സാമൂഹ്യ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കേസിൽ ബീമപ്പള്ളി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിനെ പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തു.തിരുവനന്തപുരം ബീമപ്പള്ളി വാര്‍ഡില്‍ വള്ളക്കടവ് ആറ്റിന്‍കര പുതുവല്‍ പുത്തന്‍ വീട്ടില്‍ ശരത്താണ് (20) അറസ്റ്റിലായത്.സാമൂഹ്യ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭജനമഠം എന്ന സ്ഥലത്ത് വിളിച്ചുവരുത്തിയശേഷം മുട്ടത്തറയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ കാണതായതിനെ തുടര്‍ന്ന് പാരിപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ എ. അല്‍ജബറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ എസ്. അനുരൂപ, പി.ടി. സാബുലാല്‍, എസ്.സി.പി.ഒമാരായ ശ്രീകുമാര്‍, വി.എസ്. ഡോള്‍മാ, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha