മുല്ലപ്പെരിയാറിലെ പാവങ്ങളെ ഇടത് സര്‍ക്കാര്‍ വീണ്ടും തേച്ചു.... സുപ്രീം കോടതിയുടെ ഉത്തരവ് നിലനില്‍ക്കെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനം സുപ്രീം കോടതിയില്‍ കേരളത്തിന് തിരിച്ചടിയാവും

മുല്ലപ്പെരിയാറിലെ പാവങ്ങളെ ഇടത് സര്‍ക്കാര്‍ വീണ്ടും തേച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് നിലനില്‍ക്കെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനം സുപ്രീം കോടതിയില്‍ കേരളത്തിന് തിരിച്ചടിയാവും.
നിയമത്തിന്റെ അങ്ങേയറ്റമാണ് സുപ്രീം കോടതി. പരമോന്നത കോടതി വിധിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ് കേരള സര്‍ക്കാരിന്റെ നയപ്രഖ്യാപനമെന്ന് ഇതിനകം പരാതി ഉയര്‍ന്നു.
ചുരുക്കത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കോടികള്‍ വാങ്ങിയ ശേഷം നടത്തുന്ന ഒളിച്ചുകളിയാണ് ഇതെന്ന് ഇടുക്കി ജില്ലക്കാര്‍ പറയുന്നത് വെറുതെയല്ല. മുമ്പും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാതിരിക്കാന്‍ തമിഴ്‌നാട് കോടികള്‍ മുടക്കാറുണ്ട്. കേരളത്തിലെ മന്ത്രിമാരാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍.
എന്നാല്‍ പഴയതു പോലെ ഇക്കുറിയും കേരളം ഇക്കാര്യത്തില്‍ പൊട്ടന്‍ കളിക്കുന്നു. സുപ്രീംകോടതിയില്‍ നൈസായി കേരളം കേസ് തോറ്റതു പോലുള്ള കളി തന്നെയാണ് ഇപ്പോഴും കളിക്കുന്നത്. സുപ്രീം കോടതിക്ക് എതിരാണ് നയ പ്രഖ്യാപനം എന്നു സമ്മതിക്കാന്‍ കേരളം ഒരുക്കവുമല്ല.
മുല്ലപ്പെരിയാര്‍ കേസില്‍ കോടതിയെ വെല്ലുവിളിച്ചിട്ടില്ലെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയെപ്പറ്റിയുള്ള കരുതലാണു നയപ്രഖ്യാപനത്തിലുള്ളത്.
കോടതിയെ അവഗണിക്കുന്ന ഒന്നും നയപ്രഖ്യാപനത്തില്‍ ഇല്ല. ഉള്ളതു ജനങ്ങളോടുള്ള സര്‍ക്കാരിന്റെ കരുതല്‍. ആരേയും വെല്ലുവിളിക്കുന്ന ഒന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ല. തര്‍ക്കം ഉണ്ടാകുന്ന സാഹചര്യമില്ല. തെറ്റിധാരണകള്‍ അവസാനിക്കും എന്നാണു പ്രതീക്ഷ. കേരളത്തിന്റെ ആശങ്കയാണു മുന്നോട്ടു വച്ചത്. തമിഴ്‌നാടുമായി ചര്‍ച്ച നടത്തി തന്നെ മുന്നോട്ടു പോകുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന കേരള നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തെ ശക്തമായി എതിര്‍ത്തു തമിഴ്‌നാട് രംഗത്തെത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നു സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയതാണ്. നയപ്രഖ്യാപന പ്രസംഗത്തിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗം സുപ്രീം കോടതി ഉത്തരവിനെ അവഹേളിക്കലാണ്. അണക്കെട്ട് സുരക്ഷിതമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്ന് തമിഴ്‌നാട് മന്ത്രി പറഞ്ഞു.
അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ ഏകപക്ഷീയ നീക്കങ്ങളെ എതിര്‍ക്കുമെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരുന്ന സമയത്ത് നയപ്രഖ്യാപനത്തിലെ പരാമര്‍ശങ്ങളെ തമിഴ്‌നാട് കോടതിയില്‍ ഉന്നയിക്കുമെന്ന് ഉറപ്പായി. അതോടെ കേരളം വീണ്ടും തോല്‍ക്കും. തോല്‍ക്കണം എന്നു തന്നെയാണ് കേരളത്തിന്റെആഗ്രഹം.
രണ്ടു സാധ്യതകളാണ് നിയമ ലോകം മുന്നോട്ടുവയ്ക്കുന്നത്.ഇതില്‍ ആദ്യത്തെത് കേരളത്തിന് വിവരമില്ല എന്നതാണ്. രണ്ടാമത്തേത് എല്ലാം അറിഞ്ഞു
കൊണ്ട് കേരളം ജനങ്ങളെ പറ്റിക്കുന്നു. ഇതില്‍ രണ്ടാമത്തേത് ശരിയാകാനാണ് സാധ്യത. മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന് മരം മുറിക്കാന്‍ കേരളം രഹസ്യ അനുമതി നല്‍കിയത് മറക്കാറായിട്ടില്ല.
കോടതി ഉത്തരവിനെ കേരളം വെല്ലുവിളിച്ചാല്‍ സുപ്രീം കോടതിക്ക് സ്വാഭാവികമായി നിയന്ത്രണം വിടും. കേസു നന്നായി നടത്തി ജയിക്കുക എന്നതായിരുന്നു കേരളത്തിന് അഭികാമ്യമായ കാര്യം. കേസ് ജയിച്ചാല്‍ താത്പര്യപ്പെടുന്നതെല്ലാം ലഭിക്കുന്നതെങ്ങനെ?
തമിഴ്നാടിന് അനുകൂലമായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നീങ്ങുന്നത് സര്‍ക്കാര്‍ ഉന്നതരാണ്. ജലവിഭവ മന്ത്രി ഇക്കാര്യങ്ങള്‍ അറിയാനുള്ള സാധ്യത കുറവാണ്. അതു കൊണ്ടു തന്നെ മന്ത്രിയുടെ വാക്കുകള്‍ തത്കാലം വിശ്വസിക്കാന്‍ പ്രയാസമാണ്.
"
https://www.facebook.com/Malayalivartha