ഇടുക്കിയില്‍ യുവാവിനെ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഭാര്യ?

ഇടുക്കിയില്‍ യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. വണ്ടന്‍മേട് പുതുവലില്‍ രഞ്ജിത്ത് എന്നയാളുടെ മരണമാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഇയാളുടെ ഭാര്യ ഭാര്യ അന്നൈ ലക്ഷ്മിയാണ് കൊല നടത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമായതോടെ അയല്‍ക്കാരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തുവരുന്നതിനിടെയാണ് ഭാര്യ കൊലപാതകം നടത്തിയെന്ന വിവരം സമ്മതിച്ച് രംഗത്തെത്തിയത്.
ഫെബ്രുവരി ആറിനായിരുന്നു സംഭവം. വൈകിട്ട് 10 മണിയോടെയാണ് രഞ്ജിത്ത് വീടിന്റെ മുന്‍വശം മുറ്റത്ത് മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം നടത്തിവരവെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
പ്രാഥമിക ഘട്ടത്തില്‍ തന്നെ മരണത്തില്‍ സംശയം തോന്നിയതിനാല്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തില്‍വണ്ടന്‍മേട് പോലീസ് ഇന്‍സ്‌പെക്ടര്‍ വിഎസ് നവാസ് എസ്‌ഐമാരായ എബി, സജിമോന്‍ ജോസഫ് എഎസ്‌ഐ മഹേഷ് സിപിഒമാരായടോണി ജോണ്‍, അനീഷ് വി.കെ ഡബ്ല്യുസിപിഒ രേവതിഎന്നിവരടങ്ങിയ സംഘമാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.
രഞ്ജിത് ഭാര്യയെയും സ്വന്തം അമ്മയേയും മദ്യപിച്ച് എത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. കൃത്യം നടന്ന ദിവസം അമിതമായി മദ്യപിച്ച് വന്ന രഞ്ജിത് ഭാര്യയോട് വഴക്കുണ്ടാക്കിയപ്പോള്‍ തടസ്സം പിടിച്ച അമ്മയോട് അപമര്യാദയായി പെരുമാറിയെന്നാണ് പ്രതിയുടെ മൊഴി.
പിന്നാലെ അന്നെ ലക്ഷ്മി ശക്തിയായി പിടിച്ച് പുറകോട്ട് തള്ളിയപ്പോള്‍ മദ്യലഹരിയിലായിരുന്ന രഞ്ജിത് പിന്നിലെ കല്‍ഭിത്തിയില്‍ തലയിടിച്ച് വീണു. തുടര്‍ന്ന് എഴുന്നേറ്റിരുന്ന രഞ്ജിത്തിന്റെ തലയില്‍ കാപ്പി വടിക്ക് പലപ്രാവശ്യം അടിക്കുകയും നിലത്ത് കമിഴ്ന്ന് വീണ രഞ്ജിത്തിന്റെ കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
https://www.facebook.com/Malayalivartha