ദേശീയ ശാസ്ത്രദിനത്തോടു അനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങളുമായി എച്ച്എല്‍എല്‍ സി.ആര്‍.ഡി.സി

യുവതലമുറയില്‍ ശാസ്ത്രത്തോടുള്ള താല്‍പര്യം പ്രോത്സാഹി പ്പിക്കുക എന്ന ലക്ഷ്യത്തോടെ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ആര്‍ & ഡി സെന്റര്‍ (സിആര്‍ഡിസി) ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 'ഭൂമിയിലെ ജീവജാലങ്ങളില്‍ ശാസ്ത്രത്തിന്റെ സ്വാധീനം' എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്ലിന്റെ അത്യാധുനിക ഗവേഷണ വിഭാഗമാണ് കോര്‍പ്പറേറ്റ് ആര്‍ ആന്‍ഡ് ഡി സെന്റര്‍ (സിആര്‍ഡിസി). ആരോഗ്യ സംരക്ഷണ മേഖലയിലെ ന്യുതന സാങ്കേതികവിദ്യകളുടെയും ഉല്‍പ്പന്നങ്ങളുടെയും ഗവേഷണത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
ഉപന്യാസ രചന (മലയാളത്തിലും ഇംഗ്ലീഷിലും), പോസ്റ്റര്‍ നിര്‍മ്മാണം എന്നിങ്ങനെ രണ്ട് മത്സരങ്ങളാണുള്ളത്. അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ ലെവലിലും എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുമുള്ള വിദ്യാര്‍ത്ഥികളെ സീനിയര്‍ ലെവലിലുമായിട്ട് തരംതിരിച്ചാണ് എന്‍ട്രികള്‍ സ്വീകരിക്കുക.
ഒരു സ്‌കൂളില്‍ നിന്ന് പരമാവധി 12 എന്‍ട്രികള്‍ മാത്രമേ അനുവദിക്കുകയുള്ളു. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു മത്സരത്തില്‍ മാത്രമേ പങ്കെടുക്കാന്‍ കഴിയൂ. ഉപന്യാസം 1000 വാക്കുകളില്‍ കവിയരുത്. പോസ്റ്റര്‍ A4 വലുപ്പമുള്ളതായിരിക്കണം. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് hllnsd2022@gmail.com എന്ന ഇ-മെയില്‍ വഴി മത്സരത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
ഓരോ വിഭാഗത്തില്‍ നിന്നും വിജയികളായി തിരഞ്ഞെടുക്കുന്ന 3 വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്. 2022 ഫെബ്രുവരി 28 ന് തിരുവനന്തപുരം ആക്കുളം എച്ച്എല്‍എല്‍ സിആര്‍ഡിസി ഹാളില്‍ നടക്കുന്ന ദേശീയ ശാസ്ത്രദിന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
എച്ച്എല്‍എല്‍ സി ആന്‍ഡ് എംഡി ശ്രീ കെ ബെജി ജോര്‍ജ്ജ് ഐആര്‍ടിഎസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ഐഐഎസ്ഇആര്‍ (ഐസര്‍) കെമിസ്ട്രി വിഭാഗം പ്രൊഫ. കാന എം സുരേശന്‍ 'ശാസ്ത്രവും സമൂഹവും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 24 ഫെബ്രുവരി 2022 ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി ബന്ധപ്പെടുക: 0471-2724330. മഹാനായ ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ സി.വി രാമന്‍ 'രാമന്‍ പ്രഭാവം' കണ്ടുപിടിച്ച ദിവസത്തെയാണ് ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത്.
https://www.facebook.com/Malayalivartha