ദീപുവിനെ കൊന്നത് തന്നെ! തലയിലെ അടിയിൽ രക്തധമനി പൊട്ടി... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വിട്ടു... പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെന്ന് FIR

ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പോലീസിന്റെ എഫ്.ഐ.ആര്‍. പുറത്ത്. ട്വന്റി-20 യില്‍ പ്രവര്‍ത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പ്രതികള്‍ സി.പി.എം. പ്രവര്‍ത്തകരാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്.ഐ.ആറിലുണ്ട്. ട്വന്റി20ക്കു വേണ്ടി അദ്ദേഹം പ്രവർത്തിച്ചതാണു പ്രതികളുടെ വൈരാഗ്യത്തിനു കാരണമായത്.
ട്വന്റി-20 യുടെ പഞ്ചായത്ത് അംഗവും പരാതിക്കാരിയുമായ നിഷ അലിയാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം പ്രതിയായ സൈനുദ്ദീന്‍ ദീപുവിന്റെ കഴുത്തിന് പിടിച്ചെന്നും താഴെ വീണ ദീപുവിന്റെ തലയില്‍ ഇയാള്‍ പലതവണ ചവിട്ടിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഈ സമയം മറ്റുപ്രതികള്‍ ദീപുവിന്റെ ശരീരത്തില്‍ മര്‍ദിക്കുകയായിരുന്നു. പരാതിക്കാരിയായ നിഷ അലിയാരെ പ്രതികള്‍ അസഭ്യം പറഞ്ഞതായും എഫ്.ഐ.ആറിലുണ്ട്.
ദീപുവിന്റെ മരണത്തിന് ഇടയാക്കിയതു തലയ്ക്കേറ്റ ക്ഷതമെന്നു മൃതദേഹ പരിശോധനാ ഫലം. ഇതിന്റെ വിവരങ്ങൾ പുറത്തു വന്നു. ദീപുവിന്റെ തലയിൽ രണ്ടിടത്തു ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ഇതുമൂലം രക്തധമനി പൊട്ടി തലച്ചോറിൽ രക്തം കട്ടപിടിച്ചതാണു മരണകാരണമായത്. ക്ഷതമേറ്റ അതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചു. കരൾ രോഗവും മരണത്തിന് ആക്കംകൂട്ടി. ക്ഷതമേറ്റതിനെ തുടര്‍ന്ന് രക്തധമനികളിൽ പൊട്ടൽ ഉണ്ടായി. കരൾരോഗം ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നും പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പറയുന്നത്.
പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹം കിഴക്കമ്പലത്ത് പൊതു ദർശനത്തിനു വച്ച ശേഷം വീട്ടിലെത്തിച്ചു. പ്രതിപക്ഷ നേതാവ് ഉൾപ്പടെ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് വിളക്കണയ്ക്കല്‍ സമരത്തിനിടെ സിപിഎം പ്രവര്‍ത്തകരായ നാലുപേര്‍ ദീപുവിനെ വീട്ടില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചത്. പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്ന ദീപു വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. കേസില്‍ സിപിഎം പ്രവര്‍ത്തകരായ സൈനുദ്ദീന്‍ സലാം, ബഷീര്‍, അസീസ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദീപുവിന്റെ കൊലപാതകം ആസൂത്രിതമാണെന്നായിരുന്നു ട്വന്റി 20 ചീഫ് കോര്‍ഡിനേറ്ററായ സാബു എം. ജേക്കബിന്റെ ആരോപണം. ആക്രമണത്തിന് മുമ്പും ശേഷവും പ്രതികള്‍ പി.വി.ശ്രീനിജന്‍ എം.എല്‍.എ.യുമായി ബന്ധപ്പെട്ടിരുന്നതായും കൊലക്കേസിലെ ഒന്നാംപ്രതി എം.എല്‍.എ.യാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha