അഴിമതിക്കാര്‍ക്ക് വീട്ടില്‍ നിന്ന് അധികം ഭക്ഷണം കഴിക്കാന്‍ കഴിയില്ല; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ശിഷ്ടകാലം ജയില്‍ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.വലിയൊരു നിക്ഷേപം വരുമ്ബോള്‍, ആ നിക്ഷേപ തുകയ്ക്ക് അനുസരിച്ച് ഒരു തുക നിശ്ചയിച്ച് അത് തനിക്ക് വേണമെന്ന് പറയാന്‍ മടി കാണിക്കാത്ത ചിലര്‍ കേരളത്തിലുണ്ട്. അത്തരത്തിലുള്ള ആളുകള്‍ക്ക് വീട്ടില്‍ നിന്ന് അധികം ഭക്ഷണം കഴിക്കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. അഴിമതിക്കാര്‍ക്ക് വീട്ടില്‍ നിന്ന് അധികം ഭക്ഷണം കഴിക്കാന്‍ കഴിയില്ല, അതിനാണല്ലോ ജയില്‍. അവിടെ പോയി സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും. ജനങ്ങളാണ് ഏത് സര്‍ക്കാരിന്‍റെയും യജമാനന്‍മാരെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചുതദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്ബോഴായിരുന്നു മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരായ മുന്നറിയിപ്പ് നല്‍കിയത്.
https://www.facebook.com/Malayalivartha