കുഞ്ഞാപ്പ കളം മാറുന്നു... പികെ കുഞ്ഞാലിക്കുട്ടിയും കെടി ജലീലും തമ്മില്‍ കുറ്റിപ്പുറത്ത് നടത്തിയ രഹസ്യചര്‍ച്ചയിലെ അജണ്ട എന്തായിരുന്നു?

പികെ കുഞ്ഞാലിക്കുട്ടിയും കെടി ജലീലും തമ്മില്‍ കുറ്റിപ്പുറത്ത് നടത്തിയ രഹസ്യചര്‍ച്ചയിലെ അജണ്ട എന്തായിരുന്നു? തനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ നിന്ന് പിന്തിരിയണണെന്ന് പികെ കുഞ്ഞാലിക്കുട്ടി കെടി ജലീലിനോട് ആവശ്യപ്പെട്ടു എന്നതു മാത്രമല്ല ഇടതുമുന്നണിയിലേക്ക് മുസ്ലീം ലീഗിനെ അടുപ്പിക്കുന്നനുള്ള ഇടതുമുന്നണിയുടെ ദൂതനായാണ് ജലീല്‍ എത്തിയതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.
രണ്ടു വര്‍ഷമായി യുഡിഎഫില്‍നിന്ന് ഏറെക്കുറെ അകലം പാലിച്ചുകഴിയുന്ന മുസ്ലീം ലീഗിനെ എല്‍ഡിഎഫിലേക്ക് ആനിയിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കുഞ്ഞാലിക്കുട്ടി -ജലീല്‍ ചര്‍ച്ചയെന്നും വൈകാതെ ലീഗ് നിലപാട് പ്രഖ്യാപിക്കുമെന്നും അറിയുന്നു.
യുഡിഎഫിന്റെ തണലില്‍ മുസ്ലീം ലീഗിന് രാഷ്ട്രീയഭാവിയില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാനത്ത് കൂടുതല്‍ ദുര്‍ബലമാവുകയാണെന്നും ലീഗ് നേതൃത്വം തിരിച്ചറിയുകയാണ്. സംസ്ഥാന ഉപമുഖ്യമന്ത്രിപദം സ്വപ്നം കണ്ടു നടന്ന കുഞ്ഞാലിക്കുട്ടിക്ക് എങ്ങുമെത്താനാകാതെ പോയതിന്റെ ദുഖവും ഈ ചര്‍ച്ചകളുടെ പ്രധാന ഘടകമാണ്.
തനിക്കെതിരെ ഉയര്‍ത്തിയ കള്ളപ്പണ ആരോപണങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് കെ.ടി ജലീലിനോട് പി.കെ കുഞ്ഞാലിക്കുട്ടി അഭ്യര്‍ത്ഥിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന സംസാരം. തന്നെയും കുടുംബത്തെയും ഉപദ്രവിക്കരുതെന്നും കെ.ടി ജലീലിനോട് പി.കെ കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്തെ വ്യവസായിയുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടുവത്രെ.
കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടിയുടെ അഭ്യര്‍ത്ഥനക്ക് കെ.ടി ജലീല്‍ മറുപടി നല്‍കിയില്ലെന്നും പറയുന്നു. എന്നാല്‍ കുറ്റിപ്പുറത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് വെച്ചും ഇരുവരും ചര്‍ച്ച നടത്തിയെന്നും അത് ഇടതുമുന്നണിയിലേക്ക് വാതില്‍ തുറക്കാന്‍ സിപിഎം തയാറാണെന്നതിന്റെ ഭാഗമായാണെന്നും രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നു.
എ. ആര്‍. നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി 300 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.ടി ജലീല്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഇടപാടുകാരറിയാതെ കോടികളുടെ നിക്ഷേപം ബാങ്കില്‍ വന്നതിന്റെ രേഖകളള്‍ പുറത്തുവന്നതോടെ കള്ളപ്പണ ഇടപാട് ഇ.ഡി അന്വേഷിക്കണമെന്ന് കെ.ടി ജലീല്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. .ആരോപണങ്ങളുമായി കെ.ടി ജലീല്‍ മുന്നോട്ട് പോകുന്നത് രാഷ്ട്രീയ പ്രതിസന്ധിയാകുമെന്ന ആശങ്കയിലാണ് പി.കെ കുഞ്ഞാലിക്കുട്ടി. അനുനയിപ്പിക്കാന്‍ നേരത്തെയും ശ്രമിച്ചിരുന്നുവെങ്കിലും കെ.ടി ജലീല്‍വഴങ്ങിയിരുന്നില്ല.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും സുഹൃത്തായ കുറ്റിപ്പുറത്തെ വ്യവസായിയുടെ ഇടപെടലില്‍ കെ.ടി ജലീല്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ സമ്മതിച്ചതും അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയതും.
ഒരിക്കല്‍ മുസ്ലീം യൂത്ത് ലീഗിലെ ചുണക്കുട്ടിയായിരുന്നു കെടി ജലീല്‍. പാര്‍ട്ടിയില്‍ ജലീല്‍ തന്നെക്കാള്‍ ഉയരുമെന്നും പാണക്കാട്ട് കുടുംബത്തിന്റെ മാനസപുത്രനാകുമെന്നുമെന്നുമുള്ള ആശങ്കയിലാണ് അന്ന് കെടി ജലീലിനെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗില്‍ നിന്നു പുകച്ചുചാടിച്ചത്. മുസ്ലിം ലീഗില്‍ നിന്നും കെ.ടി ജലീലിനെ പുറത്താക്കിയതില്‍ തനിക്ക് പങ്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ തന്നെ വ്യക്തമാക്കി. ആരോപണങ്ങളുമായി ജലീല്‍ മുന്നോട്ട് പോകുന്നത് പ്രതിസന്ധിയിലാക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തുറന്ന് പറഞ്ഞു.
കല്യാണ വീട്ടില്‍ വെച്ചു കണ്ടവെന്നും അതിനപ്പുറം ഒന്നുമുണ്ടായില്ലെന്നുംബിരിയാണി കഴിച്ചു കെട്ടിപ്പിടിച്ചു പിരിഞ്ഞുവെന്നുമാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎം എ സലാം വ്യക്തമാക്കി. പക്ഷെ ചര്‍ച്ചയുടെ ഉള്ളടക്കം മുസ്ലീം ലീഗിന്റെ ഭാവി രാഷ്ട്രീയം മുന്നില്‍ കണ്ട് ഇടതുമുന്നണിയിലേക്കുള്ള ചേക്കേറെലാണെന്നാണ് രാ്ഷ്ട്രീയ വൃത്തങ്ങളില്‍ഉയരുന്ന സൂചന.
യുഡിഎഫിന്റെ ഇന്നത്തെ ഗതികെട്ട പോ്ക്കിലും കോണ്‍ഗ്രസ് നേതൃത്വത്തിലെ അനൈക്യത്തിലും കടുത്ത ആശങ്കയിലാണ് മുസ്ലീം ലീഗ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തുപോലും എല്‍ഡിഎഫ് കടന്നുകയറിയ സാഹചര്യവും ജലീലിന്റെ തവനൂരിലെ ഞെട്ടിക്കുന്ന വിജയവും മുസ്ലീം ലീഗിനെ ഞെട്ടിച്ചു.
അടുത്തുവരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് മലപ്പുറത്ത് ഉദ്ദേശിക്കുന്ന നേട്ടമുണ്ടാക്കാനാകുമോ എന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു. ഇന്നത്തെ സാചര്യത്തില്‍ ലീഗിന് യുഡിഎഫില്‍ ഭാവിയില്ലെന്ന
നേതാക്കളുടെ പൊതുവിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം ലീഗ് പുതിയ രാഷ്ട്രീയ കരുനീക്കത്തിന് നിര്‍ബന്ധിതരാകുന്നത്.
https://www.facebook.com/Malayalivartha