കൊല്ലം പരവൂരില്‍ ബീഡി വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടത് നിരസിച്ച പിതാവിന്റെ തല ചുറ്റിക കൊണ്ടടിച്ച് പൊട്ടിച്ചു, കാല്‍ തല്ലിയൊടിച്ചു.... യുവാവ് അറസ്റ്റില്‍

കൊല്ലം പരവൂരില്‍ ബീഡി വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടത് നിരസിച്ച പിതാവിന്റെ തല ചുറ്റിക കൊണ്ടടിച്ച് പൊട്ടിച്ചു, കാല്‍ തല്ലിയൊടിച്ചു.... യുവാവ് അറസ്റ്റില്‍.
പരവൂര്‍ കൂനയില്‍ പുതുവീട് സുനില്‍ മന്ദിരത്തില്‍ സുനിലാണ് (31) പിതാവ് സുകുമാരനെ ആക്രമിച്ചത്. 17ന് രാത്രിയിലായിരുന്നു സംഭവം നടന്നത്. വിദേശത്തായിരുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
സംഭവസമയത്ത് ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആയുധവുമായി നിലയുറപ്പിച്ച സുനില്‍ പിതാവിന്റെ അടുത്തേക്ക് ആരെയും അടുപ്പിച്ചില്ല. പെട്ടെന്ന് തന്നെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പരവൂര്‍ പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
രക്തം വാര്‍ന്നുകിടന്ന സുകുമാരനെ പൊലീസ് നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു വന്നു.
"
https://www.facebook.com/Malayalivartha