ഡോക്ടർമാർ ചെറിയ രോഗബാധിതരാകുന്നതോ, കുറഞ്ഞത് ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനെങ്കിലുമാകുന്നതോ വളരെ നന്നെന്നു തോന്നൽ; മൂക്കത്ത് വിരൽ വയ്ക്കാൻ വരട്ടെ; ഇടയ്ക്കൊക്കെ രോഗിയോ മിനിമം രോഗിയുടെ കൂട്ടിരിപ്പുകാരനോ ആകുന്നത് വളരെ നന്ന്; രോഗികളോടുള്ള പൊതു മനോഭാവത്തെയൊന്നുടച്ചു വാർക്കും; ടെൻഷനടിച്ചു പണ്ടാരമടങ്ങിയ അനുഭവം പങ്കു വച്ച് ഡോ. സുൽഫി നൂഹു

ഇടയ്ക്കൊക്കെ ഡോക്ടർമാർക്കും രോഗം വരട്ടെ എന്ന് പറയുകയാണ് ഡോ. സുൽഫി നൂഹു. ഡോക്ടർമാർ ചെറിയ രോഗബാധിതരാകുന്നതോ, കുറഞ്ഞത് ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനെങ്കിലുമാകുന്നതോ വളരെ നന്നെന്നുതോന്നൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; "ഡോക്ടർമാർക്കും രോഗം വരട്ടെ"! ഇടയ്ക്കൊക്കെ!
കാർഡിയാക് അറസ്റ്റ് വരുന്ന ഗുരുതര രോഗമൊന്നുമല്ലുദ്ദേശിച്ചത്. ഡോക്ടർമാർ ചെറിയ രോഗബാധിതരാകുന്നതോ, കുറഞ്ഞത് ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനെങ്കിലുമാകുന്നതോ വളരെ നന്നെന്നുതോന്നൽ. മൂക്കത്ത് വിരൽ വയ്ക്കാൻ വരട്ടെ.
ഇടയ്ക്കൊക്കെ. രോഗിയോ മിനിമം രോഗിയുടെ കൂട്ടിരിപ്പുകാരനോ ആകുന്നത് വളരെ നന്ന്. രോഗികളോടുള്ള പൊതു മനോഭാവത്തെയൊന്നുടച്ചു വാർക്കും. അനുഭവം ഗുരു! മൂക്കിൽ നിറയെ പോളിപ്പുമായുമായി വന്ന രോഗിയോട് ചില ടെസ്റ്റുകൾ എടുക്കാൻ ആവശ്യപ്പെട്ടു.
ടെസ്റ്റുകളുമായി പിറ്റേന്ന് പ്രത്യക്ഷപ്പെട്ട രോഗിയൊട് ഞാനിങ്ങനെ പറഞ്ഞു. മൂക്കിൽ പോളിപ്പുണ്ട് ഓപ്പറേഷൻ ചെയ്തു മാറ്റാം ക്യാൻസർ ആണെന്നൊന്നും തോന്നുന്നേയില്ല. രോഗിക്ക് ഭയങ്കര സന്തോഷം. ഓപ്പറേഷൻ വേണമെന്ന് പറഞ്ഞെങ്കിലും ഗുരുതര രോഗമൊന്നുമില്ലായെന്നുള്ള ആശ്വാസം.
രോഗി ഇങ്ങനെ പറഞ്ഞുനിർത്തി. "ടെൻഷനടിച്ച് പണ്ടാരമടങ്ങി" "ഈ സീ.റ്റി സ്കാനിലൊക്കെ എന്തായിരിക്കും റിസൽട്ടെന്നാലോചിച്ചു രണ്ടു ദിവസമായി ഉറങ്ങിയില്ല." ശരിക്കും പറഞ്ഞാൽ ആ ടെൻഷന്റെ ഒരുഭാഗം മാത്രമേ എനിക്ക് മനസ്സിലായിരുന്നുള്ളൂ. കഴിഞ്ഞ ദിവസങ്ങളിൽ അത് മാറി. ടെൻഷനടിച്ച് പണ്ടാരമടങ്ങാൻ ഒരു ഒന്നാന്തരം അവസരം!
ജീവിതത്തിൽ ചേർന്നു നിൽക്കുന്ന ഒരാളുടെ ചെറിയ അസുഖം. ഡോക്ടറായതുകൊണ്ടാകാം വല്ലാത്ത സാധ്യതകൾ ആലോചിച്ചു കൂട്ടി. സംഭവം, ബയോപ്സി റിസൾട്ട് കയ്യിൽ കിട്ടുന്നതു വരെ ഞാനും ടെൻഷനടിച്ചു പണ്ടാരമടങ്ങി. ആദ്യദിവസം ഒട്ടുംതന്നെ ഉറങ്ങിയില്ല. രണ്ടാം ദിവസം ടെൻഷനൊട്ടും തന്നെയില്ലായെന്ന് കാണിക്കാനുള്ള വിഫലമായ ശ്രമം.
നമ്മുടെ "ഭരതത്തിലെ" മോഹൻലാലിനെ ഞാൻ തന്നെ വെല്ലുന്നുണ്ടോയെന്ന് സംശയം തോന്നി. അങ്ങനെ അവസാനം റിസൾട്ട് കയ്യിൽ. ഓപ്പറേഷൻ ചെയ്ത സർജൻ പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ടെൻഷന് അന്തവും കുന്തവും ഇല്ലായിരുന്നു തന്നെ. റിസൾട്ട് നെഗറ്റീവായ ദിവസം ഉച്ചത്തിൽ പാട്ട് കേട്ട് ഞാൻ ഡാൻസ് ചെയ്തു. അല്പം കൂടി മനക്കട്ടി ആകാമെന്ന് ജീവിതത്തിലെ അടുത്തയാൾ.
എനിക്ക് തോന്നിയത് ഇങ്ങനെയാണ്. ചിലപ്പോഴൊക്കെ ഡോക്ടർമാർ രോഗികൾ ആകണം. കുറഞ്ഞത് ഒരു കൂട്ടിരിപ്പുകാരനെങ്കിലും. ചെറിയ രോഗമൊക്കെ മതി, കേട്ടോ! അടുത്ത ബന്ധുവിനുള്ള ചെറിയ രോഗമാണെങ്കിൽ വളരെ നന്ന് . രോഗിയോടുള്ള സ്നേഹം കരുതൽ അനുകമ്പ അനുതാപം തുടങ്ങി സർവ്വ വികാരങ്ങളും കൂടുതൽ മെച്ചപ്പെടും. ഉറപ്പാണ്ഞാ നിപ്പോ കുറച്ചു കൂടി നല്ല ഡോക്ടറാ. സത്യമായും!
https://www.facebook.com/Malayalivartha


























