സര്‍ഫിംഗില്‍ ഒരു കൈ പരീക്ഷിക്കാന്‍ വളരെക്കാലമായി ആഗ്രഹിച്ചിരുന്നു; ഒടുവില്‍ മൂണ്‍ വേവ്‌സ് സര്‍ഫ് സ്‌കൂളിലൂടെ ആദ്യ പാഠം ആരംഭിക്കാനായി; വര്‍ക്കല കാപ്പില്‍ ബീച്ചില്‍ ഇത്രയും നല്ല ഒരു സര്‍ഫിംഗ് സൗകര്യമുണ്ടെന്ന് അറിയില്ലായിരുന്നു; ഒരു കൂട്ടം സര്‍ഫര്‍ ചങ്ങാതിമാരെ പരിചയപ്പെടാനും കഴിഞ്ഞു; പുതിയ സന്തോഷം പങ്കു വച്ച് രഞ്ജിനി ഹരിദാസ്

ടെലിവിഷന്‍ ഷോകളിലും അവാര്‍ഡ് നിശകളിലും നിറ സാന്നിധ്യമായിരുന്നു രഞ്ജിനി ഹരിദാസ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരിക രഞ്ജിനി ഹരിദാസ് വർക്കലയിൽ അടിച്ച് പൊളിക്കുന്ന വിവരം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചിരിക്കുകയാണ്. മാത്രമല്ല സര്‍ഫിംഗില്‍ കൂടെ താരം ഒരു കൈ നോക്കുകയാണെന്നും അറിയിച്ചിരിക്കുകയാണ്.
രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ; സര്‍ഫിംഗില്‍ ഒരു കൈ പരീക്ഷിക്കാന്‍ വളരെക്കാലമായി ആഗ്രഹിച്ചിരുന്നു, ഒടുവില്‍ മൂണ്‍ വേവ്‌സ് സര്‍ഫ് സ്‌കൂളിലൂടെ ആദ്യ പാഠം ആരംഭിക്കാനായി. വര്‍ക്കല കാപ്പില്‍ ബീച്ചില്‍ ഇത്രയും നല്ല ഒരു സര്‍ഫിംഗ് സൗകര്യമുണ്ടെന്ന് അറിയില്ലായിരുന്നു. ഒരു കൂട്ടം സര്‍ഫര്‍ ചങ്ങാതിമാരെ പരിചയപ്പെടാനും കഴിഞ്ഞു,”
വര്‍ക്കല ബീച്ചില്‍ സര്‍ഫിങ്ങ് പരിശീലനത്തിന് തുടക്കമിട്ട സന്തോഷമാണ് രഞ്ജിനി പങ്കു വച്ചിരിക്കുന്നത്. കാമുകനായ ശരത്തിനൊപ്പമാണ് താരം വര്‍ക്കല ബീച്ചില്‍ സര്‍ഫിങിന് എത്തിയത്. ചിത്രങ്ങളും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. 2020 ലെ വാലന്റൈന്‍സ് ദിനത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച് രഞ്ജിനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പതിനാറ് വര്‍ഷത്തോളം തന്റെ സുഹൃത്തായിരുന്ന ശരത്തുമായാണ് രഞ്ജിനി പ്രണയത്തിലായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























