കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്ച!; ബാത്ത് റൂമിന്റെ വെന്റിലേറ്റര്‍ പൊളിച്ച് 21കാരൻ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു; സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട് കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്ച. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും യുവാവ് രക്ഷപ്പെട്ടു. ബാത്ത് റൂമിന്റെ വെന്റിലേറ്റര്‍ പൊളിച്ച് 21കാരനാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയത്.
ഇന്ന് വൈകുന്നേരമാണ് യുവാവ് രക്ഷപ്പെട്ടത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു.കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha