മഞ്ഞക്കുപ്പായത്തെ വിട്ട് മറ്റൊരു ടീമിലേക്ക് പോയപ്പോളും ഒരിത്തിരിയിഷ്ടം ബാക്കി വെച്ചിരുന്നു..!കളിക്കളത്തിലെ ഓരോ ചലനങ്ങൾക്കും ആർത്തുവിളിച്ചു ഓരോ ആരാധകനും ഉള്ളൊന്നു നൊന്തെങ്കിലും വെറുത്തിരുന്നില്ല..! സ്ത്രീയേക്കാൾ വലിയ പോരാളിയില്ല..! ക്ലബിനെക്കാൾ വളർന്ന കളിക്കാരനും..!! ജിങ്കനെതിരെ കനത്ത പ്രതിഷേധം, കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സമയത്ത് മഞ്ഞപ്പട ആരാധകർ നിർമ്മിച്ച കൂറ്റൻ ബാനർ കത്തിച്ചു
ജിങ്കൻ മഞ്ഞക്കുപ്പായത്തെ വിട്ട് മറ്റൊരു ടീമിലേക്ക് പോയപ്പോളും ഒരിത്തിരിയിഷ്ടം ബാക്കി വെച്ചിരുന്നു ആരാധകർ. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരം സമനില ആയതിന് പിന്നാലെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എടികെ മോഹൻ ബഗാന്റെ താരം സന്ദേശ് ജിങ്കാനെതിരെ രോക്ഷം ആളിക്കത്തുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന് ഏറെ പ്രിയപ്പെട്ട താരമായിരുന്ന ജിങ്കാന്റെ ഈ പരാമർശം ആരാധകരെ വലിയ രീതിയിലാണ് നിരാശയിൽ ആഴ്ത്തിയത്. ഇതിനിടെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും മഞ്ഞപ്പടയുടെ രോഷം ഇതുവരെ അടങ്ങിയിട്ടില്ല.
ജിങ്കൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സമയത്ത് മഞ്ഞപ്പട ആരാധകർ നിർമ്മിച്ച കൂറ്റൻ ബാനർ കത്തിച്ചുകൊണ്ടാണ് പ്രതിഷേധം അറിയിക്കുന്നത്. ‘ഉറക്കമളച്ചുകൊണ്ട് ഒരുപാട് പേർ ചേർന്നുണ്ടാക്കിയ റ്റിഫോയാണ്. സ്‌നേഹം കൊണ്ട് ഉണ്ടാക്കിയതാണ്. ഇനി അതില്ല. മഞ്ഞക്കുപ്പായത്തെ വിട്ട് മറ്റൊരു ടീമിലേക്ക് പോയപ്പോളും ഒരിത്തിരിയിഷ്ടം ബാക്കി വെച്ചിരുന്നു..! കളിക്കളത്തിലെ ഓരോ ചലനങ്ങൾക്കും ആർത്തുവിളിച്ചു ഓരോ ആരാധകനും ഉള്ളൊന്നു നൊന്തെങ്കിലും വെറുത്തിരുന്നില്ല..! സ്ത്രീയേക്കാൾ വലിയ പോരാളിയില്ല..!ക്ലബിനെക്കാൾ വളർന്ന കളിക്കാരനും..’- മഞ്ഞപ്പട ട്വിറ്ററിൽ കുറിക്കുകയുണ്ടായി. ശേഷം ആരാധക കൂട്ടം #GameKnowsNoGender എന്ന ഹാഷ്ടാഗ് ക്യാംപെയിനും തുടക്കമിട്ടു.
അതേസമയം ഫെബ്രുവരി 19ന് നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്-എഫ് സി എടികെ മോഹൻ ബഗാൻ മത്സരത്തിന് ശേഷം മൈതാനം വിടുന്നതിനിടെയാണ് ജിങ്കാൻ ഇത്തരത്തിൽ വിവാദപരാമർശം നടത്തിയത്. ഇക്കാര്യം എടികെ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തിരുന്നു. ‘പെണ്ണുങ്ങൾക്കൊപ്പമാണ് കളിച്ചത്, പെണ്ണുങ്ങൾക്കൊപ്പം’ എന്ന് അർഥം വരുന്ന വാക്കുകളാണ് ജിങ്കാൻ ഈ സമയത്ത് ഉപയോഗിച്ചത്.
ഇതോടെയാണ് ഇന്ത്യൻ പ്രതിരോധ താരത്തിനെതിരെ മഞ്ഞപ്പടയും മറ്റ് ഫുട്‌ബോൾ ആരാധകരും രംഗത്തെത്തിയിരിക്കുന്നത് . എന്നാൽ, മത്സരം ജയിക്കാനാകാത്തതിന്റെ രോഷത്തിൽ പറഞ്ഞ് പോയതാണ്. ഒരിക്കലും തന്റെ വാക്കുകൾ കേരള ബ്ലാസ്റ്റേഴ്‌സിനെ ഉദ്ദേശിച്ചല്ല. ബ്ലാസ്റ്റേഴ്‌സിന് ഒരിക്കലും താൻ അങ്ങനെ കാണാറില്ല ജിങ്കൻ തന്റെ മാപ്പ് രേഖപ്പെടുത്തിയ പോസ്റ്റിൽ കുറിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























