പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കേസില്‍ 67 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

ഓച്ചിറയിൽ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 67 കാരനെ അറസ്റ്റ് ചെയ്തു. ഓച്ചിറ മേമന സ്വദേശി കൃഷ്ണന്‍കുട്ടിയാണ് (67) പിടിയിലായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടുദിവസമായി കുട്ടി മാനസികാസ്വാസ്ഥ്യം കാട്ടിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത് .
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഓച്ചിറ സി.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha