തൃക്കാക്കരയില്‍ ചികിത്സയിലുള്ള 2 വയസുകാരിയുടെ സംരക്ഷണം ഏറ്റെടുത്ത് ശിശുക്ഷേമ സമിതി; കുട്ടിയുടെ സംരക്ഷണം മാതാവിന് ഇനി നല്‍കരുതെന്നും തനിക്ക് തന്നെ വേണമെന്നും പറഞ്ഞ് പിതാവ് രംഗത്ത് വന്നതിന് പിന്നാലെയാണ് സമിതിയുടെ തീരുമാനം

തൃക്കാക്കരയില്‍ ക്രൂരമായി പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് വയസുകാരിയുടെ സംരക്ഷണം ഏറ്റെടുത്ത് ശിശുക്ഷേമ സമിതി.
കോലഞ്ചേരി മെഡികല്‍ കോളജിലെത്തി കുട്ടിയെ സന്ദര്‍ശിച്ച ശേഷമാണ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതായി ഡിസബ്ല്യൂസി അറിയിച്ചത്.
കുട്ടിയുടെ സംരക്ഷണം മാതാവിന് ഇനി നല്‍കരുതെന്നും തനിക്ക് തന്നെ വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ പിതാവ് രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമാകും വരെ താല്‍കാലികമായാണ് സംരക്ഷണം ഡിസബ്ല്യൂസി ഏറ്റെടുത്തത്. അതേസമയം ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഒടിഞ്ഞ കൈയ്യൊഴികെ മറ്റെല്ലാ ശരീരഭാഗങ്ങളും കുട്ടി അനക്കാന്‍ തുടങ്ങിയെന്ന് മെഡികല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നുണ്ട്. വായിലൂടെ ഭക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍ കുട്ടി സംസാരിച്ചുതുടങ്ങിയിട്ടില്ല. സംസാര ശേഷിക്ക് പ്രശ്‌നമുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്ന് കോലഞ്ചേരി മെഡികല്‍ കോളജും വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















