ബസിന്റെ മുന്‍വശം ചേര്‍ന്ന് റോഡ് മുറിച്ച് കടക്കവേ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

ബസിന്റെ മുന്‍വശം ചേര്‍ന്ന് റോഡ് മുറിച്ച് കടക്കവേ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. മാനന്തവാടി ടൗണില്‍ കോഴിക്കോട് റോഡില്‍ സ്വകാര്യബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.
കല്ലോടി പാതിരിച്ചാല്‍ എടപാറയ്ക്കല്‍ പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ ശുഭ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ഓടെ ഹിന്ദുസ്ഥാന്‍ ബസ്സിടിച്ചായിരുന്നു അപകടം.
ബസില്‍ നിന്നിറങ്ങിയ യാത്രക്കാരിയാണിവരെന്ന് കരുതുന്നു. തുടര്‍ന്ന് ബസിന്റെ മുന്‍വശം ചേര്‍ന്ന് റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
https://www.facebook.com/Malayalivartha


























