ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സ്വത്തില്‍ 304 ഇരട്ടി വര്‍ധനവ്. ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ കഴിയുന്ന നേട്ടം കരസ്ഥമാക്കിയ ഉദ്യോഗസ്ഥനെ പരിചയപ്പെടാം.... രാഷ്ട്രീയക്കാര്‍ക്ക് പ്രിയപ്പെട്ടവന്‍

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സ്വത്തില്‍ 304 ഇരട്ടി വര്‍ധനവ്. ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ കഴിയുന്ന നേട്ടം കരസ്ഥമാക്കിയ ഉദ്യോഗസ്ഥനെ പരിചയപ്പെടാം.
ജോജി ജോണ്‍. അടിമാലി റേഞ്ച് ഓഫീസര്‍. കോവിഡ് കാലത്ത് ജനങ്ങള്‍ പട്ടിണി കിടന്നപ്പോഴാണ് അഴിമതി പണം കൊണ്ട് ഇദ്ദേഹം തടിച്ചുകൊഴുത്തത്.
രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ട ജോജി ജോണിന്റെ വരുമാനം കണ്ട് വിജിലന്‍സുകാര്‍ കണ്ണു തള്ളി. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ജോജി ജോണിന്റെ തേക്കടിയിലെ റിസോര്‍ട്ടില്‍ ആതിഥ്യം ലഭിക്കാത്ത രാഷ്ട്രീയക്കാരില്ലെന്നാണ് വനം വകുപ്പുദ്യോഗസ്ഥരില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. മാറി മാറി വരുന്ന എല്ലാ രാഷ്ട്രീയക്കാരുടെയും പ്രിയപ്പെട്ടവനാണ് ജോജി. ഇടുക്കിയില്‍ ജോലി ചെയ്യണമെങ്കില്‍ ഉന്നത ഇടതു നേതാക്കളെ പ്രീണിപ്പിച്ചേ മതിയാകൂ എന്നതാണ് സത്യം.
അടിമാലി മുന്റേഞ്ച് ഓഫിസറാണ് ജോജി ജോണ്‍. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിലും റിസോര്‍ട്ടിലും വിജിലന്‍സ് റെയ്ഡ് നടന്നു.
മരം മുറി വിവാദത്തെ തുടര്‍ന്ന് നടപടി നേരിട്ട അടിമാലി മുന്‍ റേഞ്ച് ഓഫീസര്‍ ജോജി ജോണിന് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്തുണ്ടെന്ന് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. ജോജി ജോണിന്റെ തേക്കടിയിലെ വീട്ടിലും റിസോര്‍ട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു. 304 ഇരട്ടി വരുമാന വര്‍ധനവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അപൂര്‍വ സംഭവമാണെന്നാണ് വിജിലന്‍സ് പറയുന്നത്.
അടിമാലി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ റേഞ്ച് ഓഫീസറായിരിക്കെ ജോജി ജോണ്‍ കോടിക്കണക്കിനു രൂപയുടെ സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇത് ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന വിജിലന്‍സ് എറണാകുളം സ്‌പെഷ്യല്‍ യൂണിറ്റ് ഇയാള്‍ക്കെതിരെ കേസെടുത്തു. തുടര്‍ന്നാണ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ടി യു സജീവന്റെ നേതൃത്വത്തില്‍ ജോജിയുടെ വീട്ടിലും തേക്കടിയില്‍ ഇയാളുടെ അമ്മയുടെ പേരിലുള്ള റിസോര്‍ട്ടിലും പരിശോധന നടത്തിയത്.
സ്വത്ത് സംബന്ധിച്ച രേഖകളും ബാങ്ക് പാസ് ബുക്കുകളും ബാങ്കിടപാടുകളുടെ രേഖകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് ശേഷമേ കൃത്യമായി എത്ര അനധികൃത സ്വത്ത് ഉണ്ടെന്ന് വ്യക്തമാകുകയുള്ളുവെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. വീട്ടിലും റിസോര്‍ട്ടിലുമുള്ള തടിയുപകരണങ്ങള്‍ളിലും മറ്റും വിദഗ്ദധരുടെ സാഹയത്തോടെ പരിശോധന നടത്തും. അടിമാലി റേഞ്ച് ഓഫീസറായിരിക്കെ മരം മുറിക്കാനായി 62 പാസ്സുകളും അധികചുമതല വഹിച്ചിരുന്ന നേര്യമംഗലം റേഞ്ചില്‍ 92 പാസുകളും അനധികൃതമായി നല്‍കിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. മങ്കുവയിലെ പുറമ്പോക്ക് ഭൂമിയില്‍ നിന്നും തേക്കുതടി വെട്ടി കടത്തിയതായും കണ്ടെത്തിയിരുന്നു. ഇവയില്‍ ചിലത് തേക്കിയിലെ റിസോര്‍ട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡിസംബര്‍ മാസത്തില്‍ വനം വകുപ്പ് ഇയാള സസ്‌പെന്‍ഡ് ചെയ്തു.
സസ്‌പെന്റ് ചെയ്തത് വന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷമാണ്. ഡിസംബറിലാണ് ജോജിയെ പിടികൂടിയത്. മുട്ടില്‍ മരംമുറി കത്തി നിന്നതിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍.
ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ജോജിയെ പിടികൂടി സസ്‌പെന്റ് ചെയ്തത്.തുടര്‍ന്ന് കേസ് വിജിലന്‍സിന് കൈമാറുകയായിരുന്നു. വിജിലന്‍സിന്റെ സമയോചിതമായ ഇടപെടലാണ് ജോജിയെ കുടുക്കിയത്.
ഇടത്- വലത് യൂണിയനുകള്‍ ജോജിക്ക് വേണ്ടി രംഗത്തെത്തുന്ന പതിവുണ്ടായിരുന്നു.എന്നാല്‍ വിജിലന്‍സ് റെയ്ഡ് വന്നതോടെ ആരും ജോജി യെ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാല്‍ കേസില്‍ നിന്നും തടിയൂരാനുള്ള കളികള്‍ ജോജി കളിച്ചു തുടങ്ങി. തനിക്കുള്ളതെല്ലാം പൂര്‍വിക സ്വത്താണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. തേ
ക്കടിയില്‍ അമ്മയുടെ പേരിലുള്ള റിസോര്‍ട്ട് അമ്മയുടെതാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ അദ്ദേഹത്തെ സഹായിക്കുകയാണെങ്കില്‍ നിഷ്പ്രയാസം കേസില്‍ നിന്നും ഊരി പോകാം. അഴിമതി നിര്‍ബാധം തുടരാം.
https://www.facebook.com/Malayalivartha