ഇന്ത്യയുമായി എത്രയോ വർഷങ്ങളായി നല്ല ബന്ധമാണ് റഷ്യക്ക്; റഷ്യൻ ആയുധങ്ങൾ ആണ് ഇന്ത്യ ഇപ്പോളും വാങ്ങിക്കുന്നത്;മാത്രമല്ല എക്കാലവും ഇന്ത്യയുടെ കൂടെ നിന്നവർ ആണ് റഷ്യ; ബംഗ്ലാദേശ് വിമോചനത്തിൻ്റെ പേരിൽ പാകിസ്താനുമായി യുദ്ധം വന്നപ്പോൾ സാക്ഷാൽ അമേരിക്കക്ക് എതിരെ വരെ നമ്മുടെ കൂടെ നിന്നിട്ടുണ്ട്; ഒന്നും മറക്കരുത്; അതുക്കൊണ്ട് റഷ്യയെ പിണക്കാൻ പറ്റില്ല; ഇന്ത്യ ഈ വിഷയത്തിൽ ന്യൂട്രലായി നിൽക്കുന്നതാവും ബുദ്ധിയെന്ന് സന്തോഷ് പണ്ഡിറ്റ്

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യ, താരതമ്യേന ദുർബലർ ആയ ഉക്രൈൻ എന്ന രാജ്യത്തെ ആക്രമിച്ചു തുടങ്ങിയ വിഷയത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്ത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പണ്ഡിറ്റിൻ്റെ അന്താരാഷ്ട്ര നിരീക്ഷണം. അങ്ങനെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യ, താരതമ്യേന ദുർബലർ ആയ ഉക്രൈൻ എന്ന രാജ്യത്തെ ആക്രമിച്ചു തുടങ്ങിയല്ലോ. തങ്ങളുടെ കഴിവിന് അനുസരിച്ചുള്ള പ്രതിരോധം ഉക്രൈൻ തീർക്കും അത്രതന്നെ. അമേരിക്ക, ബ്രിട്ടൺ അടക്കം നാറ്റോ രാജ്യങ്ങളിലൊന്ന് പോലും ഉക്രൈൻ രാജ്യത്ത് സഹായം നൽകില്ല എന്ന് പറഞ്ഞു കഴിഞ്ഞു .
റഷ്യൻ യുദ്ധം അപലപനീയം ആണെന്നും പക്ഷേ, തിരികെ ആക്രമിക്കാനില്ല എന്നാണ് നാറ്റോ നിലപാട്. റഷ്യ എന്ന രാജ്യം പാലസ്ഥിനോ, ഇറാഖോ,അഫ്ഘാനിസ്ഥാനോ, ഇറാനോ പോലെ ഉള്ള കുഞ്ഞു രാജ്യമല്ല എന്ന് നാറ്റോകു നന്നായി അറിയാം അത് കൊണ്ടാണ് ഉക്രൈൻ വിഷയത്തിൽ അമേരിക്ക അടക്കം മിണ്ടാതെ ഇരിക്കുന്നത്. വലിയ യുദ്ധത്തിലേക് പോകാതെ റഷ്യക് മുന്നിൽ അടിയറവ് പറയുന്നത് ആണ് ഉക്രൈൻ നല്ലത് എന്ന് അവർ പറയാതെ പറയുന്നു .
പണ്ട് റഷ്യയെ ആക്രമിക്കാൻ വന്നവരൊക്കെ ഉക്രൈൻ വഴിയാണ് വന്നത്, അതുകൊണ്ട് ഇനി അത് ആവർത്തിക്കാതിരിക്കാനുള്ള പുടിൻ ജിയുടെ ബുദ്ധിപരമായ നീക്കം ആണത്രേ. ഏതായാലും യുദ്ധം ഉടനെ അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു. അമേരിക്ക അടക്കം ആരെങ്കിലും റഷ്യക്ക് എതിരെ വന്നാൽ പിന്നെ അത് അടുത്ത ലോക മഹാ യുദ്ധത്തിൽ ആകും ഈ യുദ്ധം അവസാനിക്കുക . ഓർത്തോ .
കേരളത്തിൽ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ 3000 അധികം കുട്ടികൾ ഉക്രൈൻ പോയി പഠിക്കുന്നുണ്ട് . അവരെ ഉടനെ കേന്ദ്ര സർക്കാർ തിരികെ എത്തിക്കുവാൻ വേണ്ട നടപടികൾ ചെയ്യണം എന്ന് അപേക്ഷിക്കുന്നു . യഥാർത്ഥത്തിൽ കഴിഞ്ഞ ആഴ്ചകളിൽ തന്നെ ബുദ്ധിപൂർവം അവർക്ക് തിരികെ വന്നതായിരുന്നു ബുദ്ധി .
(വാൽകഷ്ണം...ഇന്ത്യയുമായി എത്രയോ വർഷങ്ങളായി നല്ല ബന്ധമാണ് റഷ്യക്ക് . റഷ്യൻ ആയുധങ്ങൾ ആണ് ഇന്ത്യ ഇപ്പോളും വാങ്ങിക്കുന്നത് മാത്രമല്ല ... എക്കാലവും ഇന്ത്യയുടെ കൂടെ നിന്നവർ ആണ് റഷ്യ ... ബംഗ്ലാദേശ് വിമോചനത്തിൻ്റെ പേരിൽ പാകിസ്താനുമായി യുദ്ധം വന്നപ്പോൾ സാക്ഷാൽ അമേരിക്കക്ക് എതിരെ വരെ നമ്മുടെ കൂടെ നിന്നിട്ടുണ്ട് . ഒന്നും മറക്കരുത്. അത്കൊണ്ട് റഷ്യയെ പിണക്കാൻ പറ്റില്ല ... ഇന്ത്യ ഈ വിഷയത്തിൽ ന്യൂട്രലായി നിൽക്കുന്നതാവും ബുദ്ധി . )
https://www.facebook.com/Malayalivartha






















