തിരുവനന്തപുരത്ത് ഹോട്ടല്‍ റിസപ്ഷനിസ്റ്റിന്റെ കൊലയിലേക്ക് നയിച്ചത് മൂന്നു മാസം മുന്‍പു നടന്ന വാക്കുതര്‍ക്കം; കഴുത്തില്‍ തുടരെ വെട്ടി! പ്രതി നെടുമങ്ങാട് സ്വദേശി, എട്ടോളം കേസുകളിലെ പ്രതി, ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി: കൊലക്ക്ശേഷം ആയുധവുമായി പാലത്തിലിരിക്കുമ്പോഴായിരുന്നു അറസ്റ്റ്

തമ്പാനൂർ ഓവര്‍ബ്രിജിലെ ഹോട്ടലില്‍ റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തിലേക്കു നയിച്ചത് മൂന്നു മാസം മുൻപ് സംഭവിച്ച വാക്ക് തർക്കം. ഹോട്ടല്‍ റിസപ്ഷനിസ്റ്റായ നാഗര്‍കോവില്‍ സ്വദേശി അയ്യപ്പനെ കൊലപ്പെടുത്തിയതിനു നെടുമങ്ങാട് കൊല്ലായില്‍ അജീഷ് ഭവനില്‍ അജീഷിനെ (36) പൊലീസ് പിടികൂടുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തില്‍ ഇരിക്കുന്ന സമയത്താണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജീഷ്. കൊലക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു. നേരത്തെയും പല കേസുകളില്‍ പ്രതിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അജീഷ് എന്നും പൊലീസ് പറഞ്ഞു. ഗുണ്ടാ ലിസ്റ്റില്‍ ഉള്ള ഇയാള്‍ക്കെതിരെ എട്ടോളം കേസുള്ളതായി പൊലീസ് പറയുന്നു. വര്‍ക്‌ഷോപ്പിലെ ജീവനക്കാരാനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകലാണ് അരുംകൊല നടന്നത്. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റായ തമിഴ്നാട് സ്വദേശി അയ്യപ്പനെയാണ് രാവിലെ എട്ടരയോടെ ബൈക്കിലെത്തി ആള്‍ വെട്ടി കൊലപ്പെടുത്തിയത്. രാവിലെ അയ്യപ്പനും ഒരും റൂം ബോയും മാത്രമാണ് ഹോട്ടലിലുണ്ടായത്.
കൊലപാതക സമയത്ത് പ്രതി ലഹരിയിലായിരുന്നു. ബൈക്ക് പുറത്തുവച്ചശേഷം ഹോട്ടലിലേക്ക് ആയുധവുമായി പോകുന്ന പ്രതി കഴുത്ത് പിടിച്ചുവച്ച് ആവര്‍ത്തിച്ചു വെട്ടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. മരണം ഉറപ്പാക്കിയശേഷമാണ് പ്രതി രക്ഷപ്പെട്ടത്. ഹോട്ടലിലെ മാലിന്യം കളയാനായി പോയ റൂം ബോയ് തിരികെ എത്തിയപ്പോഴാണ് കൊലപാതകം അറിഞ്ഞത്.
അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാല് വര്‍ഷത്തോളമായി ഹോട്ടലിലെ ജീവനക്കാരനാണ് അയ്യപ്പന്‍. കൊവിഡ് സമയത്ത് നാട്ടിലേക്ക് പോയ ഇയാള്‍ ഒന്‍പത് മാസം മുമ്ബാണ് തിരിച്ചെത്തിയത്. ഹോട്ടല്‍ ഉടമയുടെ ബന്ധുവാണ് മരിച്ച അയ്യപ്പന്‍. പ്രശ്നങ്ങളുള്ളതായി അയ്യപ്പന്‍ പറഞ്ഞിട്ടില്ലെന്ന് ഹോട്ടല്‍ ഉടമ മൊഴി നല്‍കി.
https://www.facebook.com/Malayalivartha






















