പിറന്നാള്‍ ദിനത്തില്‍ യാത്രയായി..... പിതാവിനോടൊപ്പം പിറന്നാള്‍ ദിനത്തില്‍ കേക്ക് വാങ്ങാന്‍ പോയി... പതിനൊന്നുകാരി വാഹനാപകടത്തില്‍ മരിച്ചു

പിറന്നാള്‍ ദിനത്തില്‍ യാത്രയായി..... പിതാവിനോടൊപ്പം പിറന്നാള്‍ ദിനത്തില്‍ കേക്ക് വാങ്ങാന്‍ പോയി... പതിനൊന്നുകാരി വാഹനാപകടത്തില്‍ മരിച്ചു.
കേക്ക് വാങ്ങാനായി പിതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനിയാണ് വാഹനാപകടത്തില്‍ മരിച്ചത്. മഞ്ചേശ്വരം കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെയുടെ മകള്‍ ദീപിക(11) ആണ് ദാരുണമായി മരിച്ചത്.
മഞ്ചേശ്വരത്തേക്ക് പിതാവിനൊപ്പം സ്‌കൂട്ടറില്‍ പോകവെ എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രവിചന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബങ്കര മഞ്ചേശ്വരം ജിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദീപിക.
" f a
https://www.facebook.com/Malayalivartha

























