Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

മാനസികാരോഗ്യ രംഗത്ത് കാലോചിതമായ പരിഷ്‌കരണം അനിവാര്യം; മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളുടേയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്

23 FEBRUARY 2022 11:13 PM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്

മാനസികാരോഗ്യ രംഗത്ത് കാലോചിതമായ പരിഷ്‌കരണം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 'മാനസികാരോഗ്യ സാക്ഷരത' ഉറപ്പാക്കുന്നതിനായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഫീല്‍ഡുതല ആശുപത്രികളില്‍ രോഗ സ്വഭാവമനുസരിച്ച്‌ മാനസികാരോഗ്യ ചികിത്സ ഉറപ്പാക്കും. പുനരധിവാസം സാധ്യമാക്കുന്നതിന് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളുടേയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള്‍ അടിയന്തരമായി നികത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ തസ്തതികള്‍ സൃഷ്ടിക്കാന്‍ കഴിയുമോ എന്ന കാര്യം സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കുന്നു.

കോഴിക്കോട്, തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ഉണ്ടായിട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചകള്‍ എന്തെങ്കിലും സംഭവിച്ചിട്ടുള്ളതായി കണ്ടെത്തുകയാണെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പൊതുസ്ഥിതി പരിശോധിക്കുന്നതിനും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തൊക്കെ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട് എന്നത് സംബന്ധിച്ച ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി വിദഗ്ധ സമതിയെ നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിലനില്‍ക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് നാല് സെക്യൂരിറ്റി ജീവനക്കാരെ പുതുതായി നിയമിക്കുന്നതിന് നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച്‌ വനിതകള്‍ ഉള്‍പ്പെടെയുള്ള നാല് സെക്യൂരിറ്റി ജീവനക്കാരെ ഉടനടി നിയമിക്കുന്നതണ്. വാര്‍ഡുകളില്‍ കൂടുതല്‍ സി.സി.ടി.വി.കള്‍ സ്ഥാപിച്ചും ആശുപത്രി കോംബൗണ്ടിനുള്ളിൽ കൂടുതല്‍ ഇലക്‌ട്രിക് ബള്‍ബുകള്‍ സ്ഥാപിച്ചും നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജിവനക്കാര്‍ക്ക് ബോധവല്‍ക്കരണ പരിപാടികളും പരിശീലനവും മറ്റും നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (19 minutes ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (1 hour ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (1 hour ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (1 hour ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (2 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (2 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (2 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (2 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (2 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (3 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (3 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (3 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (3 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (3 hours ago)

Malayali Vartha Recommends