കൊട്ടാരക്കരയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; 4 ദിവസം മാത്രം പ്രായമുള്ള ചോരകുഞ്ഞിനെ കണ്ടെത്തിയത് സ്കൂളിന് സമീപത്തുള്ള കുരിശടിയുടെ മുന്നില്‍ നിന്ന്; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കൊട്ടാരക്കര വാളകത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എംസി റോഡ് സൈഡില്‍ വാളകം സെന്റ് മേരീസ് ബഥനി സ്കൂളിന് സമീപത്തുള്ള കുരിശടിയുടെ മുന്നില്‍ നിന്നാണ് ചോരകുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് രാത്രി 7.30 ഓടെ അതുവഴി പോയ കാല്‍നടയാത്രക്കാരാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടത്.
ഉടന്‍തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിങ്ക് പൊലീസും വാളകം എയ്ഡ് പോസ്റ്റിലെ പൊലീസും ഉടന്‍ സ്ഥലത്തെത്തി. കുഞ്ഞിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ നവജാത ശിശുക്കളുടെ ഐസിയുവിലേക്ക് മാറ്റി. 4 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന് 2 കിലോ 700 ഗ്രാം തൂക്കമുണ്ട്. കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha