അടിയന്തരാവസ്ഥയുടെ കാലത്ത് നാം വലിയ പീഡനങ്ങൾ ഏറ്റുവാങ്ങി; അക്കാലത്ത് ഞാൻ ഒളിവിലായിരുന്നത് സിഖുകാരുടെ വേഷം ധരിച്ചായിരുന്നു; ഇന്ത്യയുണ്ടായത് 1947 ൽ അല്ലെന്ന വിചിത്ര പ്രസ്താവനയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയുണ്ടായത് 1947 ൽ അല്ലെന്ന വിചിത്ര പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ വസതിയിൽ മുതിർന്ന സിഖ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
'ഇന്ത്യ പിറന്നത് 1947ൽ അല്ലെന്ന് പറഞ്ഞ അദ്ദേഹം നമ്മുടെ ഗുരുക്കൻമാർ ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചിട്ടുണ്ട് എന്ന കാര്യം ചൂണ്ടിക്കാണിച്ചു. അടിയന്തരാവസ്ഥയുടെ കാലത്ത് നാം വലിയ പീഡനങ്ങൾ ഏറ്റുവാങ്ങി. അക്കാലത്ത് ഞാൻ ഒളിവിലായിരുന്നുവെന്നും മോഡി പറഞ്ഞു . സിഖുകാരുടെ വേഷം ധരിച്ചായിരുന്നു അക്കാലത്ത് ഞാൻ ഒളിച്ചു കഴിഞ്ഞിരുന്നതെന്നാണ് ', പ്രധാനമന്ത്രി സിഖ് നേതാക്കളോട് പറഞ്ഞിരിക്കുന്നത്.
മാത്രമല്ല 1947-ലെ വിഭജനകാലത്ത് സിഖ് ആരാധനാലയമായ കർതാർപുർ സാഹിബ് ഗുരുദ്വാരയെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു . പഞ്ചാബിൽ നിന്ന് ആറ് കിലോമീറ്റർ മാത്രം അകലെയാണ് ഗുരുദ്വാര. ആ ഗുരുദ്വാരയെ ഇന്ത്യയിൽ നിലനിർത്താനായി പാകിസ്താനുമായി ധാരണയിലെത്താൻ അവർക്കായില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
നയതതന്ത്ര ബന്ധങ്ങളുപയോഗിച്ച് താൻ അതിനായി ശ്രമിച്ചിരുന്നു . എന്നാൽ പഞ്ചാബിൽ വരുമ്പോഴെല്ലാം ദൂരദർശിനിയിലൂടെ താൻ ഗുരുദ്വാരയിലേക്ക് നോക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പോഴൊക്കെ എന്തെങ്കിലും ചെയ്യണമെന്ന് മനസ്സ് പറഞ്ഞിരുന്നു. ഗുരുക്കൻമാരുടെ അനുഗ്രഹത്താൽ അക്കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ നമുക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു .
ദൈവാനുഗ്രഹമില്ലായിരുന്നെങ്കിൽ നമുക്കത് സാധിക്കില്ലായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടക്കാണിച്ചു. വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച കാര്യവും പ്രധാനമന്ത്രി പറയുകയാണ്ടായി . പ്രധാനമന്ത്രി സിഖ് നേതാക്കന്മാരെ ഷാൾ പുതപ്പിച്ച് ആദരിക്കുകയും ചെയ്തു.സിഖ് നേതാക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.
കല്യാൺ മാർഗ്ഗിൽവച്ചായിരുന്നു കൂടിക്കാഴ്ച നടന്നത് . പ്രധാനമന്ത്രിയെ ‘സിറോപാവോ’, ‘സിരി സാഹിബ്’ എന്നിവ നൽകിയാണ് പ്രതിനിധി സംഘത്തിലെ ഓരോ അംഗങ്ങളും ആദരവ് പ്രകടിപ്പിച്ചത്. സിഖ് സമുദായത്തിനായി കേന്ദ്രസർക്കാർ ചെയ്ത കാര്യങ്ങളും കൂടിക്കാഴ്ചയിൽ സംസാരിച്ചു .
സിഖ് സമുദായത്തിന്റെ ക്ഷേമത്തിനായി തന്റെ ഗവൺമെന്റ് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു . സിഖ് സമുദായവുമായുളള ബന്ധവും പഞ്ചാബിൽ താമസിച്ച കാലത്ത് ഒരുമിച്ച് സമയം ചെലവഴിച്ചതും അദ്ദേഹം സ്മരിച്ചു. സിഖ് സമൂഹത്തിന്റെ സേവന മനോഭാവത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.
അതിനെക്കുറിച്ച് ലോകത്തെ കൂടുതൽ ബോധവാന്മാരാക്കേണ്ടതുണ്ടെന്നും പറഞ്ഞു. പങ്കെടുത്ത പ്രതിനിധികളിൽ ഒരാളുടെ അഭിപ്രായംസിഖ് സമുദായത്തിന് വേണ്ടി പ്രധാനമന്ത്രി സ്വീകരിച്ച നടപടികൾ അദ്ദേഹം ഹൃദയംകൊണ്ട് ഒരു സിഖുകാരനാണെന്ന് തെളിയിക്കുന്നുവെന്നതാണ്. കർതാർപൂർ സാഹിബ് ഇടനാഴി വീണ്ടും തുറക്കുന്നതിനും ലങ്കാറിലെ ജി.എസ്.ടി ഒഴിവാക്കുന്നതിനും സ്വീകരിച്ച നടപടികൾക്ക് സിഖ് നേതാക്കൾ പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു .
വിഭജനകാലത്ത് വൻതോതിൽ ജീവൻ ബലിയർപ്പിച്ച സിഖ് സമൂഹത്തിന്റെ സംഭാവനകൾ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇതാദ്യമായാണ് അംഗീകരിക്കുന്നതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാൻ കൂടിയായത ർലോചൻ സിംഗ് പറഞ്ഞു.
തന്നെ സന്ദർശിച്ചതിന് സിഖ് സമുദായ നേതാക്കൾക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, തന്റെ വീടിന്റെ വാതിലുകൾ അവർക്കായി എപ്പോഴും തുറന്നിരിക്കുമെന്നും വ്യക്തമാക്കി . കൂടിക്കാഴ്ചയുടെ വീഡിയോ ദൃശ്യങ്ങളും പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha