Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

125 കോടി രൂപയുടെ ബിസയര്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് - മണിചെയിന്‍ - ഓഹരി നിക്ഷേപ തട്ടിപ്പ്: കമ്പനി ഡയറക്ടര്‍മാരായ എസ്‌ഐയും രണ്ട് പോലീസുദ്യോഗസ്ഥരുടെ ഭാര്യമാരുമടക്കം 17 പേരെ ഹാജരാക്കാനുത്തരവ് , മാര്‍ച്ച് 2 ന് പ്രതികളെ ക്രൈംബ്രാഞ്ച് ഹാജരാക്കാന്‍ അന്ത്യശാസനം...17 പേര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത് 2020 ല്‍

24 FEBRUARY 2022 07:29 AM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്

നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനി രജിസ്റ്റര്‍ ചെയ്ത് മണി ചെയിന്‍ - ഓഹരി നിക്ഷേപ തട്ടിപ്പിലൂടെ കേരളത്തിനകത്തും പുറത്തുമുള്ള ജനങ്ങളെ വിശ്വാസ വഞ്ചന ചെയ്ത് 125 കോടി രൂപയുടെ മണിചെയിന്‍ - ഓഹരി നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ ബിസയര്‍ ഗ്രൂപ്പ് കമ്പനി ഡയറക്ടര്‍മാരായ എസ് ഐ യും രണ്ട് പോലീസുദ്യോഗസ്ഥരുടെ ഭാര്യമാരുമടക്കം 17 പ്രതികളെ മാര്‍ച്ച് 2 ന് ഹാജരാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി അന്ത്യശാസനം നല്‍കി.

പ്രതികളെ മാര്‍ച്ച് 2 ന് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനാണ് സി ജെ എം ആര്‍. രേഖ അന്ത്യശാസനം നല്‍കിയത്. പ്രതികളെ 2021 ആഗസ്റ്റ് 11 ന് കോടതിയില്‍ ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിട്ടും ഹാജരാക്കാത്തതിനാലാണ് അന്ത്യശാസനം നല്‍കിയത്.

 


ബിസയര്‍ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് സിസ്റ്റംസ് ലിമിറ്റഡ് കമ്പനിയെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ അര്‍ഷാദ് ( 35 ) , ബിസയര്‍ ബിസിനസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് , ബിസയര്‍ ഇന്റര്‍നാഷണല്‍ ബിസിനസ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി , ബിസയര്‍ ഗ്രൂപ്പ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ എറണാകുളം വൈക്കം കാഞ്ഞിരംപള്ളില്‍ അബ്ദുള്‍ അര്‍ഷാദ് (35) , ഡയറക്ടര്‍മാരായ മലപ്പുറം പൂരാംതൊടി കുഞ്ഞു മുഹമ്മദ് , ദയാല്‍ മേനോന്‍ എന്ന കൃഷ്ണദയാല്‍ മേനോന്‍ , നൗഷാദ് , ജോര്‍ജ് അലക്‌സാണ്ടര്‍ , നിജി അര്‍ഷാദ് , ഒരു സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യ മായാ പ്രേംലാല്‍ , ഒരു ഉന്നത പോലീസുദ്യോഗസ്ഥന്റെ ഭാര്യ ജിഷ മോള്‍ ബൈജു , ബീന ഗോപിനാഥന്‍ , എഡിസണ്‍ , ബിസയര്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും തൃശൂര്‍ സായുധ സേനാ വിഭാഗത്തിലെ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറുമായ കെ.പി. ഗോപിനാഥന്‍ , കമ്പനി ഉദ്യോഗസ്ഥരും സീനിയര്‍ ഏജന്റുമാരുമായ മന്‍സൂര്‍ അഹമ്മദ് , മോഹനന്‍ ആശാരി , മഹേഷ് കെ. മോഹന്‍ എന്നിവരാണ് നിക്ഷേപ തട്ടിപ്പ് കേസിലെ 1 മുതല്‍ 17 വരെയുള്ള പ്രതികള്‍.

 

 


പതിനാലാം പ്രതിയായ ബിസയര്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറുമായ കെ.പി. ഗോപിനാഥന്റെ തൃശൂര്‍ തിരൂര്‍ കോവഞ്ചേരിയിലെ വാടക വീട്ടില്‍ 2011 ജൂണ്‍ 23 ന് ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡില്‍ കോടികളുടെ ഇടപാടിന്റെ രേഖകള്‍ പിടിച്ചെടുത്തിരുന്നു. 46 ഇടങ്ങളിലായി 6.23 ഏക്കര്‍ ഭൂമി 25.71 കോടി രൂപക്ക് വാങ്ങിയതായി ഗോപിനാഥന്‍ എഴുതി വച്ച രേഖകളാണ് പോലീസ് കണ്ടെടുത്തവയില്‍ പ്രധാനം. 19 വസ്തുക്കള്‍ ഗോപിനാഥന്റെ പേരിലാണ് വാങ്ങിയിട്ടുള്ളത്.

 


ഡയറക്ടര്‍മാരായ കുഞ്ഞുമുഹമ്മദിന്റെയും ദയാല്‍ മേനോന്റെയും പേരിലാണ് ശേഷിക്കുന്ന വസ്തുക്കള്‍. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേരെ മണി ചെയിന്‍ തട്ടിപ്പില്‍ ചേര്‍ത്തതിന്റെ രേഖകളും ഇതുമായി ബന്ധപ്പെട്ട ലഘു ലേഖകളും പോലീസ് പിടിച്ചെടുത്തു.ബിസയര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2011 ജൂണ്‍ 24 വരെ കേസുകളാണ് വയനാട് അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്.

 


കുറച്ചു കാലമായി സര്‍വ്വീസില്‍ നിന്ന് അവധിയെടുത്തിരുന്ന ഗോപിനാഥന്‍ നേരത്തെയും സാമ്പത്തിക തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സി ഐയായിരുന്ന ഇയാളെ എസ്‌ഐയായി റിവേര്‍ട്ട് ചെയ്ത് ഡീ പ്രൊമോട്ട് ചെയ്ത് തരം താഴ്ത്തുകയായിരുന്നു. ഒരു പോലീസ് ഓഫീസറുടെയും സീനിയര്‍ സീനിയര്‍ പോലീസ് ഓഫീസറുടെയും ഭാര്യമാരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്ന രണ്ട് ഡറക്ടര്‍മാര്‍.

 


ബിസയര്‍ കമ്പനിക്ക് തലസ്ഥാനത്തെ ആറു ബാങ്കുകളിലുള്ള 23 കോടി രൂപയുടെ നിക്ഷേപം കോടതി മരവിപ്പിച്ചു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 102 പ്രകാരമാണ് വഞ്ചനയിലൂടെ പ്രതികള്‍ സ്വരൂപിച്ച കൃത്യത്തിലുള്‍പ്പെട്ട പണം നിക്ഷേപിക്കപ്പെട്ട ബാങ്ക് അക്കൗണ്ട് കോടതി ഫ്രീസ് ചെയ്തത്.


ലോക്കല്‍ പോലീസ് കമ്പനിയുടെ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

 



2008-11 കാലയളവില്‍ 3 വര്‍ഷം കൊണ്ടാണ് 125 കോടി രൂപ കമ്പനി തട്ടിയെടുത്തത്. 2007 ലാണ് കൊച്ചി കലൂര്‍ ആസ്ഥാനമാക്കി ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് സിസ്റ്റം എന്ന പേരില്‍ ആദ്യമായി കമ്പനി രജിസ്റ്റര്‍ ചെയ്തത്. 2008 ല്‍ കല്‍പ്പറ്റ , മാനന്തവാടി മേഖലയിലെ നാട്ടുകാരായ മൂന്ന് പേര്‍ക്ക് ഓഹരി നല്‍കിക്കൊണ്ടാണ് നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിന് തുടക്കമിട്ടത്. തുടര്‍ന്ന് 2008 ല്‍ ബിസിനസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് , 2009 ല്‍ ഇന്റര്‍നാഷണല്‍ ബിസിനസ് എന്നീ പേരുകളില്‍ ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ബിസയര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ആരംഭിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കമ്പനീസ് ആക്റ്റ് പ്രകാരം സ്ഥാപനം രജിസ്റ്റര്‍ ചെയ്താണ് വന്‍ തട്ടിപ്പിന് കളമൊരുക്കിയത്.

ആയിരക്കണക്കിന് പേരെ കണ്ണികളാക്കി തട്ടിപ്പിനിരയാക്കിയിട്ടും ഇരുപതോളം പേര്‍ മാത്രമാണ് ആദ്യം പോലീസില്‍ പരാതി നല്‍കാനെത്തിയത്. തങ്ങള്‍ക്ക് പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ ബഹുഭൂരിപക്ഷം നിക്ഷേപകരും കഴിയുകയായിരുന്നു. പരാതി നല്‍കാന്‍ വൈകിയതാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിന് 9 വര്‍ഷം കാലവിളംബം നേരിടേണ്ടി വന്നത്. അതേസമയം പ്രതിസ്ഥാനത്ത് പോലീസിലെ ഉന്നതന്റെ ഭാര്യ കൂടി ഉള്‍പ്പെട്ടതിനാലാണ് അന്വേഷണം ഇഴഞ്ഞതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്

 


2011 ജൂലൈ മാസത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി ( ക്രിമിനല്‍ ഗൂഢാലോചന ) , 34 ( കൂട്ടായ്മ ) , 1978 ല്‍ നിലവില്‍ വന്ന പ്രൈസ് ചിറ്റ്‌സ് ആന്റ് മണി സര്‍ക്കുലേഷന്‍ സ്‌കീം ( തടയല്‍ ) നിയമത്തിലെ 3 , 4 , 5 , 6 ( റിസര്‍വ്വ് ബാങ്കിന്റെ അനുവാദപത്രമോ ലൈസന്‍സോ ഇല്ലാതെ നിയമ വിരുദ്ധമായി പണമിടപാടും ചിട്ടി ബിസിനസ്സും നടത്തല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസില്‍ ക്രൈം ബ്രാഞ്ച് 2020 ല്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ബിസയര്‍ തട്ടിപ്പ്:


ബിസയര്‍ ഓഹരി തട്ടിപ്പ് സംബന്ധിച്ച് വയനാട് മേപ്പാടി പോലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 2009 ല്‍ വയനാട് ജില്ലാ കളക്ടര്‍ ടി. ഭാസ്‌ക്കരന്‍ 2006 - 2011 ലെ എല്‍ഡി എഫ് മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കൊച്ചി ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയായതിനാല്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2009 ല്‍ നല്‍കിയ ഈ റിപ്പോര്‍ട്ട് അവഗണിച്ചത് ബിസയര്‍ ഗ്രൂപ്പിന് വീണ്ടും തഴച്ചു വളരാന്‍ അവസരമൊരുക്കി.

ബിസയറിന്റെ ഓഹരി തട്ടിപ്പിന് ഇരയായ ഒരു വനിതയായിരുന്നു പരാതിക്കാരി. ഇതേ തുടര്‍ന്ന് മേപ്പാടി പോലീസ് അന്വേഷണം നടത്തി. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ വയനാട് ജില്ലാ കളക്ടര്‍ സോഴ്‌സ് റിപ്പോര്‍ട്ട് മുന്നറിയിപ്പായി നല്‍കിയത്.

 



കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരോ ബന്ധപ്പെട്ട വകുപ്പോ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ തട്ടിപ്പിന് അന് തന്നെ തടയിടാന്‍ കഴിയുമായിരുന്നു.

ബിസയറിന്റെ ഒരു യോഗത്തില്‍ നിന്നും വയനാട് പോലീസ് ഏജന്റുമാരെയും പ്രൊമോട്ടര്‍മാരെയും പിടികൂടിയതോടെയാണ് 120 കോടിയിലധികം വരുന്ന തട്ടിപ്പിന്റെ കഥ പുറത്തായത്. മാനന്തവാടി ഡി വൈ എസ് പി മുഹമ്മദ് ഷാഫി പിറ്റേന്ന് തന്നെ കൊച്ചിയിലെത്തി ബിസയര്‍ ഗ്രൂപ്പ് എം.ഡി. അബ്ദുള്‍ അര്‍ഷാദിനെ അറസ്റ്റ് ചെയ്തു.അതോടെ തട്ടിപ്പിന്റെ അമ്പരിപ്പിക്കുന്ന കണക്കുകള്‍ പുറം ലോകമറിഞ്ഞു.

 


കേരളം മുഴുവനും കര്‍ണ്ണാടകത്തിലും തമിഴ്‌നാട്ടിലും ചില മേഖലയിലും വേരോട്ടമുള്ള തട്ടിപ്പാണ് വയനാട് പോലീസ് കണ്ടു പിടിച്ച് വിശദാന്വേഷണത്തിലൂടെ മുന്നോട്ടു കൊണ്ടു പോയത്. തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കൂടിയതിനെ തുടര്‍ന്ന് തുടരന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (19 minutes ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (1 hour ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (1 hour ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (1 hour ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (2 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (2 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (2 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (2 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (2 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (3 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (3 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (3 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (3 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (3 hours ago)

Malayali Vartha Recommends