പോലീസിലും ലൈംഗിക ചൂഷണം! വനിതാ SIയെ ഡിഐജി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട്... വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ആര്‍. ശ്രീലേഖ...

കേരളത്തിലെ പോലീസുകാർക്കെതിരെ നിരന്തരം ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അതിനെ പലവിധത്തിൽ പ്രതിരോധിക്കാൻ ആഭ്യന്തരം ശ്രമിക്കുന്നുണ്ട്. എന്നാൽ സഹികെട്ട് കഴിഞ്ഞ ദിവസം പോലീസുകാർക്കിടയിലും കുഴപ്പക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുറന്ന് പറയേണ്ട സാഹചര്യം വരെ ഉണ്ടായി. അത്രകണ്ട് ആരോപണങ്ങളും പ്രശ്നങ്ങളുമാണ് പോലീസിന്റെ ഭാഗത്ത നിന്നും പൊതുജനങ്ങൾക്ക് ഉണ്ടാകുന്നത്. എല്ലാവരേയും അല്ല എങ്കിലും അതിൽ ചിലത് സഹിക്കാൻ പോലും കിയില്ല എന്നാണ് പൊതുജനാഭിപ്രായം. അതിനിടയിലാണ് ഇപ്പോൾ പോലീസ് സേനയിലെ തന്നെ മുതിർന്ന ഓഫീസറായി വിരമിച്ച പോലീസുദ്യോഗസ്ഥ സേനയ്ക്കെതിരെ ആഞ്ഞടിച്ച് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
സിവിൽ സർവ്വീസ് രംഗത്തേക്ക് പ്രത്യേകിച്ചും പൊലീസിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിന് പ്രേരകമായ പേരാണ് മുൻ ഡിജിപി ആർ. ശ്രീലേഖ. അവർ തന്നെയാണ് ഈ നടുക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കേരളാ പോലീസ് സേനയ്ക്കുള്ളിലെ വനിതാ ഓഫിസര്‍മാര്‍ ലൈംഗിക ചൂഷണത്തിനുവരെ ഇരയാകുന്നുവെന്ന് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ.
ഒരു ഡിഐജി പോലീസ് ക്ലബ്ബിൽ വച്ച് വനിതാ എസ്‌ഐക്ക് നേരെ നടത്തിയ അതിക്രമം തനിക്ക് നേരിട്ടറിയാവുന്നാതണെന്നും ശ്രീലേഖ വെളിപ്പെടുത്തി. മാഡം ഒന്ന് രക്ഷിക്കണമെന്ന് പറഞ്ഞ് അവർ കരഞ്ഞിട്ടുണ്ട്. ഡിഐജി പൊലീസ് ക്ലബിൽ വന്നാൽ അവരെ വിളിപ്പിക്കും. അവര് തൊലി വെളുത്താണ് അതുകൊണ്ട് നിരന്തരം വിളിപ്പിക്കും.
ഏത് സീനിയർ ഓഫീസറോട് അല്ലെങ്കിൽ പുരുഷ മേധാവിയോട് അവർക്കിത് പറയാൻ കഴിയും. ഒരു സ്ത്രീയായതു കൊണ്ടാണ് എന്നോട് പറഞ്ഞത്. അങ്ങനെ ആ വിഷയത്തിൽ താൻ ഇടപെട്ടുവെന്നും. അവർ തന്നോട് ഒപ്പമുണ്ട് ഇപ്പോൾ വിടാൻ പറ്റില്ല എന്ന് വിളിച്ച് പറയുകയും ചെയ്തു. അതിലൂടെ അയാൾക്കും തനിക്ക് കാര്യം അറിയാം എന്ന് മനസ്സലായിട്ടുണ്ട്. മാനസിക പീഡനം സഹിക്കവയ്യാതെ രാജിവെയ്ക്കാന്‍ പോലും ഒരുങ്ങിയിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
'ആദ്യത്തെ പത്ത് വര്‍ഷക്കാലം വളരെ ബുദ്ധിമുട്ടുളോടെയാണ് തുടര്‍ന്ന് പോയത്. പിന്നെ അഡ്ജസ്റ്റ് ചെയ്ത് പോയി. പിന്നീട് പുതിയ കുട്ടികള്‍ വന്നുതുടങ്ങി. ഒരു സ്ത്രീയായത് കൊണ്ടാണ് അത്തരം അനുഭവങ്ങള്‍ ഉണ്ടായത്. ഒരു പുരുഷ ഓഫീസര്‍ ആയിരുന്നെങ്കില്‍ തന്റെ അനുഭവം ഒരുക്കലും അതാകുമായിരുന്നില്ല.'
പോലീസില്‍ വനിത ഉദ്യോഗസ്ഥര്‍ മാനസിക പീഡനം നേരിടുന്നുണ്ട്. സ്ത്രീയെന്ന നിലയില്‍ നിരന്തരം ആക്ഷേപങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നുവെന്നും ആര്‍. ശ്രീലേഖ പറഞ്ഞു. രാഷ്ട്രീയ പിന്‍ബലമുള്ള പോലീസുകാര്‍ക്ക് ഡിജിപിയെവരെ തെറി വിളിക്കാവുന്ന അവസ്ഥായാണ് നിലനില്‍ക്കുന്നതെന്നും പ്രമുഖ മലയാളം വാര്‍ത്താ ചാനലായ മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഓഫീസറായ ശ്രീലേഖയുടെ തുറന്നു പറച്ചിൽ.
സ്ത്രീകള്‍ക്ക് പൊലീസില്‍ രക്ഷയില്ലെന്നും കേരള പൊലീസില്‍ വനിത ഉദ്യോഗസ്ഥര്‍ക്ക് കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. സ്ത്രീയെന്ന നിലയില്‍ നിരന്തരം ആക്ഷേപങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഹരാസ്‌മെന്റ് സഹിക്കവയ്യാതെ രാജിവെയ്ക്കാന്‍ തോന്നിയ സമയം പോലും ഉണ്ടായിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.
സീനിയര്‍ ഉദ്യോഗസ്ഥരില്‍ അത്തരത്തിലുള്ള അനുഭവങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും ശ്രീലേഖ വ്യക്തമാക്കി. രാഷ്ട്രീയ പിന്‍ബലമുളള പൊലീസുകാര്‍ക്ക് എന്തും ചെയ്യാം. ഡിജിപി ഉള്‍പ്പെടെയുള്ള മേലധികാരികളെ തെറി വിളിക്കാം. വനിതാ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിനു വരെ ഇരയാവുന്നുണ്ട്.
ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകാൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത് സാധിക്കാത്തതിൽ നിരാശയുണ്ടെന്നും അവർ തുറന്നു പറയുന്നുണ്ട്. ഫയർ ഫോഴ്സ് ഡിജിപി ആയിരുന്നപ്പോൾ യാത്ര അയപ്പ് വേണ്ടെന്ന് വച്ചത് അവഗണനയിൽ പ്രതിഷേധിച്ചാണ്. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസർ ആണ് ഞാൻ. യാത്ര അയപ്പ് തരുന്നുണ്ടെങ്കിൽ സേന നിരന്ന് നിന്ന് സല്യൂട്ട് തരേണ്ടിയിരുന്നു. അല്ലാതെ പൊലീസ് അസോസിയേഷന്റെ പെട്ടിയോ ഗിഫ്‌ടോ എനിക്ക് വേണ്ട.
സീനിയർ ഓഫീസർമാർ അത്ര ദ്രോഹിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ജയിൽ ഡിജിപിയായിരിക്കേ ആലുവ ജയിലിൽ നടൻ ദിലീപിന് നൽകിയത് റിമാൻഡ് പ്രതിക്കുള്ള മാനുഷിക പരിഗണന മാത്രമാണെന്നും ശ്രീലേഖ പറഞ്ഞു.
33 വര്‍ഷത്തെ സേവനത്തിന് ശേഷം 2020 ഡിസംബറിലാണ് ശ്രീലേഖ സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഇവർ. കേരളത്തിലെ ഐപിഎസ് കേഡറിൽ എത്തിയ ആദ്യ വനിത. ഐപിഎസ് നേടുന്ന ആദ്യ മലയാളി വനിത കൂടിയായ അവര്‍ സ്വതന്ത്ര ചുമതല ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ വനിതാ ഡിജിപികൂടിയാണ്. ഡിഐജി ആയിരിക്കെ 2004 ല്‍ മികച്ച സ്തുത്യര്‍ഹമായ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയിട്ടുണ്ട്.
കണ്‍സ്യൂമർ ഫെഡിലെ അഴിമതി കണ്ടെത്തിയ ശ്രീലേഖ നേതൃത്വം നൽകിയ ഓപ്പറേഷൻ അന്നപ്പൂർണ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ സേയ്ഫ് കേരള പദ്ധതിക്ക് തുടക്കമിട്ടു. ജയിൽമേധാവിയായിരിക്കെ തടവുകാരുടെ പുനരിധിവാസത്തിനും ജയിൽ നവീകരണത്തിനുമായി നിരവധി പദ്ധതികളാണ് തുടങ്ങിയത്. മൂന്നു പൊതുമേഖല സ്ഥാപനങ്ങളുടെ നടത്തിപ്പുമുണ്ടായിരുന്നു. ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നാണ് കേരളത്തിൻറെ ആദ്യ വനിത ഡിജിപിയുടെ പടിയിറക്കം. അതും നിശബ്ദമായി. പൊലീസ് സേനയുടെയോ ഐപിഎസ് അസോസിയേഷന്റെയോ ഒരു യാത്രയപ്പു ചടങ്ങുകളും വേണ്ടെന്ന് രേഖാമൂലം അറിയിച്ചാണ് മടക്കം.
https://www.facebook.com/Malayalivartha