തലസ്ഥാന നഗരം ചോരക്കളമാകുകയാണ്... തമ്പാനൂരിന് സമീപമുള്ള ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനായ അയ്യപ്പനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.നെടുമങ്ങാട് കൊല്ലായില്‍ അജീഷ്ഭവനില്‍ അജീഷ്(36)നെയാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജീഷ്.
തലസ്ഥാന നഗരിയായ തമ്പാനൂരിന് സമീപമുള്ള ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റിനെയാണ് കൊലപ്പെടുത്തിയത്. നാഗര്‍കോവില്‍ സ്വദേശി 34 വയസ്സുള്ള അയ്യപ്പനാണ് മരിച്ചത്.
രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കൊലപാതകം നടക്കുന്ന സമയത്ത് റൂം ബോയ് ആയി ജോലി ചെയ്യുന്ന യുവാവും അയ്യപ്പനും മാത്രമായിരുന്നു ഹോട്ടലില്‍ ഉണ്ടായിരുന്നത്.
ഒരാഴ്ച മുമ്ബ് ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയപ്പോള്‍ അയ്യപ്പനും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. ബൈക്കിലെത്തിയ പ്രതി റിസപ്ഷനിലിരിക്കുകയായിരുന്ന അയ്യപ്പന്റെ കഴുത്തില്‍ ഒന്നിലധികം തവണ വെട്ടുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. മരണം ഉറപ്പാക്കിയതിന് ശേഷമായിരുന്നു പ്രതി സ്ഥലം വിട്ടത്.
https://www.facebook.com/Malayalivartha






















