ടിഎന്‍ ശേഷന്‍ സ്‌റ്റൈലില്‍ ആരിഫ് മുഹമ്മദ് ഖാന്‍... മുന്‍പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷറുടെ പദവിയിലിരിക്കെ കാല്‍നൂറ്റാണ്ടു മുന്‍പ് ടി.എന്‍ ശേഷന്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെ മുള്‍മുനയില്‍ നിറുത്തിയതിനു സമാനമാണ് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയം

മുന്‍പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷറുടെ പദവിയിലിരിക്കെ കാല്‍നൂറ്റാണ്ടു മുന്‍പ് ടി.എന്‍ ശേഷന്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെ മുള്‍മുനയില്‍ നിറുത്തിയതിനു സമാനമാണ് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയം.
നേട്ടത്തിലും നയത്തിലും നിലപാടിലും ടിഎന്‍ ശേഷന് ഏറെക്കുറെ സമാനമാണ് കോണ്‍ഗ്രസിലും ജനതാദളിലും പിന്നീട് ബിജെപിയിലും രാഷ്ട്രീയക്കളം ചവിട്ടിനില്‍ക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഒത്തുകിട്ടിയാല്‍ ന്യൂനപക്ഷ സമുദായലേബലില്‍ അടുത്ത ഉപരാഷ്ട്രപതിയാവാനുള്ള സാധ്യത കല്‍പിക്കുന്ന ആരിഫ് മുഖമ്മദ് ഖാന്‍ അക്ഷരാര്‍ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളം കുടിപ്പിക്കുകയാണ്. തനിക്കെതിരെ ഒളിയമ്പുകളെയ്യുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനെയും വാക്കുകളില്‍ തരിപ്പണമാക്കിയിരുന്നു കേരള ഗവര്‍ണര്‍.
മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫില്‍ പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ നിയമനമാണ് നടക്കുന്നതെന്നും ഈ രീതി അനുവദിക്കാനാകില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു.
മാത്രമല്ല ഇന്നേവരെ മന്ത്രിയുടെ ഓഫീസ് കാണാതെ വീട്ടിലിരുന്ന് ലക്ഷങ്ങള്‍ ശംബളം പറ്റുന്ന സെക്രട്ടറിമാരുടെ തോന്ന്യാസത്തെയും ഒരു പണിയുമില്ലാതെ പഴയ സെക്രട്ടറിമാര്‍ പെന്‍ഷന്‍ വാങ്ങിയെടുക്കുന്നതിനെയും ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി വിമര്‍ശിക്കുകയാണ്. കേരളത്തില്‍ ഏതു സര്‍ക്കാര്‍ ഭരിച്ചാലും ഒരു പണിയുമില്ലാത്ത ഒരു പറ്റം രാഷ്ട്രീയക്കാരെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ച് മുക്കാല്‍ ലക്ഷം രൂപ ശമ്പളം കൊടുത്ത് ഖജനാവ്
മുടിപ്പിക്കുന്ന നയത്തിനെതിരെ എക്കാലവും വിമര്‍മശമുള്ളതാണ്.
സര്‍ക്കാരിനു പുറമെ, തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുന്‍ മന്ത്രി എ.കെ.ബാലനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ഗവര്‍ണര്‍ തീ തുപ്പുന്ന ഭാഷയില്‍ വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവെന്ന പദവിയില്‍ വി.ഡി.സതീശന് അനുഭവ പരിചയമില്ലെന്നും അദ്ദേഹം ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാതൃകയാക്കണമെന്നും വരെ ഗവര്‍ണര്‍ പറഞ്ഞതോടെ കേരളത്തില്‍ താന്‍ നോക്കുകുത്തിയല്ലെന്ന് ആരീഫ് മുഹമ്മദ് ഖാന്‍ തെളിയിച്ചിരിക്കുന്നു. ഇതോടെ രമേശും സതീശനും തമ്മിലുള്ള രാഷ്ട്രീയപ്പോരും മറ്റൊരു മാനത്തിലേക്ക് കടക്കുകയാണ്.
തനിക്കു സര്‍ക്കാരിനെ ഉപദേശിക്കാനുള്ള ഭരണഘടനാപരമായ അവകാശമുള്ളതിനാലാണ് മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫിന്റെ കാര്യം ചൂണ്ടിക്കാട്ടിയതെന്നുരണ്ടു വര്‍ഷം കഴിഞ്ഞാല്‍ പഴ്സനല്‍ സ്റ്റാഫിനു പെന്‍ഷന്‍ അനുവദിക്കുന്ന രീതിയാണ് സംസ്ഥാനത്തുള്ളതെന്നും ആരിഫ് വിമര്‍ശനമുന്നയിക്കുന്നു. ഗവര്‍ണര്‍ പദവി വെറും അലങ്കാരമല്ലെന്നും തന്റെ കസേരയ്ക്കും അധികാരമുണ്ടെന്നും പഴയ ശേഷന്റെ ശൈലിയില്‍ ഗവര്‍ണര്‍ തുറന്നടിച്ചതോടെ കേരളത്തിലെ രാഷ്ട്രീയ താപ്പാനകള്‍ വല്ലാത്ത അവസ്ഥയിലായിരിക്കുന്നു.
മുന്‍പ് കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ തനിക്ക് 11 സ്റ്റാഫുകളെ ഉണ്ടായിരുന്നുള്ളു. അതേ സമയം കേരളത്തിലെ മന്ത്രിമാര്‍ക്ക് ഇപ്പോള്‍ ശരാശരി 20
സ്റ്റാഫുകളാണുള്ളത്. രണ്ടു വര്‍ഷം കഴിഞ്ഞ് ഇവര്‍ രാജിവയ്ക്കുമ്പോള്‍ പുതിയ ആളുകളെ നിയമിക്കുന്നതോടെ അവരും പെന്‍ഷന് അവകാശം നേടിയെടുക്കും. ഒരു പണിയുമില്ലാത്ത ചീഫ് വിപ്പിനുമുണ്ട് പത്തിരുപതോളം സെക്രട്ടറിമാരുടെ പട ഖജനാവ് മുടിപ്പിക്കുകയാണ്.
പഴ്സനല്‍ സ്റ്റാഫിലുള്ളവരെല്ലാം രാഷ്ട്രീയ അനുഭാവികളായതിനാല്‍ രണ്ടു വര്‍ഷത്തെ സേവനത്തിനുശേഷം അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുകയാണ്. ജനങ്ങളുടെ നികുതിപ്പണമാണ് ഇങ്ങനെ ചെലവാക്കുന്നതെന്നാണ് ഗവര്‍ണറുടെ പക്ഷം.
യൂണിവേഴ്സിറ്റി ജീവനക്കാര്‍പോലും പെന്‍ഷനു വിഹിതം നല്‍കുമ്പോള്‍ വിഹിതം നല്‍കാതെ പഴ്സനല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്ന രീതി
അനുവദിക്കാനാകില്ല. ഈ വിഷയം താന്‍ തുടര്‍ന്നും ഏറ്റെടുക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചതോടെ ഗവര്‍ണറുടെ പോരാട്ടം
തുടങ്ങിയതേയുള്ളുവെന്ന് വ്യക്തമായി. പഴ്സനല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ നടപടി ചട്ട ലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്. സര്‍ക്കാരിന്റെ നടപടികള്‍ ഭരണഘടന അനുസരിച്ച് നടപ്പിലാക്കുന്നു എന്നുറപ്പാക്കാനാണ് ഗവര്‍ണറുള്ളത്. കേരളസര്‍ക്കാരില്‍നിന്ന് ആരെങ്കിലും രാജ്ഭവനെ നേരിട്ട് നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ താല്‍പര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.
ഗവര്‍ണര്‍ എന്ന നിലയില്‍ തനിക്ക് രാഷ്ട്രപതിയോടു മാത്രമാണ് വിശദീകരണം നല്‍കേണ്ട ഉത്തരവാദിത്തമുള്ളത്.പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതുമുതല്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പതിവ് പോര് ശക്തിപ്പെട്ടിരിക്കുകയാണ്. ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രിയും നിയമസഭ സ്പീക്കറും നേരിട്ടെത്തി ഗവര്‍ണറുമായി കൂടികാഴ്ച നടത്തിയെങ്കിലും സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണര്‍ നിരാകരിക്കുകയായിരുന്നു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യം മുന്‍നിര്‍ത്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചത്. രണ്ട് വര്‍ഷം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായി പ്രവര്‍ത്തിച്ചവര്‍ക്ക് പെന്‍ഷന്‍ അര്‍ഹരാകുമെന്നുള്ള ചട്ടം റദ്ദാക്കണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോടായി ആവശ്യപ്പെട്ടിരിക്കുന്നത്.
അതോടൊപ്പം പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ അന്വേഷണം നടത്താന്‍ സിഎജിയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കെ കേരളത്തിലെ പോര് ദേശീയ തലത്തിലും ചര്‍ച്ചയായി മാറിയിരിക്കുന്നു.
"
https://www.facebook.com/Malayalivartha