ട്വന്റി 20 പ്രവര്‍ത്തകന്റെ മരണകാരണം! തലയിലേറ്റ ക്ഷതം, രക്തധമനികള്‍ പൊട്ടി: ദീപു മരിച്ചത് തലയിലേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ട്വന്റി ട്വന്റിയും സിപിഎമ്മും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നു

ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു മരിച്ചത് തലയിലേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ രണ്ടിടത്ത് ക്ഷതമുണ്ട്. ക്ഷതംമൂലം രക്തധമനികള്‍ പൊട്ടി. തലച്ചോറില്‍ രക്തം കട്ടപിടിച്ചു. കരള്‍ രോഗം സ്ഥിതി വഷളാക്കിയെന്നും പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.
അതേസമയം, സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി20 പ്രവര്‍ത്തകന്‍ ദീപുവിന് നാടിന്റെ അന്ത്യാഞ്ജലി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കിഴക്കമ്പലത്തിച്ച മൃതദേഹത്തില്‍ വന്‍ജനാവലി അന്തിമോപചാരമര്‍പ്പിച്ചു.
ദീപുവിന്റെ മരണത്തില്‍ ട്വന്റി ട്വന്റിയും സിപിഎമ്മും ആരോപണ പ്രത്യാരോപണങ്ങള്‍ ഇന്നും തുടര്‍ന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉച്ച കഴിഞ്ഞു മൂന്നരയോടെയാണ് ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്തെ ട്വന്റി ട്വന്റി നഗറില്‍ എത്തിച്ചത്.ആംബുലന്‍സ് വരുന്നത്.
ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിനൊപ്പം ട്വന്റി 20യുടെ ജനപ്രതിനിധികളും പ്രവര്‍ത്തകരും അന്തിമോപചാരമര്‍പ്പിച്ചു. ബി.ജെ.പി നേതാക്കളും ദീപുവിനെ കാണാന്‍ എത്തി. നാല് മണിയോടെ പ്രവര്‍ത്തകരുടെ അകമ്പടിയില്‍ മൃതദേഹം വീട്ടിലേക്ക്.
https://www.facebook.com/Malayalivartha