പെന്‍ഷന്‍ വിഷയം ഗൗരവമായി എടുക്കും.... പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ ഉടന്‍ നിര്‍ത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.... പേഴ്‌സണല്‍ സ്റ്റാഫിനുള്ള പെന്‍ഷന്‍ ഫയല്‍ വിളിപ്പിച്ചു... നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും നടപടിക്ക് ഒരു മാസം പോലും വേണ്ടി വരില്ലെന്നും ഗവര്‍ണര്‍

പെന്‍ഷന്‍ വിഷയം ഗൗരവമായി എടുക്കും.... പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ ഉടന്‍ നിര്‍ത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.... പേഴ്‌സണല്‍ സ്റ്റാഫിനുള്ള പെന്‍ഷന്‍ ഫയല്‍ വിളിപ്പിച്ചു...
നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും നടപടിക്ക് ഒരു മാസം പോലും വേണ്ടി വരില്ലെന്നും ഗവര്‍ണര്‍ . പെന്‍ഷന്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാര്‍ക്ക് ഇരുപതിലധികം പേഴ്സണല്‍ സ്റ്റാഫുകളുണ്ട്. സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നുവെന്നും ഗവര്‍ണര്‍ നേരത്തെ ആരോപിച്ചിരുന്നു.
നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്‌മെന്റാണ്. പെന്‍ഷനും ശമ്പളവും ഉള്‍പ്പെടെ വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നു. രണ്ടു വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റി നിയമിക്കുന്ന രീതി റദ്ദാക്കണം. ഇത് നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ നിലപാടില്‍ നിന്നും പിന്നോട്ടില്ല.
രാജ്ഭവനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. സര്‍ക്കാരിന് അതിന് അവകാശമില്ല. രാഷ്ട്രപതിയോടു മാത്രമേ തനിക്ക് ഉത്തരം പറയേണ്ട ബാധ്യതയുള്ളുവെന്നും ആഞ്ഞടിച്ച് ഗവര്‍ണര്‍.
"
https://www.facebook.com/Malayalivartha