പിണറായിയുടെ കൊരവള്ളിക്ക് പിടിച്ചു... കട്ടക്കലിപ്പിൽ ഗവർണർ അലറി... പാർട്ടിക്കാർക്ക് ഓശാരം കോടികൾ... ശമ്പളം വർദ്ധിച്ചത് 200 ശതമാനം; രേഖകൾ പുറത്ത് വന്നു...

പേഴ്സണൽ സ്റ്റാഫ് നിയമന വിവാദവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളിൽ രൂക്ഷ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്നെയും രംഗത്ത് എത്തിയിരിക്കുകയാണ്. അതിരൂക്ഷ വിമർശനങ്ങൾ തന്നെയാണ് ഇപ്പോൾ ഉയർത്തിയത്. അത് കൂടാതെ ഞെട്ടിക്കുന്ന ചില കണക്ക് വിവരങ്ങൾ കൂടി പുറത്ത് വന്നത് സാധാരണ ജനങ്ങളെ പോലും അമ്പരപ്പിക്കുന്നതാണ്.
നാട്ടുകാരുടെ നികുതി പണത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത് എന്ന കാര്യം പലപ്പോഴും നമ്മുടെ സർക്കാരും ഭരണാധികാരികളും മറന്നു പോകുന്നുണ്ടോ എന്ന സംശയം ഇപ്പോൾ ഉയർന്നിരിക്കുകയാണ്. അതിനിടയിലാണ് വെടിപൊട്ടിച്ച് ഗവർണറും രംഗത്ത് എത്തിയത്. രാജ്ഭവനെ പുറത്തു നിന്നും നിയന്ത്രിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
ആരും വരേണ്ടെന്ന് രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ട. കേരള സര്‍ക്കാരിന് അതിനാകില്ല. തനിക്ക് ഉത്തരം പറയേണ്ട ബാധ്യത രാഷ്ട്രപതിയോട് മാത്രമാണ്. നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് ഗവര്‍ണര്‍ കയർത്തത്.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. സ്റ്റാഫിനെ നിയമിക്കുന്നതില്‍ പാര്‍ട്ടി കേഡറെ വളര്‍ത്തുകയാണ്. രണ്ട് വര്‍ഷം കൂടുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫുകളെ മാറ്റി നിയമിക്കുന്നുണ്ട്. ഇത് മൂലം സംസ്ഥാന സര്‍ക്കാരിന് വന്‍ ബാധ്യതയാണ് ഉണ്ടാകുന്നത്. 20ലധികം സ്റ്റാഫുകള്‍ മന്ത്രിമാര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ 11 പേഴ്‌സണല്‍ സ്റ്റാഫുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
പെന്‍ഷന് വേണ്ടിയാണ് പേഴ്‌സണല്‍ സ്റ്റാഫുകളെ രണ്ട് വര്‍ഷം കൂടുമ്പോള്‍ മാറ്റുന്നത്. ഈ രീതി റദ്ദാക്കണം. പൊതുജനങ്ങളുടെ പണമാണ് ഇതിലൂടെ നഷ്ടമാകുന്നത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി വലിയൊരു തുകയാണ് സംസ്ഥാനത്തിന് ബാധ്യതയുണ്ടാക്കുന്നത്. നയ പ്രഖ്യാപനത്തില്‍ ഇത് ഉള്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
എന്നാൽ ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് പുറത്ത് വന്നത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് നൽകിവരുന്ന ശമ്പളത്തിൽ ആറ് വർഷം കൊണ്ടുണ്ടായ വർദ്ധനവ് 190.16 ശതമാനം. മന്ത്രിമാരുടെയും മറ്റ് ക്യാബിനറ്റ് പദവിയുള്ള ഭരണാധികാരികളുടെയും പേഴ്സണൽ സ്റ്റാഫുകൾക്കുള്ള ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംസ്ഥാനത്തിന് അധിക ബാധ്യതയുണ്ടാക്കുന്നതിനിടെയാണ് പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
2013-2014, 2019-2020 കാലത്തെ കണക്കുകളാണ് ഇവ. പെൻഷനും ശമ്പളവും അടക്കം വൻ സാമ്പത്തിക ബാദ്ധ്യതയാണ് സംസ്ഥാനത്തിനുണ്ടാക്കുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു. ഇത് ശരിവയ്ക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. പിരിച്ച് വിടുന്നവര്‍ക്ക് വെറും രണ്ട് വര്‍ഷത്തെ സേവനത്തിന് ആജീവനാന്ത കാലം പെന്‍ഷനും ലഭിക്കുന്നു. സ്റ്റാഫുകളുടെ ശമ്പളത്തിനും പെന്‍ഷനുമായി വലിയ തുകയാണ് ഇത്തരത്തില്‍ ചെലവാവുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
2019- 2020 കാലയളവിൽ 34.79 കോടി രൂപയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ യാത്രാചെലവ് ഇനത്തിലും ശമ്പള ഇനത്തിലുമായി സർക്കാർ ചെലവാക്കിയത്. 7.13 കോടി രൂപ വിരമിച്ച സ്റ്റാഫുകൾക്ക് പെൻഷൻ ഇനത്തിലും 1.79 കോടി രൂപ ഗ്രാറ്റ്യുവിറ്റി ഇനത്തിലും ചെലവഴിച്ചു. 2013-2014 കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ആറ് വർഷത്തിനിടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളത്തിലും യാത്രാ ചെലവിലും 25.30 ശതമാനം വർദ്ധനവുണ്ടായതായി മനസിലാക്കാം.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും വർദ്ധനവുണ്ടായിരിക്കുന്നത് 190.61 ശതമാനമാണ്. പെൻഷൻ ചെലവ് 2013-2014 കാലയളവിൽ 3.53 കോടി രൂപയായിരുന്നത് 2019-2020 എത്തിയപ്പോൾ 7.13 കോടി രൂപയായി ഇരട്ടിച്ചു. പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ഏറ്റവും കുറഞ്ഞ പെൻഷൻ 3550 രൂപയും പരമാവധി 83400 രൂപയുമാണ്.
ഇത് ഭരണഘടനാ ചട്ടങ്ങള്‍ക്കെതിരാണ്. ഞാന്‍ ഈ വിഷയം അങ്ങെന വിടാന്‍ പോവുന്നില്ല.ഈ നിയമലംഘനത്തിനെതിരെ പോരാടും.കേരളത്തിലെ ജനങ്ങളുടെ പണമാണ് ദുരുപയോഗം ചെയ്യുന്നതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ മുന്‍ മന്ത്രി എകെ ബാലന്‍ നടത്തിയ പരിഹാസത്തിനും ഗവര്‍ണര്‍ മറുപടി നല്‍കി. ബാലന്‍ ബാലിശമായി പെരുമാറരുതെന്നും പേരിലെ ബാലനില്‍ നിന്നും വളരാന്‍ തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷത്തിന്റെ നടപടിക്കെതിരേയും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യമില്ലാതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കണ്ട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം പഠിക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ എങ്ങനെ പെരുമാറണം എന്നത് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ കണ്ട് പഠിക്കണം എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശം. വിഡി സതീശന് മുന്‍പ് മന്ത്രിയായി പരിചയമില്ലെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഒപ്പം ജ്യോതിലാലിനെ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.
https://www.facebook.com/Malayalivartha