കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.... ദീപുവിന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് എത്തിയതോടെ ചായാട്ടുഞാലില്‍ വീട് സങ്കടക്കടലായി മാറി... മൃതദേഹത്തിനു മുന്നില്‍ നിര്‍ത്താതെ അലമുറയിട്ട അച്ഛനെയും അമ്മയേയും ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍.... അവരുടെ നിലവിളി കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി.... കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിട്ടും ആയിരങ്ങള്‍ ഒഴുകിയെത്തി....

കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.... ദീപുവിന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് എത്തിയതോടെ ചായാട്ടുഞാലില്‍ വീട് സങ്കടക്കടലായി മാറി... മൃതദേഹത്തിനു മുന്നില്‍ നിര്‍ത്താതെ അലമുറയിട്ട അച്ഛനെയും അമ്മയേയും ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍.... അവരുടെ നിലവിളി കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി.... കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിട്ടും ആയിരങ്ങള്‍ ഒഴുകിയെത്തി.
ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം തലയിലേറ്റ ക്ഷതം മൂലമാണെന്നു പോസ്റ്റുമോര്‍ട്ടം പരിശോധനാ റിപ്പോര്‍ട്ട്. ക്ഷതംമൂലം രക്തധമനി പൊട്ടി, തലച്ചോറില്‍ രക്തം കട്ടപിടിച്ചതായും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
തലയോട്ടിയില്‍ രണ്ടിടങ്ങളില്‍ ക്ഷതം ഉള്ളതായി കണ്ടെത്തി. കരള്‍ രോഗം സ്ഥിതി വഷളാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.ഫോറന്‍സിക് വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡോ. ബി.കെ. ജെയിംസ് കുട്ടിയുടെയും ഡോ. ജോമോന്‍ ജേക്കബിന്റെയും നേതൃത്വത്തിലാണു പോസ്റ്റ്മോര്‍ട്ടം നടന്നത്.
രാവിലെ 10 മണിയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കയറ്റി. പോസ്റ്റ്മോര്‍ട്ടം പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിച്ചിരുന്നു. ട്വന്റി20 ഭാരവാഹികളും പ്രവര്‍ത്തകരും അടക്കം നിരവധിപേര്‍ മോര്‍ച്ചറിക്കു മുന്നില്‍ എത്തിയിരുന്നു.
ദീപുവിന് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയാണു നല്‍കിയത്.അച്ഛന്‍ കുഞ്ഞാറുവും അമ്മ കാര്‍ത്തുവും മകനെ അവസാന യാത്രയ്ക്കൊരുക്കാന്‍ എത്തിയത് കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി.
https://www.facebook.com/Malayalivartha