ജന്മദിനത്തിലും മര്‍ദ്ദനം സഹിക്കാനാവാതെ..... ജന്മദിനത്തിലും മദ്യപിച്ചെത്തി മര്‍ദ്ദിച്ച ഭര്‍ത്താവിനെ തലയ്ക്കടിച്ചും വള്ളി കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍, പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ജന്മദിനത്തിലും മര്‍ദ്ദനം സഹിക്കാനാവാതെ..... ത്തി മര്‍ദ്ദിച്ച ഭര്‍ത്താവിനെ തലയ്ക്കടിച്ചും വള്ളി കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍, പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
വണ്ടന്മേട് പുതുവല്‍ കോളനിയില്‍ രഞ്ജിത്തി(38)നെയാണ് വീട്ടുമുറ്റത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ നടത്തിയ അന്വേഷണത്തില്‍ ഭാര്യ അന്നൈലക്ഷ്മി(28) ആണ് അറസ്റ്റിലായത്. മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന ഭത്താവിനെക്കൊണ്ട് സഹികെട്ട അന്ന ലക്ഷ്മി രഞ്ജിത്തിനെ കാപ്പിവടികൊണ്ടു തലയ്ക്കടിച്ചും വള്ളി കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തുകയായിരുന്നു.
മദ്യപിച്ചെത്തിയ ഭര്‍ത്താവ് സ്ഥിരം മര്‍ദ്ദിക്കാറുണ്ട്. എന്നാല്‍ തന്റെ ജന്മദിനത്തിലും മര്‍ദിച്ചതോടെയാണ് യുവതി ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നത്. കഴിഞ്ഞ 6ന് രാത്രി പത്തോടെയാണ് രഞ്ജിത്തിനെ വീട്ടുമുറ്റത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. വീണു മരിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം.
മരണത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് അന്ന ലക്ഷ്മി അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ....
മദ്യപിച്ചെത്തുന്ന രഞ്ജിത് ഭാര്യയെയും സ്വന്തം അമ്മയെയും ഉപദ്രവിക്കുന്നതു പതിവായിരുന്നു. പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ കഴിഞ്ഞ വര്‍ഷം പിടിയിലായ രഞ്ജിത് റിമാന്‍ഡില്‍ കഴിഞ്ഞിട്ടുള്ള വ്യക്തിയുമാണ്.
അന്നൈലക്ഷ്മിയുടെ ജന്മദിനമായിരുന്ന അന്നും രഞ്ജിത് വഴക്കുണ്ടാക്കി. തടസ്സം പിടിച്ച സ്വന്തം അമ്മയെയും ഉപദ്രവിച്ചു. ഇതിനിടെ അന്നൈലക്ഷ്മി ഭര്‍ത്താവിനെ പിടിച്ചു തള്ളി. കല്‍ഭിത്തിയില്‍ തലയിടിച്ചു വീണ ഇയാള്‍ എഴുന്നേറ്റിരുന്നപ്പോള്‍ കാപ്പിവടികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തിയശേഷം പ്ലാസ്റ്റിക് വള്ളി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha