ലോകായുക്ത നിയമ ഭേദഗതിക്കായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെതിരേ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി

ലോകായുക്ത നിയമ ഭേദഗതിക്കായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെതിരേ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി.
അഴിമതി വിരുദ്ധ സംവിധാനം ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണെന്നു അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയ സണ്ണി ജോസഫ് എംഎല്‍എ കുറ്റപ്പെടുത്തി. എന്നാല്‍, ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സിനെതിരേ അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്.
ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ്വഴക്കമാണെന്നു നിയമമന്ത്രി പി. രാജീവ് മറുപടി നല്‍കി. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് വിചിത്രമാണ്. രാജ്യത്ത് ഒരിടത്തും ഇല്ലാത്ത നിയമമായിരുന്നു ഇതെന്നും അതിനാലാണ് ഭേദഗതി കൊണ്ടുവന്നതെന്നും മന്ത്രി വിശദമാക്കി.
നിരാകരണ പ്രമേയം കൊണ്ടുവരുന്നതാണ് ശരിയായ നടപടിയെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. അതേസമയം, എല്ലാ മേഖലയിലും അടിമുടി അഴിമതിയാണെന്നു കുറ്റപ്പെടുത്തിയ പ്രതിപക്ഷം, അഴിമതി കേസുകളില്‍ നിന്നു രക്ഷപെടാനാണ് ഇത്ര തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും ആരോപിച്ചു.
"
https://www.facebook.com/Malayalivartha


























