മന്ത്രിസഭ എടുത്ത തീരുമാനത്തിൽ മുഖ്യമന്ത്രി മാത്രം കുറ്റക്കാരനാകുന്നത് എങ്ങനെ?; ദുരിതാശ്വാസ നിധിയിലെ പണം സര്‍ക്കാര്‍ ചട്ടം മറികടന്ന് വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയെന്ന പരാതിയിൽ ചോദ്യവുമായി ലോകായുക്ത; ഹര്‍ജി തുടര്‍വാദത്തിനായി മാര്‍ച്ച് 3 ന് വീണ്ടും പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രി മാത്രം കുറ്റക്കാരനാകുന്നത് എങ്ങനെയെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം സര്‍ക്കാര്‍ ചട്ടം മറികടന്ന് വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയെന്ന പരാതി പിഗണിക്കുമ്ബോഴായിരുന്നു ലോകായുക്തയുടെ പരാമര്‍ശം. മാര്‍ച്ച് 3 ന് ഹര്‍ജി തുടര്‍വാദത്തിനായി വീണ്ടും പരിഗണിക്കും.
മന്ത്രിസഭയ്ക്കു ദുരിതാശ്വാസനിധിയില്‍ നിന്ന് എത്ര സഹായം വേണമെങ്കിലും നിയമപ്രകാരം നല്‍കാന്‍ കഴിയുമെന്ന് സിറിയക് ജോസഫ് നിരീക്ഷിച്ചു. ധനസഹായം നല്‍കിയത് മന്ത്രിസഭയുടെ അംഗീകാരത്തോടെയാണെന്നാണ് രേഖകളില്‍ കാണുന്നത്. സര്‍ക്കാര്‍ സ്വജനപക്ഷപാതം നടത്തി പണം അനുവദിച്ചതിനു പരാതിക്കാരന്റെ പക്കല്‍ രേഖകളുണ്ടോയെന്നും ലോകായുക്ത ആരാഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് അകമ്ബടി പോകുന്നതിനിടയില്‍ അപകടത്തില്‍ മരണപ്പെട്ട പ്രവീണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെയും എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്റെയും കുടുംബത്തിനു ദുരിതാശ്വാസ നിധിയില നിന്ന് അനധികൃതമായി പണം അനുവദിച്ചതായാണ് മുന്‍ കേരള സര്‍വകലാശാല ഉദ്യോഗസ്ഥനായ ആര്‍.എസ് ശശികുമാറിന്റെ പരാതി.
പാര്‍ട്ടി സെക്രട്ടറിയുടെ സുരക്ഷയ്ക്കു പോയ പോലീസുകാരശന്റ കുടുംബത്തിന് എന്തിനാണ് പണം അനുവദിച്ചതെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ജോറജ് പൂന്തോട്ടം ചോദിച്ചു. സാമ്ബത്തികമായി ബുദ്ധിമുട്ടുളള കുടുംബങ്ങളില്‍ നിരവധിപ്പേര്‍ മരിക്കുന്നുണ്ട്. അവര്‍ക്കൊന്നും സര്‍ക്കാര്‍ പണം കൊടുക്കാതെ ഈ മൂന്നുപേരുടെ കുടുംബത്തിനു മാത്രമായി വലിയ തുക സഹായം അനുവദിച്ചു. മൂന്നു കുടുംബങ്ങളും സഹായത്തിനായി അപേക്ഷിച്ചിരുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.
കോടിയേരിയുടെ സുരക്ഷയ്ക്കായാണ് പോയതെങ്കിലും അത് ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമല്ലേ എന്നും പണം നല്‍കാന്‍ സര്‍ക്കാരിനു ബാധ്യതയില്ലേയെന്നും സിറിയക് ചോദിച്ചു. മന്ത്രിസഭായോഗമാണ് പണം അനുവദിച്ചതെന്നും മുന്‍ സര്‍ക്കാരുകളും പണം അനുവദിച്ചിട്ടുണ്ടെന്നും പരാതി ആദ്യമായാണെന്നും ഡപ്യൂട്ടി ഡയറടക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ.ഷാജി പറഞ്ഞു.
https://www.facebook.com/Malayalivartha






















