കോട്ടയം മോനിപ്പള്ളിയില്‍ കാര്‍ ടോറസ് ലോറിയിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.... ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങവേയാണ് അപകടമുണ്ടായത്, കാറിനുള്ളില്‍ കുടുങ്ങിപ്പോയ യുവാക്കളെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്

കോട്ടയം മോനിപ്പള്ളിയില്‍ കാര്‍ ടോറസ് ലോറിയിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പന്തളം സ്വദേശികളായ കുട്ടന്‍ (33) മനോജ് (33) എന്നിവരാണ് ദാരുണമായി മരിച്ചത്. ഇവര്‍ ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്നു.
അപകടത്തില്‍ ടോറസിന്റെ ഡ്രൈവര്‍ സോമന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറിനുള്ളില്‍ കുടുങ്ങിപ്പോയ യുവാക്കളെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വാഹനങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിനു കാരണമെന്നാണ് കരുതുന്നത്.
"
https://www.facebook.com/Malayalivartha


























