഘനത്തിനു കാരണമാകുന്ന പ്രവൃത്തികള്‍ എന്നിവയും 21-ന് രാവിലെ 11 വരെ നിരോധിച്ചു.
മതപരമായ ചടങ്ങുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലയുടെ വിവിധഭാഗങ്ങളില്‍ രാഷ്ട്രീയസംഘടനകള്‍ യോഗങ്ങളും പ്രകടനങ്ങളും നിശ്ചയിച്ചിരുന്നു.
ഇത്തരം പരിപാടികളില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളികള്‍, അക്രമങ്ങള്‍, പൊതുജനങ്ങള്‍ക്ക് കഷ്ടനഷ്ടങ്ങള്‍ വരുത്തല്‍ എന്നിവ ഉണ്ടാകാന്‍ ഇടയുള്ളതിനാലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha